ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 December 2018

ശാന്തിയും മോക്ഷവും

ശാന്തിയും മോക്ഷവും

‘ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എനിക്ക് മനസ്സിനു ശാന്തിയും മോക്ഷവും കിട്ടാൻ?’

ആരോഗ്യമുള്ള ജീവിതത്തിന് വേണ്ടത്
നമ്മുടെ ശാരീരികം, മാനസികം, ഭൌതികം, ആത്മീയം എന്നീ നാലു കാര്യങ്ങളും ബാലൻസ് ചെയ്യലാണ്.

ശരീരം മാത്രം നന്നായിരുന്നാൽ പോരാ, മനസ്സ് നല്ല ബലമായിരിക്കണം (സത് ചിന്തകൾ,..)
അറിവു വളർത്തണം, പിന്നെ ഈശ്വരങ്കലേക്കുള്ള ഭക്തിവളർത്തണം. ഇതു നാലും തുല്യമായി ചെയ്യാൻ കഴിഞ്ഞാൽ സന്തോഷകരമായ ജീവിതമായി. എന്നാൽ, മനസ്സ് യോഗയുക്തമാക്കുക.

ആഹരം തന്നെ മൂന്നുവിധം ഉണ്ട് സാത്വികം രാജസം താമസം. സാത്വികമായ ഭക്ഷണങ്ങൾ (വെജിറ്റേറിയൻ ആഹാരം) എളുപ്പം ദഹിക്കുന്നു, അത് കഴിക്കുമ്പോൾ മനസ്സിന് തൃപ്തി, രോഗശാന്തി ഒക്കെ ലഭിക്കുന്നു. രാജസമായ ആഹാരങ്ങൾ രോഗം അസസ്ഥത ഒക്കെ ഉണ്ടാക്കുന്നു. താമസമായിട്ടുള്ളത് തീരെ വർജ്ജിക്കുക. അത് നമ്മെ ഉന്മേഷരഹിതാക്കി മാറ്റുന്നു.

മനസ്സിനു വേണ്ടത്: സ്നേഹമാ‍ണ് മുഖ്യമായി മനസ്സിനു വേണ്ടത്. സ്നേഹം കിട്ടാത്ത മനസ്സ് മുരടിച്ചുപോകും. അത് ഈശ്വരനോടുള്ള പ്രേമമാകുമ്പോൾ നമുക്ക് ശാശ്വതമായ മനശ്ശാന്തി ലഭിക്കുന്നു.

ബുദ്ധിക്ക് ( ഭൌതീകം) വിദ്യാഭ്യാസാത്തിലൂടെ കിട്ടുന്ന അറിവ്

ആത്മീയം - ഉത്സാഹവും ധൈര്യവും എങ്ങിനെ നേടിയെടുക്കാം, എന്നൊക്ക് (നമ്മുടെ ഋഷീശ്വരൊക്കെ മരിക്കുംവരെ പൂർണ്ണ ആരോഗ്യവാന്മാരായിരുന്നു എന്നോർക്കുക)

നമ്മുടെ ശരീരത്തെ ഒരു മാമ്പഴമായി സങ്കല്പിക്കുക ആദ്യം മൃദുവായ കണ്ണിമാങ്ങ (ശിശുക്കളുടെ ശാരീരം) പിന്നെ മാങ്ങയണ്ടി കഠിനമാകുന്നു, ഉറച്ച് പുറം ചട്ടകൊണ്ടും മൂടപ്പെടുന്നു (യൌവ്വനം). പിന്നെ മാങ്ങ പഴുക്കുമ്പോൾ പുറം തോൽ വീണ്ടും മൃദുലമാകും കാഠിന്യം കുറയും.. പക്ഷെ ഉള്ളിലെ മാങ്ങയണ്ടി കുറച്ചുകൂടി കട്ടിയാറ്റിട്ടുണ്ടാകും (വാർദ്ധക്ക്യത്തിലേക്ക്). അതും കഴിഞ്ഞ് പുറം ഭാഗങ്ങൾ (വാർദ്ധക്ക്യത്താൽ ) അഴുകി തുടങ്ങുന്നു. ഒടുവിൽ ശേഷിക്കുന്നത് കടുകട്ടിയായ മാങ്ങയണ്ടി മാത്രം (നമ്മുടെ ഉറപ്പുള്ള മനസ്സ്).

