ബുദ്ധനും ബുദ്ധമതവും
വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഈ പോസ്റ്റിലൂടെ നമ്മൾ ചർച്ച ചെയ്യപെട്ടുന്നത് സത്യത്തിൽ ഒരു ഭീകരമായ കാലാവസ്ഥയിലൂടെ ആണ് സനാതന ധർമ്മ വിശ്വാസികൾ ആയ ഹൈന്ദവ സമൂഹം കടന്നു പോകുന്നത് ചരിത്രപരമായും പൗരാണികമായും അവന്റെ അറിവുകൾ അവനിൽ നിന്ന് അകന്നു പോകുന്നത് നിസ്സഹായതയോടു കണ്ടു നിൽക്കാനേ ഹിന്ദുവിന് കഴിയുന്നുള്ളു. ആരാണ് ഹിന്ദു...? ആരാണ് സനാതന ധർമ്മി...? എന്താണ് ഹിന്ദുവിന്റെ ധർമ്മം..? എന്നൊക്കെ അനവധി നിർവചനങ്ങളോട് കൂടി പല ഗ്രന്ഥങ്ങൾ നമുക് ലഭ്യമാണ് എന്നിട്ടും ഹിന്ദു എന്തെ പഠിക്കാത്തത്...? കഴിഞ്ഞു പോയതിനെ കുറിച്ച് വിലപിച്ചു പരസ്പരം കുത്തിനോവിക്കുന്ന ഹിന്ദു എന്തെ എല്ലാം പഠിക്കാനുള്ള സൗകര്യം ഇന്ന് ലഭിച്ചിട്ടും പഠിക്കാത്തത്...? ഒരുവൻ സനാതന ധർമ്മത്തെ പഠിക്കാൻ ഇറങ്ങിയാൽ വീട്ടിൽ നിന്ന് തുടങ്ങി നാട്ടുകാരടക്കം അന്നം മുടക്കികൾ ആകുന്നു എന്നത് ഹിന്ദുവിന് കിട്ടിയ ശാപം ആകുന്നു. ഒരു വശം ധർമ്മം സ്വയം നശിപ്പിക്കുന്നു മറുവശത്തു ഇത് മുതലെടുത്തു സെമിറ്റിക് മത മൗലികവാദികൾ ധർമ്മത്തെ വികൃതീകരിക്കുന്നു മറ്റൊരു കൂട്ടർ ഹിന്ദുവിന്റെ ജ്ഞാനത്തെ മോഷ്ടിച്ച് സ്വയം ജ്ഞാനി ചമയുന്നു.
ലോക മതങ്ങളുടെ മാതാവിന്റെ പേരിലും ലോകത്തെ ആദ്യത്തെ സന്യാസി വര്യന്മാരുടെ പരമ്പരകളുടെ പേരിലും നൂറുകോടി ഹൈന്ദവരുടെ പേരിലും ലോക മത സമ്മേളനത്തിൽ വൈദേശികരെ അഭിസംബോധനം ചെയ്തു കൊണ്ട് സ്വാമി ഹൈന്ദവ ധർമ്മത്തെ കുറിച്ച് വാചാലനായത് നമ്മൾ കണ്ടു. എത്ര ഹിന്ദു അതിന്റെ സത്യത്തെ തേടി പോയി ?
ഇനി വിഷയത്തിലോട്ടു വരാം...
