ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 December 2018

"ഉഡുപ്പി ക്ഷേത്രവും ചില യാഥാർഥ്യങ്ങളും"

"ഉഡുപ്പി ക്ഷേത്രവും ചില യാഥാർഥ്യങ്ങളും"

കർണാടകയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രം ഏകദേശം 3000 വർഷം പഴക്കം ഉഡുപ്പി ക്ഷേത്രത്തിനു ഉണ്ടെന്നു കണ്ടെത്തലുകൾ പറയുന്നു. ആയിരത്തിഞ്ഞൂറ് വർഷം മുൻപ് നടന്ന ശൈവ വൈഷ്ണവ സംഘട്ടനങ്ങളിൽ മാറ്റപ്പെട്ട വിഗ്രഹമാണ് ഇന്ന് ഉള്ള കൃഷ്ണ വിഗ്രഹം എന്ന് ചരിത്രപരമായ കണ്ടെത്തലുകൾ പറയുന്നു യഥാർത്ഥത്തിൽ ഇന്ന് കാണുന്ന കൃഷ്ണ വിഗ്രഹം ദ്വൈത വേദാന്ത സ്ഥാപകൻ ആയ മാദ്ധ്വാചാര്യൻ സുബ്രമണ്യ വിഗ്രഹത്തിൽ ഗോപി ചന്ദനം ചേർത്തു കൃഷ്ണൻ ആകിയതാണ്. ഭാരതീയ ശില്പ ശാസ്ത്രം അനുസരിച്ചു കൃഷ്ണ വിഗ്രഹം അല്ല എന്ന് നിസംശയം പറയാവുന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ കനകദാസൻ എന്നാ കർനാടകയിലെ കുറുബ കമ്യൂണിറ്റിയിലെ   ആട്ടിടയൻ തന്റെ ഭക്തി കൊണ്ട് വിഗ്രഹത്തിന്റെ ദിശ പടിഞ്ഞാറോട്ടു മാറ്റിയെന്ന ചില നുണകളും ചേർത്തു ആയിരുന്നു യാഥാർഥ്യത്തെ മറച്ചു വച്ചത്. ഒർജിനൽ സുബ്രമണ്യ വിഗ്രഹം പടിഞ്ഞാറോട്ട് ദിശ തന്നെ ആയിരുന്നു.

അതിന്റെ ചില ആർക്കിയോളജിക്കൽ റിസേർച്...

- Dr. G N Panth, Director, National Museum, New Delhi
- Dr. R C Sharma, Director, Indian Museum, Calcutta
- T V G Shastri, Director, Birla Archaeological and Cultural Research Center, Hyderabad
- Dr V V Krishna Shastri, Director, Government Museum, Mangalore
- Thiru N Harinarayana, Director and Research Scholar, Government Museum, Hyderabad

കന്നടയിൽ ഒരു ബുക്ക് ഈ വിഷയവുമായി ബന്ധപെട്ടു ഇന്ത്യൻ ആർക്കിയോളജിക്കൽ ഡിപ്പാർട്ടമെന്റ് പബ്ലിഷ് ചെയ്ത "ഉഡുപ്പി ഇതിഹാസ ആൻഡ് പുരതത്വ" ബുക്ക് റൈറ്റർ നെയിം മഞ്ചേശ്വര മുകുന്ദ പ്രഭു അദ്ദേഹം വളരെ അധികം തെളിവുകൾ നിരത്തി സമർത്ഥിക്കുന്നു കൃഷ്ണൻ അല്ല ഉഡുപ്പിയിൽ സുബ്രമണ്യൻ ആകുന്നു എന്ന് 1985 ഇൽ ഈ ബുക്ക് വീണ്ടും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു

മറ്റൊരു റിസർച് വെരിഫബിൾ പ്രൂഫ് ആകുന്നു "പി ഗുരു രാജ ഭട്ട് " തുളുവ ഹിസ്റ്ററി ആൻഡ് കൾച്ചർ " (പേജ് 331)
notes: ‘the absence of kirīṭa is another feature and owing to the impact of age, the face is worn out”.  മാധ്വാചാര്യൻ ഗോപീചന്ദനത്താൽ മറച്ചു വച്ച സുബ്രമണ്യ വിഗ്രഹം ആണ് ഇന്നത്തെ കൃഷ്ണ വിഗ്രഹം. ഒർജിനലി ഉഡുപ്പി ക്ഷേത്രം ശിവ ക്ഷേത്രം ആകുന്നു അവിടുത്തെ പ്രധാന ഒരു മൂർത്തി ആകുന്നു സുബ്രമണ്യൻ.

