ഭക്ഷണ ക്രമത്തിലെ അനുഷ്ഠാനശാസ്ത്രം
സാമൂഹ്യസദ്യകള്‍ സമൂഹത്തിന്റെ ഏകീഭാവമെന്ന നേട്ടത്തിനുകൂടി ഉതകുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ഭക്ഷണക്രമത്തിലെ അനുഷ്ഠാനങ്ങള്‍ വ്യക്തിയുടെ ആരോഗ്യ പരിപോഷണത്തിനും സഹായിക്കുന്നു. അപ്രകാരം വ്യക്ത്യാധിഷ്ഠിതമായ അനവധി ആചാരങ്ങളും ഭാരതീയരുടെ നിത്യജീവിതത്തിലുണ്ട്.
ഭക്ഷണസമയത്തിനുള്ള ആചാരങ്ങള്‍: ചന്ദ്രസൂര്യഗ്രഹണ സമയത്ത് അജീര്‍ണമുള്ളപ്പോള്‍, അര്‍ദ്ധരാത്രിയില്‍, മധ്യാഹ്നത്തില്‍,ത്രിസന്ധ്യയില്‍, ഉറങ്ങുവാന്‍ പോകുന്ന അവസരത്തില്‍, ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ സൗകര്യമില്ലാത്തിടത്ത്, ജലത്തില്‍നിന്നുകൊണ്ട്, ബാലന്മാരെ കൊണ്ടു പാകം ചെയ്യിക്കുന്നിടത്ത്, വൃത്തിഹീനമായ പരിസരത്തില്‍, രാത്രിയില്‍ നെയ്യ് കൂട്ടിയുള്ളത്.
തേന്‍ കൂട്ടിയ ദ്രവ്യങ്ങള്‍ ഭക്ഷിച്ചതിനുശേഷം, കൈ-കാല്‍-മുഖം ഇവ കഴുകാതെ, ഉച്ഛിഷ്ഠമെന്ന് സംശയമുള്ളത്, മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലത്ത്, വഞ്ചിയിലിരുന്നും ഗോപുരമുകളിലിരുന്നും-നിന്നും നടന്നുംകൊണ്ട്, ആരുമില്ലാത്ത ഗൃഹത്തില്‍, അഗ്നിഹവനം നടത്തുന്ന ശാലയില്‍, അഗ്നിയാല്‍ സംസ്‌കരിക്കപ്പെടുന്ന ദ്രവ്യശാലകളില്‍, പൂജാമുറികളില്‍, ശ്മശാനത്തില്‍ ഒന്നും ഇരുന്ന് ~ഭക്ഷണം കഴിക്കരുത് എന്ന് യഥാക്രമം സ്മൃതികളില്‍ വിവരിക്കുന്നു. ഇവയെല്ലാം ആധുനികശാസ്ത്രവും ഏതാണ്ട് പൂര്‍ണമായും അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവയുടെ അനുബന്ധമെന്നപോലെ ഭക്ഷണക്രമങ്ങളുമായി ബന്ധപ്പെട്ട സമൂഹ്യ ആചാരങ്ങളുമുണ്ട്.
വ്രതങ്ങള്‍: ഏകാദശീദിവസത്തില്‍ നിത്യഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയോ ഉപവാസം അനുഷ്ഠിക്കുകയോ ചെയ്യുന്ന പതിവുണ്ട്. നിത്യവും കഴിക്കുന്ന ഭക്ഷണത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ഈ ഭക്ഷണത്തിലുള്ള ഘടകവസ്തുക്കളുടെ മാറ്റം വളരെ പ്രയോജനപ്പെടുന്നു. നിത്യവും അരിഭക്ഷണം കഴിക്കുന്നവര്‍, ഗോതമ്പിലേക്കും, പുഴക്കലരി ഭക്ഷിക്കുന്നവര്‍ ഉണക്കലരിയിലേക്കും, ഗോതമ്പു ഭക്ഷണം കഴിക്കുന്നവര്‍ ഏതാനും പഴങ്ങളില്‍ മാത്രമായി ഒതുങ്ങുന്ന ഭക്ഷണ ക്രമത്തിലേക്കും മാറുന്നു. ഏകാദശി എന്ന പദം ‘പതിനൊന്ന്’ എന്ന അര്‍ത്ഥം മാത്രമുള്ളതാണ്. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളെങ്കിലും ഈ ഭക്ഷണമാറ്റം ഉദ്ദേശിച്ചിട്ടാകാം ഭാരതീയര്‍ ഏകാദശിക്ക് കൂടുതല്‍ പ്രാധാന്യം വരുത്തിയിരിക്കുന്നത്. ഗുരുവായൂര്‍ ഏകാദശി, തൃപ്രയാര്‍ ഏകാദശി.. തുടങ്ങിയവ അതിന് ഉദാഹരണമാണ്.
