ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 November 2018

വിശ്വകർമ്മാവ്

വിശ്വകർമ്മാവ്

ഹിന്ദു വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് വിശ്വകർമ്മാവ് (ത്വഷ്ടാവ് ) വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സ്രഷ്ടാവ്). അതുകൊണ്ടുതന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന മരപണിക്കാർ, കൊത്തുപണിക്കാർ, ഇരുമ്പ് പണിക്കാർ, സ്വർണ്ണ പണിക്കാർ എന്നിവർ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.

"വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ"

വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി. സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ ശക്തി (ശബ്ദം, ഓംകാരം) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.

"യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം”

ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.

വിരാട് രൂപം

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.

വേദങ്ങളിലെ ഭഗവൻ‌ വിരാട് വിശ്വകർമ്മാവ്

ഋഗ്വേദത്തില് പ്രധാനികളായ ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, വിഷ്ണു എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഋഗ്വേദത്തിൽ 10- ാം അദ്ധ്യായത്തിലും യജുർ, സാമ, അഥർവ വേദങ്ങളിൽ പല അദ്ധ്യായങ്ങളിലും വിശ്വകർമ്മാവിനെ ഏകാനായും പാലകനായും സ്രഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങൾ ഉണ്ട്. ത്വഷ്ടാവ്, ഹിരണ്യഗർഭൻ, പ്രജാപതി തുടങ്ങിയ പേരുകളിലും ചില സൂക്തങ്ങളിൽ വാഴ്ത്തുന്നുണ്ട്.

"വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട്.
അവൻ തന്ടെ കരചരണങ്ങളാർ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകർമ്മാവ് ഏകനാണ്."(ഋഗ്വേദം 10.81.3)

"ലോകത്തിൻറെ സ്രഷ്ടാവായ വിശ്വകർമ്മാവ് ഞങ്ങളുടെ ഉൽപാദകനും പാലകനുമാകുന്നു.
അവൻ ജഗത്തിന്റെ എല്ലാ സ്ഥാനങ്ങളും അറിയുന്നു. അദ്ദേഹം ദേവകൾക്കു നാമകരണം ചെയ്തു. 
എല്ലാ ജീവകോടികളും ഏകാമാത്രമായ ആ ദേവനെ പ്രാപിക്കുനതിനു ജിജ്ഞാസുക്കൾ ആകുന്നു. (ഋഗ്വേദം 10.82.3)

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും
ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും
മണ്ണില് കൊഴിഞ്ഞ ഇലകളുടെയും നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം." (കൃഷ്ണയജുര്വേദം 4:6-9)

തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിണ്ടെ അഞ്ചു മുഖങ്ങളില് നിന്നും അഞ്ച് ബ്രഹ്മ ഋഷികള് ഉണ്ടായതായി പറയുന്നു. ഇവര് സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില് അറിയപ്പെടുന്നു.
സനക ബ്രഹ്മ ഋഷി പൂർവ്വ ദിശ മുഖത്ത് നിന്നും, സനാത ബ്രഹ്മ ഋഷി ദക്ഷിണ ദിശാ മുഖത്ത് നിന്നും, പ്രജ്ഞ്സ ബ്രഹ്മ ഋഷി ഉത്തര ദിശാ മുഖത്ത് നിന്നും, അഭുവന ബ്രഹ്മ ഋഷി പശ്ചിമ ദിശാ മുഖത്ത് നിന്നും, സുപര്ണ്ണ ബ്രഹ്മ ഋഷി പരമപാദ ദിശാ മുഖത്ത് (ഉച്ചം) നിന്നുമണ് ജനിച്ചത്.ഇവര് പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു.

പുരാണങ്ങളിൽ

വേദങ്ങളിൽ പരമ പിതാവായി വിശ്വകർമ്മാവിനെ കാണുന്നു എങ്കിലും വേദങ്ങൾക്ക് ശേഷം ഉണ്ടായ പുരാണങ്ങളിൽ തീരെ ശക്തി കുറഞ്ഞ ദേവനാണ് ഇദ്ദെഹം. ബ്രഹ്മ്മാവ് സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ശിവൻ സംഹാരവും വിശ്വകർമ്മാവ് ഇവരെ അനുസരിക്കുന്ന സഹായിയായ ശില്പിയുമായാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. വ്യാസ സൃഷ്ടി ആയ പുരാണങ്ങളിൽ ദേവന്മാരുടെ ശില്പിയാണ് വിശ്വകർമ്മാവ്. "വിശ്വകർമ്മാവ് കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദഗ്ദ്ധരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ് "(മഹാഭാരതം 1:2592). പുരാണങ്ങളിൽ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകർമ്മാവിന്റെ മാതാവ്. വിഷ്ണു പുരാണത്തിൽ ബ്രഹ്മാവിന്റെ മകനാണ് വിശ്വകർമ്മാവ്.