"ഉടുപ്പി (ഉദുപ്പി ) (ഉദു =ഉദയം ) (പ്പി =ശേഷം )
ഉദയ ശേഷം ഉള്ള ചന്ദ്രൻ (ഉദു +പ്പ = നക്ഷത്രാധിപതി സൂര്യൻ. ചന്ദ്രമൗലേശ്വരം. ചന്ദ്രമൗലീശ്വരൻ. ഇന്നത്തെ ഉടുപ്പി നിൽക്കുന്ന ശിവല്ലി എന്നാ സ്ഥലത്തു പുരാതനമായ രണ്ടു ശിവ ക്ഷേത്രം നിലനിന്നിരുന്നതായി പൗരാണിക ഗ്രന്ഥങ്ങളും ചരിത്ര പരമായ തെളിവുകള് പറയുന്നു ഒന്ന് അനന്തേശ്വരക്ഷേത്രം. മറ്റൊന്നു ചന്ദ്രമൗലീശ്വര ക്ഷേത്രം ചന്ദ്രമൗലീശ്വര ക്ഷേത്രം ഇന്ന് ഉടുപ്പി ക്ഷേത്രമായി മാറി. ഉടുപ്പി ക്ഷേത്രത്തിൽ നിന്ന് നിരവധി സുബ്രമണ്യ വിഗ്രഹങ്ങൾ മാറ്റപ്പെട്ടതായി പറയുന്നു. ഇപ്പോഴും നമുക്ക് കാണാം ഒരു കയ്യിൽ ദണ്ഡായുധവും മറുകൈ ഊരുവിൽ വച്ചിരിക്കുന്നതായി. കൃഷ്ണ വിഗ്രഹം പൊതുവെ "ഏകഭംഗി" "സമഭംഗി" "ത്രിഭംഗി" രീതിയിൽ ആണ് പ്രതിഷ്ഠിക്കാറു
"ഏകഭംഗി'' സമഭംഗി" എന്നാൽ ശരീര വടിവുകൾ ഒന്നും ഇല്ലാതെ നേരെ നില്കുന്നത് "ത്രിഭംഗി" എന്നാൽ മൂന്നു ശരീര അംഗങ്ങളിൽ വടിവുകൾ ഉണ്ടാകും ഇപ്രകാരം ആകുന്നു പൊതുവെ കൃഷ്ണ വിഗ്രഹം പ്രതിഷ്ഠ ചെയ്യാറ്. ഉഡുപ്പിയിൽ കൃഷ്ണ അഷ്ടോത്തരം ചൊല്ലുമ്പോൾ "ത്രിംഭാംഗിനേ" എന്ന് ചൊല്ലുന്നത് കേൾക്കാം കൂടാതെ നർത്തന കൃഷ്ണ, ഗോവർധന കൃഷ്ണ, കാളിയമർദ്ദന കൃഷ്ണ, ഈ മൂന്നു രൂപവും ത്രിഭംഗി രൂപമാണ്. ഉഡുപ്പിയിൽ ഉള്ള കൃഷ്ണ വിഗ്രഹങ്ങളിൽ 99% വിഗ്രഹങ്ങളിൽ ഓടകുഴൽ കാണുന്നില്ല എല്ലാത്തിലും ദണ്ഡായുധപാണി ആയി നിൽക്കുന്ന രൂപമാണ്. ആഗമ (വൈഖാനസ ആഗമ കോശം, ശുഭാഗമാ പഞ്ചകം) ശില്പ ശാസ്ത്ര പ്രകാരം  ഉള്ള കൃഷ്ണ ധ്യാന സ്വരൂപം ഇപ്രകാരം ആകുന്നു

"ശംഖം, ചക്രം, മുകുട, മയിൽ‌പീലി, വനമാല. ശ്രീവത്സാ ലാഞ്ചന, പീതാംബര " എന്ന പ്രകാരം ഉള്ള ത്രിഭംഗി വിഗ്രഹം ആണ് (ഉടുപ്പി വിഗ്രഹം കൗപീനം ദണ്ഡയുധം) 

കുമാരാ തന്ത്ര പ്രകാരം ഉള്ള സുബ്രമണ്യ വിഗ്രഹ ലക്ഷണം വളരെ വ്യക്തവും  പ്രമാണ യുക്തമായ രീതിയിൽ ആണ് ഉടുപ്പി വിഗ്രഹത്തിൽ കാണാം. കുമരതന്ത്രത്തിലെ പ്രതിമ ലക്ഷണം ധ്യാനം  ഇപ്രകാരം ആകുന്നു.

