ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 December 2018

താന്ത്രികരാധനയുടെ വ്യാപ്തിയും കാലപ്പഴക്കവും

താന്ത്രികരാധനയുടെ വ്യാപ്തിയും കാലപ്പഴക്കവും

സനാതന ധർമ്മത്തിൽ അനവധി ആചാരങ്ങൾ ചേർന്നതാണ് ഹിന്ദു മതം രൂപാന്തരപെട്ടത്. ഏതെങ്കിലും ഒരു ആചാരം മാത്രമല്ല അത്തരം ഒരു മനസ് ഉണ്ടങ്കിലേ ഇനി ധർമ്മ പുനരാരംഭം ഉണ്ടാകു..

ഭാരതത്തിൽ ഇന്ന് നടന്നിട്ടുള്ള ഏറ്റവും വലിയ ചരിത്ര പഠനം പറയുന്നത് ഏറ്റവും പഴക്കം ചെന്ന ആരാധന രീതിയിൽ ഭാരതത്തിൽ ലിംഗം യോനി ആരാധന (ആത്മീയാർത്ഥം കൊടുക്കുക) അതായത് ശിവ ശക്തി ആരാധന ആകുന്നു അവിടെ തന്ത്ര ആഗമ ശാസ്ത്രത്തിന്റെ പഴക്കം നിശ്ചയിക്കാൻ കഴിയില്ല കാരണം ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥം ആഗമ ശാസ്ത്രങ്ങൾ ആണ്. മാത്രമല്ല അമേരിക്ക മുതലായ രാജ്യങ്ങളിൽ പോലും കാശ്മീരിലെയും ഉജ്ജയിനി ക്ഷേത്ര മാതൃകകളിൽ ക്ഷേത്രങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. റഷ്യയിൽ തുടങ്ങിയ ഖനനം പിന്നീട് ഏഷ്യൻ രാജ്യങ്ങളിൽ എല്ലാം നടത്തിയ പഠനത്തിൽ വിഗ്രഹാരാധന നടത്തിയതിന്റെ തെളിവ് കണ്ടെടുത്തിട്ടുണ്ട്. ജോൺ മാർഷൽ എന്ന ചരിത്ര ഗവേഷകന്റെ 18 വർഷത്തെ ഖനനം പൂർത്തീകരിച്ചപ്പോൾ ഭാരതത്തിലെ തന്ത്ര ആരാധനയുടെ പഴക്കം ലോകോതോട് അദ്ദേഹം വിളിച്ചു പറയുക ഉണ്ടായി. അറേബിയയിൽ നടന്ന ഖനനം. കണ്ടെത്തിയത് അറേബ്യാ പൂർണ്ണമായും വിഗ്രഹാരാധന നടത്തിയിരുന്നവർ ആയിരുന്നു. മുഹമ്മദിന് മുൻപ് ഇസ്മായിൽ നബിയുടെ കാലത്തു അറേബ്യാ ജനങ്ങൾ ഒരു തല തൊട്ടു മൂന്നു തല വരെ ഉള്ള ദൈവങ്ങളെ വച്ചു ആരാധിച്ചിരുന്നവരും അള്ളാഹു എന്ന ദൈവത്തെ മുഹമ്മദ്‌ പരിചയപെടുത്തുന്നതിനു മുൻപ് അമ്മ ദൈവ സങ്കല്പവും അവർക്കുള്ള പൂജ ബലി മുതലായവ നടന്നിട്ടുണ്ട്. അൽ ഉമ്മ. അൽ ഉസ്സ. അൽ ലാത്ത. അൽ മനാത്ത എന്ന അമ്മ ദൈവാരാധകർ ആയിരുന്നു അറബികൾ . ഇപ്പോഴും അവര്കുള്ള ബലി പൂജ നടത്താറുണ്ട്. യഥാർത്ഥത്തിൽ ഇസ്ലാം എന്താണെന്നും അള്ളാഹു ആരാണെന്നു അറിയാത്ത അറബികൾ 45% അധികം ഇന്നും നിലനിൽക്കുന്ന എന്നുള്ളത് പരമമായ സത്യം. അഫ്ഗാൻ മുതലായ ഇടങ്ങളിൽ നടക്കുന്ന യസീദി വംശജർ താന്ത്രികരാധന മുൻകാലങ്ങളിൽ നടത്തിയിരുന്നവർ ആയിരുന്നു.  ഈജിപ്തിലെ പിരമിഡ് ഭാരതീയ ജ്യോമട്രിക്കൽ സിദ്ധാന്തം കടമെടുത്തെന്നു നിസംശയം പറയാം ഈജിപ്തിൽ നിന്നു കണ്ടെടുത്ത സംസ്കൃതം ലിപി അവിടം ശൈവ ബുദ്ധ വിഹാരങ്ങൾ ആയിരുന്നു എന്നതിന് തെളിവ് തരുന്നു. ഇങ്ങനെ ലോകം മുഴുവനും വ്യാപിച്ച ഒരു സംസ്കാരം ആയിരുന്നു പല രൂപത്തിലും ഭാവത്തിലും ആചാര അനുഷ്ടാനത്തിലും.. യൂറോപ്യന്മാരുടെയും യവനന്മാരുടെയും. സീയൂസ്. സോളമൻ ദൈവങ്ങളും അവരുടെ അമ്മദൈവ സങ്കല്പങ്ങളും താന്ത്രികരാധനയുടെ വ്യാപ്തി പറഞ്ഞു തരുന്നു..

ആദി യുഗം. (കൃത യുഗം ). ഋഗ്വേദം
ത്രേതായുഗം.. യജുർവേദം
ദ്വാപര യുഗം.. സാമവേദം
കലിയുഗം.. അഥർവം

കൃത യുഗത്തിന്റെ അവസാനം ആകുമ്പോഴേക്കും പൂർണ്ണമായും വൈദീക ധർമ്മം നിറഞ്ഞിരുന്നു ഭാരതം പിന്നീട് ത്രേതാ യുഗത്തിൽ  സ്മ്രിതികളും ദ്വാപരത്തിൽ പുരാണവും. കലിയുഗത്തിൽ വീണ്ടും തന്ത്ര ശാസ്ത്ര പുനർജീവനം ഉണ്ടാകുമെന്നു ആഗമ ശാസ്ത്രം പറയുന്നു . അഥർവ്വ വേദവുമായി അടുത്ത ആരാധന ബന്ധം തന്ത്ര ശാസ്ത്രത്തിനുള്ളതായി കാണാം. കലിയുഗത്തിൽ വേദമന്ത്രം വിഷമില്ലാത്ത സർപ്പം ആകുമെന്ന് മഹനിർവ്വാണ തന്ത്രം പ്രഥമ അദ്ധ്യായം പറയുന്നു..

ഓരോ ശാസ്ത്രവും നിലനിൽക്കുന്നത് വ്യക്തി സമൂഹം. സാഹചര്യം. ആവാസ വ്യവസ്ഥിതി എന്നിവ അനുസരിച്ചാണ് ആധ്യാത്മികതയ്ക് ഇവയൊന്നും ഒരു പരിധികൾ സൃഷ്ടിക്കുന്നില്ല എന്നാണ് തന്ത്ര ശാസനം. !

No comments:

Post a Comment