പഞ്ച ഋഷികള്‍

ബ്രഹ്മാണ്ട പുരാണത്തില്‍ ആണ് ഈ ഋഷികളെ കുറിച്ചു കൂടുതല്‍ പറയുന്നത്. ഭഗവാന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും അഞ്ച് ബ്രഹ്മ ഋഷികള്‍ ഉണ്ടായി. ഇവര്‍ സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്‍ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില്‍ അറിയപ്പെടുന്നു എന്ന് വസിഷ്ഠ പുരാണത്തില്‍ പറയുന്നു. ഇവര്‍ പഞ്ച ഗോത്രങ്ങലായും അറിയപ്പെടുന്നു. ഇവര്‍ തന്നെയാണ് ബ്രഹ്മാവ്‌, വിഷ്ണു, പരമശിവന്‍, സൂര്യന്‍, ഇന്ദ്രന്‍ എന്ന് സങ്കല്‍പം. വിരാട് വിശ്വകര്‍മ്മാവിന്റെ പുത്രന്‍മാരായ മനു, മയാ, തൊഷ്ഠ, ശില്പി, വിശ്വഗ്ന എന്നി പഞ്ച ഋഷി ശില്പികള്‍ക്കും ഇതേ ഗുണഗണങ്ങള്‍ തന്നെയാണ്.  സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്‌തു വിശ്വകര്‍മ്മാവ്.

സനക ബ്രഹ്മഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ പൂര്‍വ ദിശ മുഖത്ത് നിന്നുമാണ് സനക ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് ലോക പരിപാലനത്തിനായി പരമശിവനു ശുലവും, വിഷ്ണുവിന് ചക്രവും, ബ്രഹ്മാവിന് പാശവും കൊടുത്തത്. 

സനാത ബ്രഹ്മ ഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ ദക്ഷിണ ദിശാ മുഖത്ത് നിന്നുമാണ് സനാത ബ്രഹ്മ ഋഷി ജനിച്ചത്‌.
ദാരു കര്‍മ്മത്തില്‍ വിദ്ധക്തനായ ഇദ്ദേഹമാണ് കൃഷിക്കവിശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. സഞ്ചരിക്കുവാനുള്ള വാഹനവും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.

പ്രജ്ഞ്സ ബ്രഹ്മ ഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ ഉത്തര ദിശാ മുഖത്ത് നിന്നുമാണ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ജനിച്ചത്‌.
ഇദ്ദേഹം മഹാ ശില്പിയും ക്ഷേത്രം, മണ്ഡപം, ഗോപുരം, തുടങ്ങിയവയുടെ പരികല്പകന്‍ കൂടിയാണ്.

അഭുവന ബ്രഹ്മ ഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ പശ്ചിമ ദിശാ മുഖത്ത് നിന്നുമാണ് അഭുവന ബ്രഹ്മ ഋഷി ജനിച്ചത്‌.
ഗൃഹസ്ഥ ധര്മതിന്ടെ കര്‍ത്താവാണ് ഇദ്ദേഹം.  ഗൃഹത്തിന് ആവശ്യമായ പാത്രങ്ങളും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.

സുപര്‍ണ്ണ ബ്രഹ്മ ഋഷി

പഞ്ച മുഖങ്ങളില്‍ മുകളിലേക് നോക്കുന്ന മുഖത്തില്‍ നിന്നുമാണ് സുപര്‍ണ്ണ ബ്രഹ്മ ഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് കിരീടം, ആഭരണങ്ങള്‍ മുതലായവ കണ്ടുപിടിച്ചത്.

പരബ്രഹ്മ തത്വരഹസ്യം

"ദേവ ദേവ മഹാദേവ ദേവസയ ജഗത്ഗുരു
വിശ്വ സൃഷ്ടി സ്ഥദ്ദകാര്‍ത്ത, ഭൂഹിമേ പരമേശ്വര
സര്‍വംഗ സര്‍വ ശാസ്ത്ര വിചാരണ
വിശ്വകര്‍മ്മ നവ്യം സര്‍വം സുമന സൃനു ഷണ്മുഖ" 
സ്കന്ദ പുരാണത്തില്‍ ശിവന്‍ മകന്‍ ഷണ്മുഖനോട് പറയുന്ന ഈ ശ്ലോകമാണ് പരബ്രഹ്മ തത്വരഹസ്യം.