ധ്യാനം...

"കല്പദ്രുമം പ്രണമതാം കമലാരുണാഭം
  സ്കന്ദം ഭുജദ്വയമനമയ ഏകവക്ത്രം
  കാർത്യായനി സുതാമഹം കടി ബന്ധധാമം "

പ്രതിമലക്ഷണം..

"ദ്വിഹസ്തേ യജ്ഞസൂത്രാഢ്യാ:
സ ശിഖാസ്ത്രീ മേഖല
കൗപീന ദണ്ഡധൂക സവ്യപാണാ:
കഢ്യാശ്രതോ അപര

ഇപ്രകാരം ആണ് ഇതിൽ നിന്ന് ഒരിഞ്ചു വ്യത്യാസം പോലും ഉടുപ്പി വിഗ്രഹത്തിനില്ല
ഇങ്ങനെ ചരിത്രപരമായി മാറ്റം വരുത്താൻ ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിച്ചിരുന്നു "കൃഷ്ണ മാതാ" എന്ന ഒരു കൃഷ്ണ ഡെവോടീ ഗ്രൂപ്പ് ആഗമങ്ങളിൽ ഉടുപ്പി വിഗ്രഹ കൃഷ്ണന്റെ ആണന്നു വരുത്തി തീർക്കാൻ മാധ്വാചാര്യന് ശേഷം ഉള്ള "തന്ത്രസാര" സംഗ്രഹ എന്ന ശില്പ  ഗ്രന്ഥത്തിൽ തെറ്റായ പ്രമാണങ്ങൾ എഴുതി  വച്ചിരിക്കുന്നു. യഥാർത്ഥത്തിൽ മാധ്വാചാര്യന് ശേഷം ആണ് തന്ത്രസാര സംഗ്രഹ എന്ന വൈഷ്ണവ ഗ്രന്ഥം എഴുതപ്പെട്ടത്. അതിനു മുൻപ് തന്നെ മാധ്വാചാര്യർ ഗോപീചന്ദനത്താൽ മറയ്ക്കപ്പെട്ട കഥ പലവിധത്തിൽ പ്രചരിച്ചിരുന്നു..

Dr.ശെൽവപിള്ളൈ അയ്യങ്കാർ എന്ന വ്യക്തി ശില്പ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തി ഇപ്പോഴും ശില്പ ശാസ്ത്രത്തിൽ (KSOU) റിസർച് നടത്തുന്ന വ്യക്തി ആണ്. ഉടുപ്പി വിഗ്രഹം കൃഷ്ണ വിഗ്രഹം അല്ലെന്നു സമർത്ഥിച്ചു കൊണ്ട് ആണന്നു പറയുന്നവരോട് ചോദിക്കുന്ന മൂന്ന് ചോദ്യം പ്രസക്തമാണ് ശില്പ ശാസ്ത്രപ്രകാരം.

അദ്ദേഹം ചോദിക്കുന്ന മൂന്ന് ചോദ്യം..

Dr. Selvapillai Iyengar, who has a doctorate in śilpaśāstra and is currently serving as a research scholar at KSOU, asks the following questions:

(a) Kṛṣṇa is generally depicted as wearing an urudāma (a thread around the waist or hip, which most traditional Hindus wear to this day), but never holding a rope in his left hand.

(b) Even if the idol did depict a rope, why is it held in left hand and not tied to the churning rod?
(c) Why is the churning rod, if it indeed was one, held in an inverted fashion with the churning end pointed upwards?

ഇത് പോസ്റ്റ്‌ ചെയ്തത് തന്ത്ര ശാസ്ത്രത്തെ അട്ടിമറിക്കാൻ പലപ്പോഴായി നടന്ന വൈഷ്ണവ ആരാധകരുടെ കൈകളാൽ മറയ്ക്കപ്പെട്ട ചില യാഥാർഥ്യം പുറത്തു കൊണ്ട് വരാൻ ആണ്...

No comments:

Post a Comment