സിദ്ധാർത്ഥ മഹാരാജാവ് ആയ [ഹിന്ദു രാജാവ്] ഒരു ദിവസം കിട്ടുന്ന ബോധോദയത്തിൽ ആത്മാന്വേഷിയായി തന്റെ സുഖങ്ങൾ ത്യജിച്ചു കാട്ടിലേക്കു ധ്യാനത്തിന് പോയി തന്റെ ജ്ഞാനം മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്തുകൊണ്ട് നിരവധി ശിഷ്യന്മാരെ വളർത്തിയെടുത്തു. ഇവിടുന്നു തുടങ്ങി ബുദ്ധമതം'' വളരെ പ്രധാനപ്പെട്ടത് ആയ ഒരു വിഷയം ബുദ്ധൻ മതം ഉണ്ടാക്കിയില്ല ബുദ്ധന്റെ ശിഷ്യന്മാരാണ് അദ്ദേഹത്തിന്റെ പേരിൽ മതം ഉണ്ടാക്കിയത് കാലാന്തരത്തിൽ ഭാരതത്തിൽ ചില പ്രദേശങ്ങളിൽ ബുദ്ധമതം വേരോടുകയും ചെയ്തു. നളന്ദ തക്ഷശില ലോകത്തെ ആദ്യത്തെ യൂണിവേഴ്സിറ്റി സനാതന ധർമ്മ സ്ഥാപനം ആണ്. സനാതന ധർമ്മ ആചാര അനുഷ്ടാന വിചാര ധാരകളെ പകർന്നു കൊടുക്കുന്ന അറിവിന്റെ ഈറ്റില്ലം. ഇവിടെ ടിബറ്റിൽ നിന്നും. ചൈനയിൽ നിന്നും പതിനായിരത്തിലധികം ബുദ്ധ ഭിക്ഷുക്കൾ ഭാരതീയ ശാസ്ത്രം പഠിച്ചിരുന്നു ആ ജ്ഞാനം പിന്നീട് ലോകത്തു പ്രചരിപിച്ചിരുന്നു അവർ ബുദ്ധനും ബുദ്ധന്റെ ആദ്യകാല ശിഷ്യന്മാരും പിന്തുടരുന്ന പാത സനാതന ധർമ്മ വിശ്വാസങ്ങൾ ആയിരുന്നു എന്നാൽ പിൽക്കാലത്തു വന്ന മത ബുദ്ധിസം ഇതിനു നേർ വിപരീതമായിട്ടാണ് പ്രവർത്തിച്ചത്, സനാതന ധർമ്മ വിശ്വാസങ്ങൾ ബുദ്ധന്മാരാൽ സൃഷ്ടിക്കപെട്ടതാണ് എന്ന് നാഥനില്ലാതെ കിടന്ന ഹിന്ദു ധർമ്മ ശാസ്ത്രങ്ങളിൽ തെളിവുകൾ എന്നോണം കൂട്ടി ചേർത്ത് കൊണ്ട് മാറ്റി. പൊതുവെ പൂർവ്വ ബുദ്ധ വിശ്വാസങ്ങൾ എന്നത്'' ഥേർവാദ, മഹായാനം, നവയാനം, വജ്രായാനം, ഹീനായനം എന്നിവ ആകുന്നു ഇവയെല്ലാം ഭാരതീയ താന്ത്രിക വേദ ആചാരങ്ങളിൽ നിന്നും എടുത്തിട്ടുള്ളവ തന്നെ ഏന് നിസംശയം പറയാവുന്നതാണ്, അതിന്റെ തെളിവുകൾ ബുദ്ധമത ഗ്രന്ഥങ്ങൾ ആയ പാലി സംഹിതയും മഹായാന സൂത്രങ്ങളും ടിബറ്റൻ സംഹിതയും. അതിനു മുൻപ് രചിക്കപെട്ടിട്ടുള്ള സനാതന സംഹിത ഗ്രന്ഥങ്ങൾ നോക്കിയാൽ മനസിലാക്കാം.
