ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 December 2018

സന്ന്യാസം

സന്ന്യാസം

സന്ന്യാസം പിടിച്ചുകെട്ടലല്ല, സ്വാതന്ത്രമാണ്. കൃഷ്ണൻ ബാഹ്യമായ ഒന്നിനെയും പരിത്യജിച്ചില്ല. ആന്തരീകമായ ഒന്നിനെ സ്വീകരിച്ചു. അപ്പോൾ പോകേണ്ടത്-അഹങ്കാരം-പോയി. ഈ പ്രപഞ്ചത്തിൽ മറ്റു ജീവജാലങ്ങളിൽ അഹങ്കാരത്തിന്‍റെ ഒരംശം പോലുമില്ല. അതിനാൽ മൃഗസദൃശം ആകുക ഉയർന്ന അവസ്ഥയാണ്, അഹങ്കാരം പ്രകൃതിയിൽ നിന്ന് നമ്മെ മാറ്റിനിർത്തുന്നു. തത്വത്തെ അറിഞ്ഞിട്ടുള്ള യോഗി കാണുന്നു, കേൾക്കുന്നു, സ്പർശിക്കുന്നു, മണക്കുന്നു, ഭക്ഷിക്കുന്നു, സംസാരിക്കുന്നു, പിടിക്കുന്നു, നടക്കുന്നു, വിസർജിക്കുന്നു, ശ്വസിക്കുന്നു, കണ്ണടക്കുന്നു, തുറക്കുന്നു, ഉറങ്ങുന്നു. ഇന്ദ്രിയങ്ങൾ ആണ് ഇന്ദ്രിയ വിഷയത്തിൽ പ്രവർത്തിക്കുന്നത്. (നമ്മുടെ ധാരണ ഞാൻ എന്നാണ്). ഞാൻ ഒന്നും തന്നെ ചെയ്യുന്നില്ല എന്നറിയുന്നു. ഞാൻ എല്ലാം ചെയ്യുന്നു, പക്ഷെ ഒന്നും ഞാനല്ല. സാധാരണ ജീവിതത്തിൽ ഒരാൾ (ഗൃഹസ്ഥൻ) നേടേണ്ട സന്യാസത്തെക്കുറിച്ചാണ് ഗീത പറയുന്നത്. എല്ലാം ചെയ്യുന്നു, എല്ലാം അനുഭവിക്കുന്നു. ഉടമസ്ഥതാബോധം വിടുന്നു. ഇത്രകാലം എന്റേത് എന്ന് കരുതിയത് എന്റേതല്ല എന്നറിയുന്നു. എന്തെങ്കിലും ഉള്ളിൽ സംഭവിക്കുന്നു എങ്കിൽ അത് അവനവൻ പോലുമറിയാതെ ആയിരിക്കണം. ഒന്നും ബലമായി അടിച്ചമർത്തലോ , ഉപേക്ഷിക്കാലോ അല്ല സന്ന്യാസം. എല്ലാം ചെയ്ത്,അനുഭവിച്ച് ഫലങ്ങളിൽ സംഗമില്ലാതെ ഇരിക്കലാണ്. സന്ന്യാസമാകട്ടെ കർമ്മയോഗത്തിൽ നിന്നല്ലാതെ പ്രാപിക്കാൻ പ്രയാസമാണ്. സന്ന്യാസത്തെ പ്രാപിക്കേണ്ടത്‌ കർമ്മതിലൂടെയാണ്. ഈ സന്യാസം സുഹൃത്താണ്, ലക്ഷ്യമാണ്‌ എന്നറിയണമെങ്കിൽ അതിർവരമ്പുകൾ സൃഷ്ടിക്കാതിരിക്കണം. കാഷായമോ, രുധ്രാക്ഷമോ ധരിച്ചല്ല ഗൃഹസ്ഥൻ സന്ന്യാസിയാകേണ്ടത്. ഭാര്യ കാവിയുടുത്ത്‌ "മകനെ വരൂ" എന്ന് പറഞ്ഞാൽ ഭർത്താവിനു ഉൾകൊള്ളനാവില്ല. ഭർത്താവ് എന്നും ഭാര്യയെന്നും മകനെന്നും, സഹോദരനെന്നും എല്ലാമുള്ള കർത്തവ്യങ്ങൾ സംഗമില്ലാതെ നിറവേറ്റുകയാണ് വേണ്ടത്, ഗൃഹസ്ഥൻ ഏറ്റവും കൂടുതൽ സങ്കീർണമായ കർമ്മങ്ങളിലൂടെ കടന്നു പോകുന്നത്. അവർക്കാണ് നന്നായി സന്ന്യാസ ഭാവം വേണ്ടത്. ഗുഹയിലോ കാട്ടിലോ ഇരിക്കുന്നവർക്കല്ല. ഒരുവൻ പൂർണനാകുന്നത് സന്ന്യാസതിലാണ്. സന്ന്യാസം ഓരോരുത്തരുടെയും അവകാശമാണ്. ഈ സന്ന്യാസത്തിൽ ഒന്നിനെയും ഉപേക്ഷിക്കുന്നില്ല, എന്നാൽ എല്ലാറ്റിനെയും ഉപേക്ഷിക്കുന്നു...

No comments:

Post a Comment