ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 November 2018

കാളികാരഹസ്യം

കാളികാരഹസ്യം

മനുഷ്യ ശരീരത്തിലെ സൂക്ഷമ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന ഷഡ് ചക്രങ്ങൾ 'മൂലാധാരം. സ്വാധിഷ്ഠാനം. മണിപൂരകം. അനാഹതം. വിശുദ്ധി. ആജ്ഞ. സപ്ത ചക്രം ആയ സഹസ്രാരം. അതിൽ സാധകന്റെ സൂക്ഷമ ലോകെത്തെക്കുള്ള യാത്ര ആരംഭിക്കുന്നത് മൂലാധാരത്തിൽ നിന്നാണ്. ഈ കാണുന്ന ലോകത്തെ മൂന്നായി തിരിച്ചിരിക്കുന്നു "സംബന്ധേ ദൃശ്യദൃഷ്ടീനാം മദ്ധ്യേ ദൃഷ്ടുര്‍ ഹി യദ്വപു:
ദൃഷ്ടുര്‍ദര്‍ശന ദൃശ്യാദിവര്‍ജിതം തദിതം പരം (3/121/53) എന്നു യോഗവാസിഷ്ഠം മൂന്നു ലോകങ്ങളുടെ മൂല കരണം പറയുന്നു. താന്ത്രിക പദ്ധതിയിൽ മൂന്നു ലോകങ്ങൾ എന്നാൽ. അഗ്നി. സൂര്യ. സോമ. ഇതിൽ അഗ്നി മണ്ഡലം മൂലാധാരത്തിൽ ആകുന്നു സ്ഥിതി ചെയ്യുന്നത് മൂലാധാരത്തിൽ ത്രികോണാന്തർഗതത്തിൽ ആകുന്നു കാളിയുടെ വാസസ്ഥലവും അവിടം യോനി യന്ത്ര സ്വരൂപിണിയും ആകുന്നു. രുദ്രയാമാള തന്ത്രത്തിൽ ഉത്തര ഭാഗത്തു കുണ്ഡലിനി സഹസ്രനാമത്തിലും കാളികാ ബീജ സംപുടിത കകാര സഹസ്രനാമത്തിലും ജപം ചെയ്യുമ്പോൾ  കുണ്ഡലിനിയിൽ ശക്തമായി വായു പ്രഹരണം നടത്തുവാൻ പറയുന്നു അവിടെ "ക" എന്ന അക്ഷരം കാളിയെയും സൂചിപ്പിക്കുന്നതാകുന്നു "കാഷ്ഠയായ നമഃ" കോഷ്ഠയായ നമഃ" എന്നു ചൊല്ലിയാകുന്നു പ്രഹരണം കുണ്ഡലിനിയിൽ കാളി വിദ്യ കുണ്ഡലിനി മൂലാധാര വിദ്യ ആകുന്നു ഡാകിനി ആകുന്നു മൂല ചക്രത്തിന്റെ യോഗിനി ശക്തി.

"ദധാനം പങ്കജം ദിവ്യം കമണ്ഡലുമനുത്തമം
തദ് വമേ ഡാകിനി ശക്തിർധ്യേയ സൂര്യ സമ പ്രഭ

മൂലചക്രത്തിന്റെ ബീജം മന്ത്രം "ലം" ആകുന്നു  "ലം" ഭൂമി ബീജ മന്ത്രം ആകുന്നു
"ലം ബീജ തന്ത്ര ഭാവയേത്"

കാളി സാധനയിൽ നിൽക്കുന്ന സാധകനേ  ദേവി മൂലാധാരം എന്ന ബാഹ്യ ലോക വിഷയത്തിൽ നിന്ന് തരണം ചെയ്യാനുള്ള ശക്തി നൽകുന്നു "കകാര കാളി രൂപിണിയെ മൂലാധാര ത്രികോണ വാസിനി " കുണ്ഡലിനിയിൽ ചലനം ഇല്ലാത്തവൻ മുകളിലുള്ള പരാ വിദ്യയെ അറിയുന്നില്ല അതായത് കാളിയെ അറിയാത്തവൻ ശ്രീ വിദ്യയെ അറിയുന്നില്ല..

""അസ്യ വക്ഷ്യേ കാളി രഹസ്യം മൂല പ്രകൃതി സംയുതം
യസ്യ വിജ്ഞാന മാത്രേണ ജീവൻമുക്തോ ഭവേന്നര"

No comments:

Post a Comment