ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 November 2018

മന്ത്രങ്ങളും ഗുരുവിന്റെ പ്രസക്തിയും

മന്ത്രങ്ങളും ഗുരുവിന്റെ പ്രസക്തിയും

മന്ത്രങ്ങൾ എന്താ ബുക് നോക്കി ജപിച്ചാൽ. നമുക് അറിയാത്തത്  കൊണ്ടല്ലേ നമ്മൾ ഒരു ഗുരുവിനെ തേടി പോകുന്നത് നമുക് അറിയുമെങ്കിൽ നമ്മൾ ഗുരുവിനെ തേടി പോകണമോ.. ഇന്ന് എല്ലാ മന്ത്രത്തിന്റെ ബുക്ക് ലഭ്യമല്ലേ...!! എങ്കിൽ ഈ കാലത്തു  ഗുരുവിന്റെ പ്രസക്തി എന്ത് ?

യഥാർത്ഥത്തിൽ മന്ത്ര ജപം എന്നത് നമ്മുടെ ശരീരത്തിലെ ന്യൂറോൺസകളെ  ആക്ടിവേഷൻ ചെയ്യുന്ന ഏറ്റവും പ്രാചീനമായ ഒരു മെത്തേഡ് ആകുന്നു..

"മാനനാൽ പ്രാണനാശ്ചൈവ
മദ്രുപസ്യാവ ബോധനാൽ
മന്ത്ര മിത്യുച്യതേ ബ്രഹ്മൻ
മാധിഷ്ഠാന തോപി വാ "
                                    (യോ. ശി.ഉപനിഷദ് )

എന്നാകുന്നു മനനം ചെയ്യുകയും ധാരണ വളർത്തുകയും സ്വ രൂപ ദർശനം നൽകുന്നതും കൊണ്ട് മന്ത്രം എന്ന് പറയുന്നു

എന്ത് കൊണ്ട് ഗുരു വേണം എന്ന് പറയുന്നു...?

പൗരാണിക ശാസ്ത്രം പറയുന്നു...

"ജപാസ്‌തപോ വ്രതം തീർത്ഥം
  യഞ്ജോ  ദാനം തഥൈവച
ഗുരു തത്വ മ വിജ്ഞായ സർവ്വം വ്യർത്ഥം ഭവേത് പ്രിയേ "

ഗുരു തത്വം അറിയാതെ ചെയ്യുന്ന ജപം ഹോമം, യന്ജം, തപസ്, വ്രതം, തീർത്ഥം, എല്ലാം വ്യർത്ഥമെന്നു പറയുന്നു.. എന്ത് കൊണ്ടെന്നാൽ ഏതൊരു കാര്യം ചെയ്യുമ്പോഴും നമുക് മുന്നേ പോയ ഒരാളുടെ സഹായവും ആവശ്യമാകുന്നു. കാരണം മന്ത്രം ജപിക്കുമ്പോൾ ശരീരത്തിലെ ന്യൂറോൻസുകളുടെ പ്രവർത്തനം സുഗമമാകും എന്നാൽ ന്യൂറോൻസുകളുടെ പ്രവർത്തനം നിശ്ചിതമായ ഒരു താളാത്മകതയയോട് കൂടിയാകുന്നു. പൗരാണിക ഋഷിമാർ അവയെ ചക്രഭേദനം എന്നും
മോഡേൺ സയൻസ് അവയേ ഇപ്രകാരം പറയുന്നു.. ക്വണ്ഡം ഫിസിക്സ് തിയറി ലോകത്തിനു സമർപ്പിച്ച മാക്സ് പ്ലാങ്ക് തന്റെ കണ്ടെത്തലുകളിലൂടെ ഭാരതീയ ശാസ്ത്രത്തെ പ്രകീർത്തിച്ചിരുന്നു .

ആധുനിക  ഫിസിക്സിന്റെ പിതാവായ ഫ്രിഡ്‌ജോഫ് കാപ്ര. അദ്ദേഹത്തിന്റെ പ്രശസ്തമായ ദി ദാവോ ഓഫ് ഫിസിക്സിൽ" ഇപ്രകാരം പറയുന്നു.

"Every sub atomic particals performs an energy dance producing a sound .

പ്രപഞ്ചത്തിൽ കണികകൾ ഡാൻസ് ചെയ്യുന്നതുപോലെ ആകുന്നു പ്രവർത്തിക്കുന്നത് എന്ന്.. അത് പോലെ ശരീരത്തിന്റെ കണികകൾ (ന്യൂറോൻസുകൾ ) ഡാൻസ് അഥവാ താളാത്മകമായി ചലിക്കുന്നു അവയെ ഋഷിമാർ ചില പ്രത്യേക മന്ത്ര ധ്യാന പരിശീലനത്തിൽ കൂടി ആയിരുന്നു ഇത് നേടിയത് അവയെ മന്ത്ര ശാസ്ത്രമെന്നും യോഗ ശാസ്ത്രമെന്നും പറഞ്ഞു കൊണ്ട് നമുക് തന്നു.. മനസിനെ ശുദ്ധീകരിക്കാതെ ഇവയെ നേടാൻ കഴിയില്ല അത് കൊണ്ട് ആദ്യം മാനസികമായ മാറ്റത്തിനും ശുദ്ധമായ ധർമ്മ ബോധവും വേണം.

പിന്നെ ഓരോ മന്ത്രത്തിനും അതിന്റേതായ താളമുണ്ട്. അത് ചൊല്ലി തീർക്കേണ്ടതായ സമയക്രമം ഉണ്ട്. മന്ത്രങ്ങൾ ചൊല്ലുമ്പോൾ ശ്വാസോച്ഛ്വാസം പലപ്പോഴും നിയന്ത്രിക്കേണ്ടതുണ്ട്. ഓരോ മന്ത്രത്തിനും നിർദേശിക്കപ്പെട്ടിട്ടുള്ള ഋഷി, ഛന്ദസ്, ദേവത, ബീജം, ശക്തി, കീലകം, ഷഡംഗന്യാസം എന്നിവ വരും. ഇത് വിധിയാം വണ്ണം പഠിക്കേണ്ടത് ഒരു ഗുരുവിന്റെ കീഴിലാണ്.

മന്ത്രധ്യാനം ചെയ്യുമ്പോൾ, മൂർത്തി, മന്ത്രം, സ്വന്തം ആത്മാവ്, ഇവക്ക് മൂന്നിനും അഭേദം കല്പിക്കണമെന്നാണ് നിഷ്കർഷ. ഭേദമില്ലാത്ത അവസ്ഥ. എങ്കിലെ ശിവലോക മാപനോതി ശിവേന സഹ മോദതേ.. എന്ന അവസ്ഥയിൽ എത്തിച്ചേരുകയുള്ളൂ...

No comments:

Post a Comment