ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 November 2018

കാളി വിധാനം

കാളി വിധാനം

കാശ്മീർ ക്രമ കാളികുല സാമ്പ്രാദായത്തിൽ ആണ് ഈ വിധികൾ. ഭാരതത്തിൽ നിരവധി കാളികുല സമ്പ്രദായം ഉണ്ട് അവയിൽ കാളികുല ദീക്ഷാദികൾ വ്യത്യസ്തമാണ് ഇവിടെ കാശ്മീർ ക്രമ സമ്പ്രദായത്തിൽ ആണ് കാല സംഘർഷിണി ദേവിയേ പൂർണ്ണ കാളിയായി ആരാധിക്കുന്നത്. കാശ്മീർ കാളി ക്രമവുമായി ബന്ധപെട്ടു കിടക്കുന്ന സാധനയാണ് ഇത്. കാളിയുടെ വ്യത്യസ്ത ഭാവങ്ങളിലൂടെ വ്യത്യസ്ത ബോധമണ്ഡലത്തിലൂടെ സാധകനെ കൊണ്ട് പോകുന്ന സാധന പദ്ധതി ആണ് ക്രമ കാളി വിധാനം .

അഷ്ടകാളി (8 കാളി)
ॐ➖➖➖➖ॐ➖➖➖➖ॐ
1] ചിന്താമണി കാളി
2] സ്പര്ശമണി കാളി
3] സിദ്ധ കാളി
4] സന്തത പ്രദ കാളി
5] വ്യോമ കാളി
6] ക്രോധ കാളി
7] ധന കാളി
8] വിദ്യാ കാളി
എന്നിവയാണ് ഇതിന്റെ പ്രമാണം. "കാളി സിദ്ധ മഞ്ജരി " എന്ന കാളികുല ഗ്രന്ഥത്തിൽ ആണ് പറഞ്ഞിട്ടുള്ളത്. ഈ ക്രമം സൃഷ്ടി ക്രമം ആയിട്ടാണ് ജപം ഈ കാളി ഭാവങ്ങൾക്കു ഭൈരവൻ മഹാ കാളൻ ആകുന്നു.

ദ്വാദശ കാളി (12 കാളി)

1] സൃഷ്‌ടി കാളി
2] രക്ത കാളി
3] സ്ഥിതി നാശക കാളി (ചില ഗ്രന്ഥങ്ങൾ സംഹാര കാളി എന്ന് പറയുന്നു)
4] യമ കാളി
5] സംഹാര കാളി
6] മൃത്യു കാളി
7] ഭദ്രകാളി
8] മാർത്താണ്ഡ കാളി
9] പരമാർക്ക കാളി
10] കാലാഗ്നി രുദ്ര കാളി
11] മഹാ കാല കാളി
12 ] മഹാ കാല ഘോര ചണ്ഡ കാളി 
എന്നിവയാണ് ദ്വാദശ കാളികൾ പ്രമാണം "കാളി ക്രമ പദ്ധതി" ആണ് ഇവയുടെ ക്രമം സ്ഥിതി ക്രമം ആയിട്ടാണ്  ഈ ഭാവങ്ങളുടെ ഭൈരവൻ മന്ദന ഭൈരവൻ ആകുന്നു.

ഏക വിംശതി കാളി (21 കാളി)
ॐ➖➖➖➖ॐ➖➖➖➖ॐ
1] സൃഷ്ടി കാളി
2] സ്ഥിതി കാളി
3] സംഹാര കാളി
4] ധന കാളി
5] സിദ്ധകാളി
6] ഘോര കാളി
7] ഉഗ്ര കാളി
8] അഥർവ്വന കാളി
9] ഉഗ്ര പ്രഭ കാളി
10] പഞ്ച മുഖി കാളി
11] കാളി രുദ്ര കാളി
12] കാലാഗ്നി കാളി
13] ത്രൈലോക്യ മോഹന കാളി
14] ഖേചരീ കാളി
15] ഭൈരവി കാളി
16] ദക്ഷിണ കാളി
17] ഗുഹ്യ കാളി
18] ഹംസ കാളി
19] മേധാ കാളി
20] കാലസങ്കർഷിണി
21] മഹാ കാളി
എന്നിവ ആകുന്നു പ്രമാണം ."മഹാ കാളി തന്ത്രം" സംഹാര ക്രമം ആയിട്ടാണ് ജപം ഉഗ്ര ഭൈരവൻ ആകുന്നു ഭൈരവ സങ്കൽപം.

തുടർന്ന്  മഹാ കാളി മാത്രം ജപിക്കുന്നത് തുരീയം ആയിട്ടും

കാലസംഘർഷിണി മാത്രം ആയിട്ട് യോഗ മാർഗമായി ജപം ചെയ്യുന്നത് തുരീയാതീതം ആയിട്ടും ആണ് ജപം. മഹാ കാളി ശാംഭവി മുദ്രയിലും സംഘർഷിണി ഖേചരിയിലും ആകുന്നു ജപം ചെയ്യേണ്ടത്. ക്രമ പദ്ധതിയിൽ ഓരോ കാളി സാധനയ്ക് ഒരു മുദ്രയും ആസനവും പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളത് ഗുരുവേദ്യമാണ്...

No comments:

Post a Comment