ഇരുപത്തിയാറായിരത്തോളം സനാതന ധര്മ ഗ്രന്ഥം ചൈനീസ് ബുദ്ധ മത ഗ്രന്ഥങ്ങളായി മാത്രം മാറ്റപ്പെട്ടിട്ടുണ്ട്. മറ്റു ഭാഷകളിൽ വേറെയും. നേപ്പാൾ ഹിന്ദു മഹാരാജാവ് ആയ ദി ഗ്രേറ്റ് ഹിസ് ഹൈനസ് പ്രതാപ് സിംഹൻ തന്റെ ഗ്രന്ഥങ്ങളിൽ ഇതിനുള്ള തെളിവുകൾ അക്കമിട്ടു നിർത്തിയിരുന്നു അശോകന്റെ കാലഘട്ടങ്ങളിൽ തന്നെ ഇന്നും ലഭ്യമാണ് ഈ ഗ്രന്ഥം. നേപ്പാൾ ഹിന്ദു ലൈബ്രറിമായി ബന്ധപ്പെട്ടാൽ ഈ ഗ്രന്ഥങ്ങൾ ഇന്ന് ലഭിക്കു. നിരവധി ഋഷിവര്യന്മാർ ബുദ്ധഭിക്ഷുക്കൾക്കു അറിവ് നൽകിയിട്ടുണ്ട്. വജ്രായാനം മഹായാനം പോലെ ഉള്ള വിഭാഗങ്ങളിൽ ഭാരതീയ തന്ത്ര ശാഖയുടെ പ്രതീകങ്ങളും ആചാരങ്ങളും കാണാം. 64 തന്ത്രത്തിൽ പെടുന്ന കാപാലിക തന്ത്രം ആണ് അവർ പ്രാമാണിക തന്ത്രം ആയി കാണുന്നത് തീർന്നില്ല. ത്രേതായുഗ കാലത്തു ജീവിച്ചിരുന്ന വസിഷ്ഠൻ ബുദ്ധമതാകാരനാണ് എന്ന് കുറച്ചു അഭിനവ ബുദ്ധപ്രേമികൾ പറയുന്നത് കേൾക്ക ഉണ്ടായി യുക്തിക്കു നിരക്കാത്ത ചരിത്രങ്ങൾ പച്രിപികുന്നവർ ആണ് ഇത്തരക്കാർ. വളരെ രസകരമായി കാണുന്ന ഒരു വസ്തുത എന്തെന്നാൽ ഇവർ ഇതിനൊക്കെ തെളിവുകൾ പറയുന്നത് വസിഷ്ഠൻ താര ഉപാസകൻ ആയിരുന്നു എന്നത് ആണെന്നാണ്. താര തന്ത്രത്തിന്റെയും കാമാഖ്യയിലെയും ആസ്സാമിലെയും താര ആരാധനയുടെ കാലപ്പഴക്കം കുറിച്ച് ബോധമില്ലാത്തവർ ആകുന്നു കൊച്ചു കേരളത്തിൽ പോലും പഴയെ ദ്രാവിഡ ദേശത്തിന്റെയും ചരിത്രങ്ങളിൽ [ദ്രാവിഡം എന്നത് ഉദ്ദേശിച്ചത് ഭാരതത്തിൽ ഓരോ ദേശത്തിനും ഓരോ പേരുകൾ ഉണ്ട് വംഗം ബംഗാൾ ഗുർജ്ജരം ഗുജറാത്ത് പോലെ] താര ഉപാസന പ്രബലമായി നിലനിന്നിരുന്നു കേരളത്തിൽ ബുദ്ധർ വന്നിരുന്നു എന്നതിന് യാതൊരു ചരിത്ര രേഖകളും നിലവിൽ ഇല്ല. പല ഹൈന്ദവ ധർമ്മ ശാസ്ത്രത്തിലും ബുദ്ധമതക്കാർ കൈകടത്തലുകൾ വരുത്തിയിരുന്നു പല സനാതന ധർമ്മ ജ്ഞാനങ്ങളും പിൽക്കാലത്തു ബുദ്ധമതത്തിന്റെ അകൗണ്ടിലേക്കു കയറ്റാൻ ഇവിടുത്തെ സെമറ്റിക് മതങ്ങൾ ശ്രമിച്ചിരുന്നു. ഹിന്ദുവിന്റെ ജാതീയത പറഞ്ഞു കൊണ്ട് ബുദ്ധമതത്തെ പോക്കിനടന്നവർ പറഞ്ഞില്ല നമ്മളോട് ബുദ്ധമതത്തിൽ ഉള്ള കടുത്ത ജാതി വിവേചനം. എന്തായാലും ബുദ്ധനും ബുദ്ധമതവും രണ്ടാണെന്ന് ഇതിലൂടെ ഓക്കേ മനസിലാക്കാം...
Kurachu koodi predheekshichirinnu..ennirunnalum e arivinu nanni...
ReplyDelete