ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 December 2018

''മന്ത്രം" ഗുരുവിൽ നിന്ന് മാത്രം

''മന്ത്രം" ഗുരുവിൽ നിന്ന് മാത്രം

"പുസ്തകേ ലിഖിതൻ മന്ത്രന് ദൃഷ്ട്വാ ജപതി യോ നര:
സ ജിവന്നേവ ചണ്ഡലോ മൃത:ശ്വ ചാഭി ജായതേ""

പുസ്തകങ്ങളിൽ നിന്ന് നോക്കി മന്ത്രം ജപിക്കുന്നവൻ ചണ്ഡാളനായി മരിക്കുമെന്ന് ശാസ്ത്രം.

ഗുരുമഹിമ അറിയാത്തവനും ഗുരുവിനെ ശിലാ ബുദ്ധിയോടു കാണുന്നവനും തന്ത്രം വിധിച്ചിരിക്കുന്നത് നിത്യ നരകമായ രൗരവം തന്നെ.
മന്ത്രങ്ങൾ തേടിയുള്ള യാത്രയിൽ മന്ത്രത്തിന്റെ കാരകനായ ഗുരുവിനെ മറക്കുന്ന ശിഷ്യന്മാരാണ് ഇന്നത്തെ സമൂഹത്തിൽ അത് കൊണ്ട് ഗുരുക്കന്മാർ ഉണർന്നു പ്രവർത്തിക്കുക പേരിനും പ്രശസ്തിക്കും വേണ്ടി സമ്പ്രദായ ഗുരുമണ്ഡല രഹസ്യങ്ങളെ ഇത്തരം ശിഷ്യന്മാർക്കു പറഞ്ഞു കൊടുക്കാതെ ഇരിക്കുക.

""സാ ശാംഭവി സ്ഫുരതു.... യസ്യാം ഗുരോ ചരണപങ്കജമേവലഭ്യം" ന ഗോരോരധികം

വിഡ്ഢികളായ ആയിരം ശിഷ്യന്മാരെക്കാൾ നല്ലത് ഗുരു തത്വം അറിയുന്ന ഒരു ശിഷ്യൻ ആകുന്നു..

No comments:

Post a Comment