തുളസീസ്തവം
നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷ പ്രദേദേവി
നമ: സമ്പത് പ്രദായികേ
തുളസീപാതു മാം നിത്യം
സര്‍വ്വാപദ്‌ഭ്യോളപി സര്‍വ്വദാ
കീര്‍ത്തീതളപി സ്മൃതാ വാപി
പവിത്രയതി മാനവം
നമാമി ശിരസാ ദേവീം
തുളസീം വിലസത്തനും
യാം ദൃഷ്ട്വാ പാവിനോ മര്‍ത്ത്യാ:
മുച്യന്തേ സര്‍വ്വ കില്ബിഷാത്
തുളസ്യാ രക്ഷിതം സര്‍വ്വം
ജഗദേത്ത് ചരാചരം
യാവിനിര്‍ ഹന്തി പാപാനി
ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:
യന്‍മൂലേ സര്‍വ്വ തീര്‍ത്ഥാനി
യന്‍മദ്ധ്യേ സര്‍വ്വ ദേവതാ:
യദഗ്രേ സര്‍വ്വ വേദാശ്ച
തുളസീം താം നമാമ്യഹം
തുളസ്യാ നാപരം കിഞ്ചിത്
ദൈവതം ജഗതീതലേ
യാ പവിത്രിതോ ലോക
വിഷ്ണു സംഗേന വൈഷ്ണവ:
തുളസ്യാ: പല്ലവം വിഷ്‌ണോ
ശിരസ്യാരോപിതം കലൌ
ആരോപയതി സര്‍വ്വാണി
ശ്രേയാംസി പരമസ്തകേ
നമസ്തുളസി സര്‍വ്വജ്ഞേ
പുരുഷോത്തമ വല്ലഭേ
പാഹിമാംസര്‍വ്വ പാപേഭ്യ:
സര്‍വ്വ സമ്പദ് പ്രദായികേ
ഹൈന്ദവര്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി കരുതി ആരാധിക്കുന്ന ഒരു ചെടിയാണ് തുളസി. ലക്ഷ്മീദേവിതന്നെയാണ് തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത് എന്നാണ് ഹൈന്ദവവിശ്വാസം. ഇല, പൂവ്, കായ്, തൊലി, തടി, വേര് തുടങ്ങി തുളസിച്ചെടിയുടെ സകലഭാഗങ്ങളും പവിത്രമാണ്. തുളസി നില്‍ക്കുന്ന മണ്ണുപോലും പാവനമായി കരുതിവരുന്നു. ദേവീഭാഗവതം, പത്മപുരാണം, സ്‌കന്ദപുരാണം, നാരദസംഹിത, അഗസ്ത്യസംഹിത തുടങ്ങിയവയിലെല്ലാം തുളസിയുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment