ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 November 2018

മന്ത്രം

മന്ത്രം

നാം ഇന്ന് അനുഭവിക്കുന്നതെല്ലാം പ്രകൃതി എന്ന മഹാ സത്യത്തിന്റെ വരദാനം ആകുന്നു, സമസ്ത ജീവ ജാലങ്ങളെയും പരിപാലിക്കാൻ കഴിവുള്ള ഈ പ്രകൃതി ചെറിയൊരു കാര്യമല്ല. ഈ കാണുന്നത് എല്ലാം പ്രകൃതി തന്നെ... പ്രകൃതി തന്നെ ജീവനും ജീവിതവും...  പ്രകൃതി ഇല്ലങ്കിൽ നമ്മൾ ഇല്ല, നമുക് വേണ്ടതെല്ലാം പ്രകൃതിയിൽ ഉണ്ട് .എന്ന് അങ്ങനെ ചിന്തിച്ച പൂർവ്വികർ അവയെ അന്വേഷിക്കാൻ തുടങ്ങി ആ അന്വേഷണം എത്തിയത് പ്രപഞ്ച സൃഷ്ടി എന്ന മഹാത്ഭുതത്തിൽ ആണ്.

പൂർവ്വ സൂരികൾ ചിന്തിച്ചു ഞാൻ ആര്...? എവിടുന്നു വന്നു...? എങ്ങോട്ടു പോകണം...? ആരാണ് എന്നെ ഇവിടെ കൊണ്ട് വന്നത്...? എന്തിനു ?

ഇങ്ങനെ സംശയം നിറഞ്ഞ മനസുമായി അവർ അലഞ്ഞു. അലയേണ്ടത് പുറത്തല്ല അകത്തേക്കാണ് എന്ന് മനസിലാക്കിയ പൂർവ്വികർ പിന്നീട്. ആ അന്വേഷണത്തിൽ [തപസ്സിൽ]  എപ്പോഴോ എവിടേയോ ശരിയായ ജ്ഞാനം അവരിൽ സ്ഫുരിക്കാൻ തുടങ്ങി ആ സ്ഫുരണം അവരെ മറ്റൊരു ലോകത്തിൽ കൊണ്ടെത്തിച്ചു അവിടെ ഉള്ള മുത്തുകളും പവിഴങ്ങളും ആവുന്നോളം എടുത്തു വീണ്ടും വീണ്ടും ആർത്തിയോട് എടുത്തു. ആ ജ്ഞാനം ആകുന്നു ലോകത്തിലെ ആദ്യത്തെ തത്വ ശാസ്ത്രം ""ആഗമ നിഗമ ശാസ്ത്രം" ശിവ ശക്തി വർണ്ണനം ഈ പ്രപഞ്ചം ശിവ ശക്തി മയമാണ് എന്നും അവരുടെ പ്രേമ സല്ലാപങ്ങളുടെ ചലനം ആണ് ഈ പ്രകൃതിയിൽ നടക്കുന്ന വ്യാവഹാരിക തലങ്ങളും .

""ചിദാനന്തേഷണെ ജ്ഞാന,
   ക്രിയാണാം സുസ്‌ഫുടത്വത
   ശിവ,ശക്തി,സദീശനാ
  വിദ്യാരവ്യം തത്വ പഞ്ചകം"

പഞ്ച ഭൂത നിർമ്മിതമാണ് പ്രപഞ്ചം സൃഷ്ടി നടന്നത് നാദത്തിലൂടെ ആകുന്നു എന്ന് മനസിലാക്കി ..

ആഗമ ശാസ്ത്രം പറയുന്ന പ്രപഞ്ച സൃഷ്ടി വർണ്ണന ശിവ സ്വരൂപമാണ് കയ്യിലെ ഉടുക് സൃഷ്ടിയുടെ സിംബൽ ആകുന്നു ത്രിശൂലം ത്രി തത്വം ഇങ്ങനെ പ്രപഞ്ച സൃഷ്ടിക്കു വേണ്ട എല്ലാ കണികകളെയും കോർത്തിണക്കിയ ഒരു സമൂർത്താവിഷ്കാരം ആകുന്നു ശിവ സ്വരൂപം.

ആധുനിക ശാസ്ത്രം നാല് സിദ്ധാന്തങ്ങളെ നമുക് പറഞ്ഞു തന്നു. കണികാ സിന്ധാന്തം, കാന്തിക സിന്ധാന്തം, തരംഗ സിദ്ധാന്തം, സ്ഫോടന സിദ്ധാന്തം.

