ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2018

ഉത്കൃഷ്ട്ട കാര്യസിദ്ധിക്ക് കളിപ്പാന

ഉത്കൃഷ്ട്ട കാര്യസിദ്ധിക്ക് കളിപ്പാന

ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒരു അനുഷ്ട്ടാന കലയാണ് പാനകളി. ഭദ്രകാളിക്കാവുകളിലും തറവാടുകളിലും ആണ് ഇത് നടത്തി വരുന്നത്. പള്ളിപ്പാന, പകൽപ്പാന, കളിപ്പാന എന്നീ മൂന്നു തരം പാനകളിയാണുള്ളത്. പുരാതന കാലത്ത് 'കാളി നാടകം' എന്ന പേരിലാണ് പാനകളി അറിയപ്പെട്ടിരുന്നത്.  ദാരികവധം ആണ് പാനയുടെ ഇതിവൃത്തം. കഠിനമായ വൃതാചാരങ്ങൾക്കൊടുവിലാണ് ഇത് ആചരിക്കുന്നത്. ചെണ്ട, പറ, മദ്ദളം, കുഴൽ, ചേങ്ങില, ഇലത്താളം തുടങ്ങി വാദ്യോപകരണങ്ങളോടെ ആണ് ഇത് നടത്തുന്നത്. പാല കൊണ്ടുണ്ടാക്കിയ തണ്ടു പിടിച്ചാണ് പാനകളി. പാന അറിയിക്കൽ, പാന പിടുത്തം, തിരി ഉഴിച്ചിൽ, ദാരികവധം തോറ്റം പാട്ട്, ഗുരുതി തർപ്പണം തുടങ്ങിയവയാണ് ചടങ്ങുകൾ. യുദ്ധത്തിന്റെ ചുവടുകളാണ് പാനപ്പിടുത്തമായി കളിക്കുന്നത്. അതു കൊണ്ടു തന്നെ അയോധന കലയായ കളരിപ്പയറ്റുമായീ ഇതിനു ബന്ധമുണ്ട്. കാര്യസിദ്ധിക്കും രോഗ- ശത്രു ദോഷ നിവാരണത്തിനും അഭിവൃദ്ധിക്കും കളിപ്പാന നേർന്നു നടത്തുന്നു.

No comments:

Post a Comment