ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 December 2018

"തന്ത്ര ലക്ഷണം"

"തന്ത്ര ലക്ഷണം"

ഓരോ ശാസ്ത്രവും അതിലടങ്ങിയ വിഷ യാനുസൃതമായാണ് അറിയപ്പെടുന്നത് ഉദാഹരണം. യോഗ ശാസ്ത്രം. യോഗ എന്താണ് എന്തിനു വേണ്ടി ചെയ്യുന്നു. അതിന്റെ ഗുണങ്ങൾ എന്താണ്. യോഗ എത്ര വിധം ഉണ്ട്. എങ്ങനെ ചെയ്യുക. അതും ശരീരവുമായി ബന്ധം അതിലൂടെ ലഭിക്കുന്ന മാനസികമായ മാറ്റവും ഇത്തരത്തിൽ ഒരു വിഷയത്തിന്റെ എല്ലാ മേഖലയെയും കുറിച്ച് പ്രതിപാദിക്കുന്നതിനെ നമ്മൾ ശാസ്ത്രം അഥവാ യോഗ ശാസ്ത്രം എന്നു വിളിക്കുന്നു ഇപ്രകാരം. തന്ത്ര ശാസ്ത്രത്തിന്റെ പ്രമാണം അഥവാ ലക്ഷണം ആകുന്നു ഇവകൾ.. ഒരു ശാസ്ത്രത്തെ തന്ത്ര ശാസ്ത്രം എന്നു ആചാര്യൻമാർ പറയണമെങ്കിൽ ഇത്തരം വിഷയം ക്രമമായി ഈ ഗ്രന്ഥത്തിൽ ഉണ്ടാകണം.

""സർഗശ്ച പ്രതി സർഗശ്ച മന്ത്ര ലക്ഷണമേവ ച
ദേവതാനാം ച സംസ്ഥാനം തീർഥാനാം ചൈവ വർണ്ണനം
തഥൈവാശ്രമ ധർമ്മശ്ച മന്ത്ര സംസ്ഥാന മേവ ച
സംസ്ഥാനം ചൈവ ഭൂതാനാം യന്ത്രാണാം ചൈവ നിർണ്ണയ
ഉല്പത്തിർ വിബുധാനാം ച തരൂണാം കലപ്പ സംജിതം
സംസ്ഥാനം ജ്യോതിഷാo ചൈവ പുരാണാഖ്യാനമേവ ച
കോശസ്യ കഥനം ചൈവ വ്രതാനാം പരിഭാഷണം
ശൗച/ശൗചസ്യാഖ്യാനം സ്ത്രീ പുംസോശ്ചൈവ ലക്ഷണം
രാജ ധർമ്മോ ദാന ധർമ്മോ യുഗ ധർമ്മസ്തഥൈവച
വ്യവഹാര കഥ്യതേ ച തഥാ ചാദ്ധ്യാത്മ വർണ്ണനം
ഇത്യാദി ലക്ഷനൈർ യുക്തം തന്ത്രമിത്യഭീധീയതേ..

(ബ്രിഹത് തന്ത്രസാരം 1)

ഭൗദീകവും ആധ്യാത്മികവുമായ വിഷയം. മന്ത്രത്തിന്റെ ലക്ഷണം. ദേവതമാരും അവരുടെ സ്ഥാനങ്ങൾ പ്രതിഷ്ഠ വിധി. തീർത്ഥ സ്ഥാനം. ആശ്രമ ധർമ്മത്തെ കുറിച്ച് മന്ത്ര വിധി പഞ്ച ഭൂതങ്ങളെ കുറിച്ച്. യന്ത്ര വിധി  പ്രപഞ്ച സൃഷ്ടി. കല്പങ്ങളെ കുറിച്ചും അവയുടെ കാല്കുലേഷൻ. ജ്യോതിഷം. തന്ത്ര ശബ്ദങ്ങളുടെ അർഥങ്ങൾ ഉള്ള കോശ ഗ്രന്ഥ വിവരണം. വ്രതങ്ങൾ. ശൗച സ്നാന വിധികൾ. യുഗ ധർമ്മത്തെ കുറിച്ച് സമകാലീന വിഷയത്തിൽ ധർമ്മത്തിന്റെ പ്രസക്തി ആധ്യാത്മിക. ഇത്തരം വിഷയം യുക്തി പൂർവ്വം ഉള്ള ഒരു ഗ്രന്ഥത്തെ ആകുന്നു തന്ത്രം എന്നു വിളിക്കുന്നത്.

"സർവ്വേശാഞ്ജയ്‌വ തന്ത്യന്തേ ത്രയന്തേ ച മായാഞ്ജനാ
ഇതി തന്ത്രസ്യ തന്ത്രത്വം തന്ത്രജ്ഞ പരിചക്ഷതേ" (ലളിതാ തന്ത്രം പ്രഥമ അദ്ധ്യായം തന്ത്ര ശബ്ദ)

No comments:

Post a Comment