ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 December 2018

കലിയുഗ വർണ്ണന

കലിയുഗ വർണ്ണന

കലിയുഗ വർണ്ണന മഹാ നിർവ്വാണ തന്ത്രത്തിൽ പ്രഥമോല്ലാസത്തിൽ ഇപ്രകാരം പറയുന്നു ...

"അസത്യ ഭാഷിണൊ മുർഖ ദാമ്പിക ദുഷ് പ്രപഞ്ചക :
കന്യാ വിക്രയീണോ വ്രാത്യസ്തപോ വ്രത പരാഅംഗ മുഖ:||
ലോക പ്രതാരാണാർത്തായ ജപ പൂജ പരായണ:|
പാഷണ്ഡ: പണ്ഡിതമ്മന്യ: ശ്രദ്ധ ഭക്തി വിവർജിത:||
കദാഹാര: കദാചാര ഭൂതകാ: ശൂദ്ര സേവക: |
ശൂദ്രാന്ന ഭോജിന: ക്രൂര വൃഷലിരതികമുഖ:||
ദാസ്യന്തി ധന ലോഭേന സ്വദാരന്നിച ജാതിഷു:|
ബ്രഹ്മണ്യ ചിഹ്നമെതാവത് കേവലം സൂത്രധാരണം:||
നൈവ പാന ദിനിയമോ ഭക്ഷ്യ അഭക്ഷ്യ വിവേചനം:|
ധർമ്മ ശാസ്ത്രേ സദാ നിന്ദ സാധു ദ്രോഹി നിരന്തരം:||
സത് കഥാ ലാപമാത്രഞ്ച ന തേഷാ മാനസി ക്വചിത്:|
ത്വയാ കൃതാനി തന്ത്രാണി ജീവോ ഉദ്ധാരണ ഹേതവേ:||

എല്ലാ സത് കർമ്മത്തിന്റെ നാശം വരുത്തുന്നതുമായ ദുഷ് കർമ്മം ചെയ്യിക്കുന്നത് ആയ കലിയുഗം ആവിർഭാവം ആരംഭിച്ചു ഈ കാലത് വേദത്തിന്റെ (അറിവ്) പ്രഭാവം കുറഞ്ഞു വന്നു സ്മ്രിതികൾ മറവിയുടെ സമുദ്രത്തിൽ മറഞ്ഞു പോയി അനേകായിരം ഉണ്ടായിരുന്ന പുരാണ ഇതിഹാസങ്ങൾ കാണ്മാനില്ല പേര് പോലും കേൾക്കാനില്ല ഈ കാരണം കൊണ്ട് ജനങ്ങൾ ധർമ്മ കാര്യത്തിൽ നിന്ന് വിമുഖരായി തീരും.

മദോന്മത്തരും എപ്പോഴും പാപം ചെയ്യുന്നവർ മാത്രമാകും.. ധന മോഹികളും ക്രൂരന്മാരും നിഷ്ടൂരരും അപ്രിയരും കുതർക്കികളും ആലസ്യ ഉള്ളവരും, മന്ദ ബുദ്ധികളും രോഗതികളിൽ കഷ്ടപെടുന്നവരും ഐശ്വര്യമില്ലാത്തവരും ബലമില്ലാത്തവരും നീചന്മാരും നീച കർമ്മ ചെയ്യുന്നവരും ആകും.

സാധു ജനങ്ങളെ ആക്രമിക്കുന്നവരും ധനത്തിനു വേണ്ടി എന്തും ചെയ്യുന്നവരും അന്യരുടെ നാശത്തിൽ സന്തോഷം കണ്ടെത്തുന്നവനും ആയിരിക്കും. സ്ത്രീയെ അപമാനിക്കുന്നവനും പരസ്ത്രീ സംസർഗം ഉള്ളവനും ആയിരിക്കും.

ബ്രഹ്മണ്യമില്ലാത്തവരും ശൂദ്രത്വം ആചരിക്കുന്നവരും സന്ധ്യാവന്ദനതികൾ ചെയ്യാത്തവരും യജ്ഞാദികാരം ഇല്ലാത്ത കപടന്മാരെ കൊണ്ട് യന്ജം ചെയ്യിപ്പിക്കുന്നവരുംദുഷ് കീർത്തി ഇഷ്ടപ്പെട്ടു പാപം ചെയ്യുന്നവരും വ്രതം മുതലായ ഈശ്വര ആരാധനയിൽ നിന്ന് വിമുഖമുള്ളവരും,  ബ്രാഹ്മണ്യത്തിന്റെ ചിഹ്നം കേവലം പൂണുൾ ആകുകയും തീറ്റയിലും കൂടിയിലും യാതൊരു നിയമം ഇല്ലാത്തവരും സത് കഥ ശുദ്ധ സംഗീത എന്നിവ ഇഷ്ട പെടാത്തവരും ആയിരിക്കും.

കലിയുഗത്തിൽ മനുഷ്യൻ വയറിനെയും ജനനേന്ദ്രിയത്തെയും ത്രിപ്തിപെടുത്തുവാൻ മാത്രം ജീവിക്കുന്നവർ ആയിരിക്കും. ഗുരു നിന്ദകരും. പ്രായത്തെ ബഹുമാനിക്കാത്തവരും, ദൈവ നിന്ദകരും, സുഖം മാത്രം മോഹിക്കുന്നവരും മരണം വികൃതമായി നടക്കുന്നവരും ബുദ്ധിയുണ്ടെന്നു സ്വയം നടിക്കുകയും ബുദ്ധിശൂന്യത കൂടപ്പിറപ്പുകളായി ഉള്ളവരും ചിലവർ ജീവ ചവങ്ങളെ പോലെ മൗനികളും ചിലവർ സംഭാഷണ പ്രിയരും ആയിരിക്കും തികച്ചും കർമ്മ മാർഗം വിട്ടു അധർമ്മം ചെയ്യുന്നവർ ആയിരിക്കും...

No comments:

Post a Comment