ദ്വൈതികളും അദ്വൈതികളും
ദ്വൈതം അദ്വൈതം ഈ രണ്ടു വഴികളിലും നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു ദ്വൈതികൾ ആഗമ, നിഗമ ശാസ്ത്രാദികൾ പ്രമാണമായി സ്വീകരിച്ചു അദ്വൈതികൾ വേദോപനിഷദുകൾ പ്രമാണമായി എടുക്കുകയും ചെയ്തു..
വേദം.. (അദ്വൈതികൾ)
വിഗ്രഹാരാധനയെ എതിർക്കുകയും വിഗ്രഹത്തെ ആരാധിക്കുന്നവർ ഘോരമായ അന്ധകാരത്തിൽ പതിക്കുമെന്നു പറയുകയും ചെയ്യുന്നു... യജുര് വേദത്തിൽ ഇപ്രകാരം ആരായുന്നു...
ന: തസ്യ പ്രതിമാ ആസ്തി (യജുർവേദം 32.3)
അർഥം
ഈശ്വരന് രൂപമില്ല എന്ന് പറയുന്നു
"അന്തം തമ പ്രാവശ്യന്തി യോ അവിദ്യാ ഉപാസ്മഹേ
ആ രൂപത്തെ ആരാധിക്കുന്നവൻ ഘോരമായ അന്ധകാരത്തിൽ പതിക്കുമെന്ന് പറയുന്നു.
തന്ത്രം... (ദ്വൈതികൾ)
"ഈ പ്രപഞ്ചം ശിവ ശക്തിയാൽ ഉണ്ടായതെന്നും.. ബോധ മനസ് ആദ്യം വിഗ്രഹങ്ങളിലൂടെ കൊണ്ട് പോയി അദ്വൈത ഭാവത്തിൽ കൊണ്ട് പോകുന്നു.. അതായത് കലിയുഗത്തിലെ മനുഷ്യന് കാമ വാസനകൾ അധികമായിരിക്കും അതിനാൽ ശുദ്ധ ബ്രഹ്മത്തെ അറിയാൻ മാധ്യമത്തിലൂടെ മാത്രമേ പറ്റു എന്ന് മനസ്സിലാക്കിയവർ മനുഷ്യന്റെ മനസിനെ എവിടെങ്കിലും പിടിച്ചു നിർത്താൻ
വിഗ്രഹം എന്ന ഉപാധി സ്വീകരിച്ചു..
"വിശേഷണ ഗ്രഹായതി ഇതി വിഗ്രഹ"
വിശേഷണമായ വസ്തു (ഈശ്വരൻ ) അറിയാനുള്ള ഉപാധി മാത്രമാണ് വിഗ്രഹം എന്ന് പറയുന്നു.. മോക്ഷത്തിന്റെ കവാടമാകുന്നു ക്ഷേത്രം...
No comments:
Post a Comment