മനസ്സ് ശാന്തമാക്കാൻ, ഉറപ്പുള്ളതാക്കാൻ എന്താണ് ചെയ്യേണ്ടത്?,

അമ്പലത്തിൽ പോകാം....
അമ്പലത്തിൽ പോയാൽ ശാന്തി ലഭിക്കുമോ?
അമ്പലത്തിലും ശാന്തി കണ്ടെത്താൻ പ്രയാസമാണ്. കാരണം മനസ്സ് ശാന്തമാകുമ്പോഴേ ശാന്തികിട്ടൂ . അമ്പലത്തിൽ വലിയ തിരക്കൊന്നും ഇല്ലാതെയിരിക്കുമ്പോൾ നിന്നു തൊഴുമ്പോൾ ശാന്തികിട്ടും. എന്നാൽ വലിയ തിരക്കും ബഹളവും ഒക്കെയാണെങ്കിൽ നമ്മുടെ മനസ്സ് അടക്കി പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടാണ്.

മനസ്സ് സ്വസ്ഥമാകുമ്പോൾ ശാന്തി കിട്ടുന്നു എന്നത് വ്യക്തമായി.
ശാന്തിയിരിക്കുന്നത് മനസ്സിൽ. എന്നാൽ മനസ്സിലും അല്ല ശാന്തി പിന്നെയെവിടെയാണ് ശാന്തി? ശാന്തി, സമാധാനം, ആനന്ദം, സംതൃപ്തി, സ്വസ്ഥത ഒക്കെ ഇരിക്കുന്നത് ഭഗവാനിലാണ്.

ഭഗവാൻ/ഈശ്വരൻ ഇരിക്കുന്നത്?
നമ്മുടെ ഉള്ളിൽ.

നമുക്ക് ശാന്തിയും സമാധാനവും ഒക്കെ അനുഭവിക്കാൻ ഈശ്വരൻ തന്നിട്ടുള്ള ഉപകരണമാണ് മനസ്സ്

മനസ്സ് അസ്വസ്ഥമാകുമ്പോ‍ൾ ശാന്തി നഷ്ടപ്പെടുന്നു. മനസ്സ് സ്വസ്ഥമാകുമ്പോൾ ശാന്തി കൈവരുന്നു.

മനസ്സ് സ്വസ്ഥമാകാൻ (ശാന്തി അനുഭവിക്കാൻ) എന്തുചെയ്യണം...?
യോഗ ചെയ്യണം. എന്നാൽ മനസ്സിനെ നിയന്ത്രിക്കാനായുള്ള മെഡിറ്റേഷൻസ് ചെയ്യണം (യോഗ എന്നാൽ ആസനം അല്ല). മനസ്സിനെ ഈശ്വരിങ്കലേയ്ക്ക് തിരിക്കണം.

എല്ലാ പ്രശ്നങ്ങളും ഇരിക്കുന്നത് മനസ്സിലാണ് ഒരേ മനസ്സ് വിചാരിച്ചാൽ നമ്മെ സ്വസ്ഥരാക്കാനും പറ്റും,അസ്വസ്ഥരാക്കാനും പറ്റും. നമുക്ക് വേണ്ടത് സ്വസ്ഥതയോ അസ്വസ്ഥയോ എന്ന് തീരുമാനിക്കുക. സ്വസ്ഥതയാണ് വേണ്ടതെങ്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മാറി നിൽക്കുക. ഭഗവാനെപ്പറ്റി ചിന്തിക്കുക.

ഭഗവാനെപ്പറ്റി ചിന്തിക്കാൻ വേണ്ടത് ഭഗവാനോടുള്ള പ്രേമം കലർന്ന ഭക്തിയാണ്.
സ്വസ്ഥതയാണ് നമുക്ക് വേണ്ടത് എന്ന് തീരുമാനിക്കുതിന് വിവേകബുദ്ധി ഉണ്ടാകണം
ഭക്തി കൂടും തോറും വിവേകബുദ്ധിയും കൂടും. ഭഗവാൻ തന്നെ അരുളിച്ചെയ്യുന്നു, “ ആരാണോ എന്നെ പ്രേമത്തോടുകൂടി പ്രാർത്ഥിക്കുന്നത്, അവർക്ക് ഞാൻ വിവേകബുദ്ധി കൊടുക്കും” എന്ന് എപ്പോൾ, എന്തു, ചെയ്യണമെന്ന നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്നത് വിവേകബുദ്ധിയാണ്. അതിന് ദിവസവും പ്രേമത്തോടുകൂടി ഭഗവാനെ പ്രാർത്ഥിക്കണം.

