ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 December 2018

"ആഗമ ലക്ഷണം"

"ആഗമ ലക്ഷണം"

ആഗമം എന്നാൽ തന്ത്ര ശാസ്ത്രത്തിൽ ഭഗവാൻ പരമേശ്വരൻ പറഞ്ഞ ജ്ഞാന വാണിയാകുന്നു ആഗമത്തിന്റെ ലക്ഷണം ഇപ്രകാരം ആകുന്നു

""ആഗതം പഞ്ചവക്ത്രാസ്തു ഗതംച ഗിരിജാനനേ
മതം ച വാസുദേവസ്യ തസ്മാത്ഗമ ഉച്യതേ
സൃഷ്ടിശ്ച പ്രളയശ്ചൈവ ദേവതാനാം തഥാര്ച്ചനം
സാധനാഞ്ചവ സർവേശാം പുരശ്ചരണമേവ ച
ഷഡ്കർമ്മ സാധനാശ്ചൈവ ധ്യാന യോഗ ശ്ചതുർവിധ
സപ്തഭിർ ലക്ഷനൈർ യുക്തം തസ്മാത് ആഗമ ഉച്യതെ ..

ഭഗവാൻ പരമശിവന്റെ മുഖത്ത് നിന്നാകുന്നു ഉത്ഭവിച്ചത് ആഗമ വിഷയങ്ങൾ സൃഷ്ടിയും പ്രളയം ദേവതമാരുടെ പൂജ വിധികൾ സാധന വിഷയങ്ങൾ പുരശ്ചരണം ചെയ്യുന്ന വിധി ഷഡ്‌ കർമ്മവിധാനം ധ്യാന യോഗ ധാരണ സമാധി വിഷയങ്ങൾ...  പൊതുവെ ആഗമങ്ങൾ ഓരോ മതത്തിലും ഉള്ള പോലെ ഈ പ്രകൃതിയെ കുറിച്ചുള്ള ധാരണ ആകുന്നു  അതിൽ നമ്മുടെ ഋഷിമാർ എത്ര ദീർഘ വീക്ഷണം ഉള്ളവാരാണെന്നു നമുക്ക് മനസിലാക്കാം.. തന്ത്ര ശാസ്ത്രത്തെ പല തട്ടുകളായി തിരിച്ചിരിക്കുന്നു ശൈവാഗമ. ശാക്തഗാമ വൈഷ്ണവാഗമ. ശിവ ആഗമ 28 ശാക്തഗാമ 72(64) വൈഷ്‌ണവ ആഗമ പഞ്ചരാത്രദി ശുഭാഗമാ പഞ്ചകങ്ങൾ. എന്നിങ്ങനെ. കൂടാതെ സംഹിത. ഡാമരം എന്നിവയും ഇങ്ങനെ ഓരോ വിഷയവും പല തട്ടുകളായി വിശദമായി പ്രതിപാദിക്കുന്നു..

No comments:

Post a Comment