ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 December 2018

ഭഗവാൻ്റെ സമ്മാനം

ഭഗവാൻ്റെ സമ്മാനം

നിങ്ങളെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു.
നിങ്ങള്‍ യാത്രാ മദ്ധ്യേ ഒരു മുടന്തനെ കാണുന്നു. അയാള്‍ എത്ര മാത്രം ബുദ്ധി മുട്ട് അനുഭവിക്കുന്നു എന്നു നിങ്ങള്‍ നേരിട്ട് തന്നെ കാണുന്നു. ചിലപ്പോള്‍ ഒരു കുരുടനെ കാണുന്നു. അയാള്‍ക്ക് കാഴ്ച ശക്തി ഇല്ലാതെ എത്ര കഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കുന്നു. ഒരിക്കല്‍ ഒരു ബധിര മൂകനെ കാണുന്നു. അയാള്‍ക്ക്‌ ശബ്ദങ്ങളുടെ ലോകം തന്നെ അന്യമാണ്. അയാളുടെ മനസ്സില്‍ ഉള്ളതൊന്നും അയാള്‍ക്ക്‌ പുറത്തു പറയാനും സാധ്യമല്ല എന്നറിയുന്നു. ഉടനെ തന്നെ ഭഗവാന്‍ കൃഷ്ണനു നിങ്ങള്‍ നന്ദി പറയുക. ഭഗവാന്‍റെ കാരുണ്യം കൊണ്ടല്ലേ നിങ്ങള്‍ക്ക് നടക്കാന്‍ കാലുകള്‍ ഉള്ളത്, കാണാന്‍ സാധിക്കുന്നത്, സംസാരിക്കാന്‍ സാധിക്കുന്നത്, കേള്‍ക്കാന്‍ സാധിക്കുന്നത്! എത്ര കോടി നന്ദി പറഞ്ഞാല്‍ മതിയാവും!

അതേ! ഇന്നു നിങ്ങള്‍ ജീവിച്ചിരിക്കുന്നത്‌ തന്നെ ഭഗവാന്‍റെ ഒരു വരപ്രസാടമല്ലേ? അതിനു നന്ദി പറയുക!  അത്യുന്നതമായ മറ്റൊരു സമ്മാനവും നിങ്ങള്‍ക്ക് ഭഗവാനില്‍ നിന്നും ലഭിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഏതു സന്ദര്‍ഭത്തെയും ഒരു പുഞ്ചിരിയോട്‌ കൂടി എതിരിടാനുള്ള കരുത്ത് നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒന്നിനെ കുറിച്ചും വേവലാതിപ്പെടേണ്ടാ. ഇതു പോലെ എത്ര എത്ര സമ്മാനങ്ങളാണ് ഭഗവാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്! ആലോചിച്ചു സ്വയം കണ്ടുപിടിച്ചു ആനന്ദിക്കു...

നിങ്ങള്‍ക്ക് ഭഗവാന്‍റെ നാമം ഉച്ചരിക്കാനുള്ള ഭാഗ്യം ഇപ്പോള്‍ ഉണ്ട്. അതു ഭഗവാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു വരമാണ്...'

നിങ്ങള്‍ ഭഗവാനു വേണ്ടി ചെയ്യേണ്ടതു ഇത്ര മാത്രം... തുടര്‍ച്ചയായ നാമജപം! ഭഗവാനു സന്തോഷം നല്‍കുന്ന ഒരു കാര്യമാണത്!...

No comments:

Post a Comment