ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 November 2018

താന്ത്രിക യോഗ അഥവാ ഹഠ യോഗ

താന്ത്രിക യോഗ അഥവാ ഹഠ യോഗ

എന്താണ് ഹഠ യോഗ...?
ഹഠ യോഗ താന്ത്രിക പ്രമാണം അനുസരിച്ചു ഭഗവൻ ഭൈരവൻ ഭൈരവിക്കു ഉപദേശിച്ചു കൊടുത്ത വിദ്യ ആകുന്നു യോഗ നിദ്രയിൽ ഒരു സാധകന് പോകാനുള്ള വഴിയായിട്ടാണു ഭഗവാൻ ഇത് ഉപദേശിക്കുന്നത്. ഈ വിദ്യ മത്സ്യേന്ദ്രാ നാഥനിലൂടെ ഗോരക്ഷാനന്ദ നാഥ് പഠിച്ചു ഈ ഭൂമിയിൽ അത് വ്യാപിപ്പിച്ചു എന്നാണ് ഗോരക്ഷ സംഹിത. മത്സ്യേന്ദ്രാ സംഹിത പറയുന്നത്...

' ഹ " എന്നാൽ സൂര്യൻ, സഹസ്രാരം, ശിവൻ, പിങ്ഗള നാഡീ എന്നിങ്ങനെ സൂചിപ്പിക്കുന്നു.

"ഠ" എന്നാൽ ചന്ദ്രൻ, മൂലാധാരം, ദേവി, ഇഡാ എന്നതിനെ സൂചിപ്പിക്കുന്നു.

സൂര്യൻ - പ്രാണനും
ചന്ദ്രൻ - അപാനനും (മനസ് ) ആകുന്നു

പ്രാണൻ - ജീവാത്മാവ്
മനസ് - പരമാത്മാവ് എന്നാണ്.
ജീവാത്മാ പരമാത്മാ ഐക്യമാകുന്നു യോഗം എന്നത് അഥവാ "യോഗ ".

അതായത് 'ഹ' എന്ന ശിവനും 'ഠ' എന്ന ശക്തിയുടെയും സമ്മേളനം ആകുന്നു യോഗ.

ഇവ രണ്ടു നാഡിയായി ശരീരത്തിൽ ഉണ്ട് ഇഡാ പിങ്ഗള. ഇഡാ ഇടത് ഭാഗത്തും പിങ്ഗള വലത് ഭാഗത്തും ആകുന്നു സ്ഥിതി ചെയ്യുന്നത്.

No comments:

Post a Comment