ഇതിൽ ഭാരതീയ ശാസ്ത്രം പ്രമാണമായി എടുത്തിട്ടുള്ളത് കണികാ സിദ്ധാന്തം ആകുന്നു. കണാദ മഹർഷി  ആകുന്നു ഈ രഹസ്യം കണ്ടെത്തിയത് കണികാ സിന്ധാന്തം എന്നാൽ പ്രകൃതിയിൽ സൂക്ഷമമായി കുമിളകൾ പോലെ കണികകൾ അഥവാ കോശങ്ങൾ നിറഞ്ഞു നില്കുന്നു എന്നും അത് വ്യത്യസ്ത തലങ്ങളിൽ ഒരു സമൂഹമായി കൂടി പ്രകൃതിയിൽ ചലിക്കുന്നു എന്നും പറയുന്നു. അതായത് ഇന്നത്തെ മാക്സ് പ്ലാങ്ക് തിയറി.

ഓരോ കോശ സമൂഹങ്ങളുടെ താളാത്മകമായ ചലനത്തെ പ്രശസ്ത ശാസ്ത്രജ്ഞനും ആധുനിക ഫിസിക്സിന്റെ പിതാവുമായ അമേരിക്കൻ ശാസ്ത്രജ്ഞൻ ഫ്രിഡ്‌ജോഫ് കാപ്ര  അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥം ആയ "ദി താവോ ഓഫ് ഫിസിക്സ് " എന്ന ബുക്കിൽ നാലാമത്തെ അധ്യായത്തിൽ വിശേഷിപ്പിച്ചത് "The dance of shiva" എന്നാണ് അതായത് പ്രകൃതിയിൽ നടക്കുന്നു സൃഷ്ടി സ്ഥിതി സംഹാരം എന്ന പൗരാണിക ജ്ഞാനവും ഒരു വസ്തു ജനിക്കുന്നു കുറച്ചു കാലം നിലനിൽക്കുന്നു കുറച്ചു കഴിഞ്ഞാൽ നശിക്കുന്നു എന്ന പാരമാർത്ഥിക സത്യം അവയുടെ താളാത്മകമായ ചലനത്തെ ആകുന്നു ശിവ താണ്ഡവം എന്ന് പറയുന്നത്.

ജർമ്മൻ ഭൗതീക ശാസ്ത്രജ്ഞൻ ആയ ആധുനിക ക്വാണ്ടം ഫിസിക്സ് ഉപജ്ഞാതാവ് മാക്സ് പ്ലാങ്ക് കണ്ടുപിടിച്ച തിയറി ഭാരതീയർ യുഗങ്ങൾക്കു മുൻപ് കണ്ടു പിടിച്ചവ തന്നെ ആണ് .

പാശ്ചാത്യ മതങ്ങൾ ബിഗ് ബാൻ തിയറി അഥവാ സ്ഫോടന സിദ്ധാന്തം ആകുന്നു പ്രമാണം ആയി എടുത്തത് പെട്ടന്ന് ഒരു വലിയ ശബ്ദത്തോട് കൂടി പ്രപഞ്ചം ഉണ്ടായി എന്ന വാദം ..

ഇവിടെ ഓർക്കേണ്ട ഒരു വചനം... തിരുക്കുറൾ പറഞ്ഞതാണ് ..

"ഓൺട്രിലാമൽ മെട്രോന്നുണ്ടാകുമോ"

ഒരു വസ്തുവിൽ നിന്നെ മറ്റൊന്ന് ഉണ്ടാകു അതായത് സൃഷ്ടി ഒരുദിവസം പെട്ടന്ന് ഉണ്ടാവയല്ല അതിനു മുൻപ് തന്നെ സൃഷ്ടിക്കുവേണ്ട മെറ്റേറിയൽ ഉണ്ടായിരുന്നു എന്നും അതിന്റെ നിരവധി നാളത്തെ കൊറിയയുടെ പ്രതിചലനം ആണ് സൃഷ്ടി എന്ന് അർഥം.

വലിയൊരു ശബ്ദത്തോട് കൂടി ആണ് പ്രകൃതിയുടെ ആവിർഭാവം ശബ്ദം +നാദം+വാക് +അക്ഷരങ്ങൾ+അക്ഷരങ്ങളിലൂടെ മന്ത്രം.

ഇത്രയും പറഞ്ഞാലേ മന്ത്രം എന്നതിന്റെ വ്യാപ്തി മനസിലാകൂ ..

No comments:

Post a Comment