ഉപവാസം: ഉപവാസങ്ങളുടെ അനുബന്ധ ഗ്രന്ഥങ്ങളെല്ലാം പുരാണങ്ങളാണ്. ശാസ്ത്രീയമായി ശരീരത്തിനും മനസ്സിനും കൂടുതല്‍ പ്രവൃത്തിഭാരം കൊടുക്കാതെ ഫലമൂലാദികള്‍ ഒരിക്കല്‍ മാത്രം കഴിച്ചോ, ജലപാനം മാത്രം ചെയ്‌തോ അനുഷ്ഠിക്കുന്ന ചടങ്ങാണ് ഉപവാസം. രക്തശുദ്ധീകരണത്തിനും അമിതമായി രക്തത്തിലടിഞ്ഞിരിക്കുന്ന യൂറിയ, ലവണങ്ങള്‍, കൊഴുപ്പ് എന്നിവ നീക്കം ചെയ്യുന്നതിനും ഉപവാസം അത്യുത്തമമത്രെ.
ഒരിക്കല്‍: ഒരു നേരം മാത്രം സാധാരണപോലെ ഭക്ഷണം കഴിച്ച് നിത്യപ്രവൃത്തിയില്‍ മിതമായ ക്രമത്തില്‍ ഏര്‍പ്പെടുന്നതാണ് ഒരിക്കല്‍ എന്ന ആചാരം. ഉപവാസമാകട്ടെ, ഈശ്വരചിന്ത കൂടി ചേര്‍ത്ത് ശരീരത്തിനും മനസ്സിനും ശുദ്ധീകരണം ലക്ഷ്യമിടുന്നു.
കര്‍ക്കടക മാസവ്രതം: കര്‍ക്കടകമാസത്തിലെ ആദ്യത്തെ ഏഴുദിനങ്ങളില്‍ ഏഴുതരം സസ്യങ്ങളുടെ ഇലകൊണ്ടുള്ള കറികളുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി വളരെ ശാസ്ത്രീയമായി പണ്ടുമുതല്‍ക്കിവിടെ നിലനിന്നിരുന്നു. സൂര്യപ്രകാശം കുറഞ്ഞ കര്‍ക്കടകത്തില്‍ കോരിച്ചൊരിയുന്ന (പഴയകാലത്തെ)മഴയില്‍ പണിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ വിളര്‍ച്ചയൊഴിവാക്കുവാനും, കൂടുതല്‍ ഇരുമ്പുസത്തു ലഭിക്കുവാനും, ചിലവു കുറഞ്ഞ ഭക്ഷണം ലഭ്യമാക്കുവാനും ഈ ആചാരം സഹായിക്കുന്നു. കര്‍ക്കടകത്തില്‍ ഉണക്കലരിച്ചോറ് ഉപയോഗിക്കുന്ന പതിവുമുണ്ട്. അരിയിലെ തവിടില്‍ സമൃദ്ധമായുള്ള വിറ്റാമിനുകളും മറ്റും ശരീരത്തിന് ഏറെ പ്രയോജനം ചെയ്യുന്നത് പഞ്ഞമാസമായ കര്‍ക്കടകത്തിലാണ്.
ജലപാനവ്രതം: രക്തത്തില്‍ നിരന്തരം അടിഞ്ഞുകൂടുന്ന യൂറിയ, യൂറിക്കാസിഡ്, അമിത അളവിലുള്ള ലവണങ്ങള്‍, ഖരരൂപത്തിലുള്ള മറ്റ് അനാവശ്യ വസ്തുക്കള്‍ ഇവ നീക്കം ചെയ്യുന്നതിന് ഉത്തമമാണ് ജലപാനവ്രതം. ശരീരവേദനം, സന്ധിവേദന ഇവ ദൂരീകരിക്കുന്നതിനും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക്, ഒരു പരിധിവരെ അത്, കുറക്കുന്നതിനും ഈ ഉപവാസം ശ്രേഷ്ഠമാണ്. അതിന്റെ ശാസ്ത്രീയ വിശകലനമാകട്ടെ വളരെ ലളിതവുമാണ്. രക്തത്തിലെ അപദ്രവ്യങ്ങളെ ജലത്താല്‍ കഴുകി വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും കളയുന്നു.
No comments:
Post a Comment