ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 December 2018

മഹാ ചണ്ഡികാ

മഹാ ചണ്ഡികാ

താന്ത്രിക വൈദീക മറ്റു ദര്ശകര്ക്കും സർവ്വ സമ്മതമുള്ള ഒരു ദേവതായാണ് ചണ്ഡികാ

"കലൗ ചണ്ഡി വിനായക" എന്നു പരശുരാമ കല്പ സൂത്രം പറയുന്നു കലിയുഗത്തിൽ ഏറ്റവും ശീഘ്രം സിദ്ധി ലഭിക്കുന്ന മന്ത്രം ചണ്ഡികയും ഗണപതിയും ആണന്നു തന്ത്രം പറയുന്നു.. 
ചണ്ഡികാ ദേവി വാക്കുകൾക്കു അപ്പുറം നിൽക്കുന്ന മഹാ തേജസ്വിനി ആണ്. അമ്മയുടെ മൂന്നു ഭാവം  മഹാ കാളി, മഹാ ലക്ഷ്മി, മഹാ സരസ്വതി ഈ ഭാവങ്ങൾ ചേർന്നതാണ് ചണ്ഡികാ. സൃഷ്ടി, സ്ഥിതി, സംഹാരം എന്ന പ്രാപഞ്ചിക നിയമവും ഒത്തു ചേരുന്ന ദേവി കാളിയുടെ ഉഗ്രഭാവം ആകുന്നു പ്രചണ്ഡ കാളി എന്നും അതിനാൽ വിളിക്കുന്നു പ്രചണ്ഡ എന്നാൽ ശക്തിയേറിയത് വേഗത എറിയത് എന്നാണ് അർത്ഥം. കാളി ചണ്ഡനേയും മുണ്ടനെയും വധിച്ചപ്പോൾ ദേവി ചാമുണ്ഡ ആയി കഥകൾക്കു അപ്പുറം പ്രപഞ്ച രഹസ്യങ്ങളെ ഒളിപ്പിച്ചു വയ്ക്കുന്ന നിഗൂഢത ആചാര്യന്മാർ ചണ്ഡികാ ഉപാസനയിൽ ഒളിപ്പിച്ചു വച്ചിരുന്നു മാത്രവുമല്ല ചണ്ഡികാ മന്ത്രം എല്ലാ ചക്രത്തിലും മന്ത്ര ജപത്തിൽ നാഡി സ്പന്ദനം ഉണ്ടാകുമെന്നു ആചാര്യന്മാർ തിരിച്ചറിഞ്ഞത് കൊണ്ടാകണം ദീക്ഷ കൊടുക്കുമ്പോൾ ഓരോ അക്ഷരം വീതം ചക്രത്തിൽ ഗുരു ശിഷ്യന് ന്യസിച്ചു കൊടുക്കുന്നത്. ചണ്ഡികയ്ക്കു തന്നെ  "ഉഗ്ര ചണ്ഡ കല്പ" പ്രകാരം ഒൻപതു ഭാവങ്ങൾ പറയുന്നു യോഗ ശാസ്ത്രവുമായി ബന്ധപ്പെടുത്തി ജപം ചെയ്യാൻ ഉഗ്രചണ്ഡ കല്പം പറയുന്നു അതിൽ പ്രാണ യോഗമായി ജപം ചെയ്യുമ്പോൾ മൂന്ന് ഭാഗമായി മന്ത്രത്തെ പിരിക്കുന്നു ആ മൂന്നു ഭാവം കാളി. ലക്ഷ്മി. സരസ്വതി ഭാവങ്ങൾ ആകുന്നു ഇവയെ തന്ത്ര ശാസ്ത്രം ദശ മഹാ വിദ്യയുമായി ബന്ധപ്പെടുത്തുന്ന. മൂന്നു ഭാവത്തിലെ ലക്ഷ്മി ദശമഹാ വിദ്യയിലെ ഷോഡശി, ഭുവനേശ്വരി, കമല, എന്നിവയെയും. കാളി, ഭൈരവി, ധൂമാവതി, ചിന്നമസ്ത എന്നിവയെയും സരസ്വതി, താര, ബഗളാമുഖി, മാതംഗി എന്നിവയെയും പ്രതിനിധീകരിക്കുന്നു.. ഇങ്ങനെ എല്ലാ സ്വരൂപവും ഒത്തു ചേരുന്ന ഒരു ദേവത ആകുന്നു മഹാ ചണ്ഡികാ

No comments:

Post a Comment