ഭഗവത് സ്നേഹം ഉണ്ടാകാൻ ജ്ഞാനവും വൈരാഗ്യവും ഉണ്ടാകണം.

ജ്ഞാനം എന്നാൽ; ഭഗവാനുള്ളതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്, ഞാൻ ജീവിക്കുന്നത് ഹാർട്ടുള്ളതുകൊണ്ടല്ല, ഭഗവാനുള്ളതുകൊണ്ടാണ് ഹാർട്ടുള്ളത് എന്നിങ്ങനെ ഭഗവത് ചൈതന്യം എല്ലാറ്റിലും ദർശിക്കുക.

വൈരാഗ്യം: വൈരാഗ്യം എന്നാൽ ഭക്തി. ദൃഢമായ ഭക്തി.
ഭക്തിയുണ്ടെങ്കിൽ ശക്തി കൈവരും എന്നാണ് പാഞ്ചാലിയുടെയും പ്രഹ്ലാദന്റെയും ഒക്കെ കഥ നമുക്ക് പറഞ്ഞു തരുന്നത്. ഭഗവാനിൽ ഉറച്ച മനസ്സ് നമ്മെ ഭക്തിയിലേക്കും, പിന്നെ ശാന്തിയിലേക്കും/മുക്തിയിലേക്കും എത്തിക്കുന്നു.

ചുരുക്കത്തിൽ... ശാന്തി എവിടെ? മനസ്സിൽ. മനസ്സ് സ്വസ്ഥമാകണമെങ്കിൽ ഭഗവത് ഭക്തിയുണ്ടാകണം ഭഗവാനോടുള്ള പ്രേമം കലർന്ന ഭക്തിയുണ്ടാകണം
അതിനു ഭക്തിയുണ്ടാകാൻ വിവേകബുദ്ധിവേണം, ജ്ഞാനവും വൈരാഗ്യവും വേണം.

യഥാർത്ഥ ഭക്തി:- ഒന്നിലും പ്രത്യേകമായ അഭിനിവേശമോ- ആസയോ-പ്രതിഫലേച്ഹയോ കൂടാതെയുള്ള നിഷ്കാമഭക്തിയാണ് യധാർത്ഥ ഭക്തി

ഒൻപതു ഉപാസനകൾ (ഭക്തിയുടെ വിവിധ രൂപങ്ങൾ)

1) ഭഗവാന്റെ ചരിതങ്ങൾ കേൾക്കുക
2)തിരുനാമങ്ങൾ കീർത്തിക്കുക
3)ഭഗവാനെ സദാ മനസ്സിൽ സ്മരിക്കുക
4)അദ്ദേഹത്തെ മനസ്സിൽ സങ്കല്പിച്ച് ഒരോ പ്രവർത്തിയും ചെയ്യുക
5)ഭഗവാന്റെ രൂപത്തിലോ വിഗ്രഹത്തിലോ പുഷ്പാർച്ചനകൾ നടത്തുക
6)ഭഗവത് വിഗ്രഹത്തെ ദർശിച്ച് കൈകൂപ്പി വന്ദിക്കുക
7) ഭഗവാനെ തന്റെ തോഴനായോ യജമാനനായോ ഭാവിക്കുക.
8) ഭഗവാന്റെ ദാസനാണെന്നു കരുതി ഭക്തിയോടുകൂടി അശ്രുക്കൾ വാർക്കുക
9) സരവ്വവും ഭഗവാനിൽ ആത്മാർപ്പണം ചെയ്യുക
ഇതിൽ എതെങ്കിലും ഒന്നുണ്ടായാൽ പോലും അവൻ ഭക്തനാണ്.

No comments:

Post a Comment