"മകനെ ഷണ്മുഖാ! ഞങ്ങള്‍ ബ്രഹ്മ വിഷ്ണു മഹേശ്വര സൂര്യ ഇന്ദ്രന്‍മാര്‍ ദൈവ സൃഷ്ടി മാത്രമാണ്. കാരണം ബ്രഹ്മാവ്‌ സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ഇന്ദ്രന്‍ ലോക പാലനവും, സൂര്യന്‍ പ്രകാശവും‍, ഞാന്‍ ലയവും (സംഹാരം) മാത്രമേ നടത്തുന്നുഒള്ളു. ഇതു ഞങ്ങളുടെ കര്‍ത്തവ്യമാണ്. ഇതിനു മുകളില്‍ ഒന്നിനും ഞങ്ങള്‍ക്ക് കഴിയില്ല. അതിനു ഞങ്ങളെ സ്രിഷിച്ച പരമ പിതാവിനെ കഴിയു. അദ്ദേഹമാണ് ജഗത്ഗുരു, വിരാട്, ജഗത് ദര്‍ശ, ജഗത് ശില്പി, നിത്യ, സസവിത, ആദി മധ്യ അന്ത രക്ഷിത, ആദി ദേവ, പ്രജാപതി, ഹിരണ്യഗര്‍ഭ, വാസ്ത്സ്പതി, പരബ്രഹ്മ, പരമാത്മ 
'ശ്രീമത് വിരാട് വിശ്വകര്‍മ്മ ദേവന്‍'         

പഞ്ച ഋഷി ബ്രാഹ്മണര്‍

ഭഗവാന്‍ വിശ്വകര്‍മ്മാവ്‌ തന്റെ ശരീരത്തില്‍ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു.

ഇവരുടെ പുത്രന്മാരാണ് മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജ്നന്‍. ഇവര്‍ പഞ്ച ഋഷി ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയന്‍ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നന്‍ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.

മനു ബ്രഹ്മ

വിശ്വകര്‍മ്മാവിന്റെ ആദ്യ പുത്രനും ലോകത്തിലെ ആദ്യ മനുഷ്യനും ആദ്യ ഭരണകര്ത്താവും ആണ് മനു. ഇദ്ദേഹത്തിന്റെ ആസ്ഥാനം സരസ്വതി നദിയുടെയും ദ്രുഷദ്വ്തി നദിയുടെയും ഇടയിലുള്ള നഗരമാണന്നു വിശ്വസിക്കുന്നു. ധര്‍മ്മ ശാസ്ത്രത്തിന്റെ രചയിതാവായാ ഇദ്ദേഹത്തിന്റെ സമയത്താണ് ഭഗവാന്‍ വിഷ്ണു തന്റെ അവതാരങ്ങള്‍ തുടങ്ങിയത്.

വളരെ വലിയ വംശ പരമ്പരയാണ് മനുവിന്റെത് . യയാതിയുടെ ഭാര്യയായ ദേവയാനിയും മറ്റും ഈ വംശതിലുള്ളതാണ്. ഇവരുടെ മകനാണ് യദു. യദു വംശം ഉണ്ടായത് ഈ രാജാവില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ശ്രീ കൃഷ്ണനും ഈ വംശപരംബരയിലെയാണ്.

മയ ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ രണ്ടാമത്തെ പുത്രനാണ് മയന്‍. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളില്‍ കാണുന്ന സകല നിര്‍മ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങള്‍ ഒരു അസുരനായാണ് ചിത്രികരിചിരിക്കുന്നത്. മയന്റെ സൃഷ്ടിയില്‍ ത്രിലോകങ്ങള്‍, രാജ്യ സഭകള്‍, വിമാനങ്ങള്‍, പുന്തോട്ടങ്ങള്‍, ശക്തിയേറിയ ആയുധങ്ങള്‍ എന്നിവ ചിലത് മാത്രം.

അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയന്‍ സൃഷ്‌ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള്‍ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.

മയന്‍ നിര്‍മ്മിച്ച പ്രശസ്ത വിമാനങ്ങള്‍ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില്‍ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്‍മ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന്‍ (ശിശുപാലന്റെ അനുജന്‍) വേണ്ടിയാണ് ഇരുമ്പില്‍ നിര്‍മ്മിച്ചത് .

പ്രശസ്തമായ പുഷ്പകവിമാനം കുബെരനുവേണ്ടിയാണ് നിര്‍മ്മിച്ചതെങ്ങിലും പിന്നിട് മഹാനായ അസുര രാജാവ് രാവണന്‍ അത് തട്ടിയെടുത്തു.

മയന്‍റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്‍. മണ്ടോതരിയെ അസുര മഹാ രാജാവ് രാവണന്‍ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന്‍ ബാലി വധിച്ചു.

മയന്‍റെ രണ്ടാം ഭാര്യയില്‍ വ്യോമന്‍ എന്ന പുത്രന്‍ ഉണ്ടായിരുന്നു. ശിബി മഹാരാജവിടെ മകളായ ചന്ദ്രമതിയെ വളര്‍ത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതും മയനാണ്.

ത്വഷ്ട ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ മൂന്നാമതെ പുത്രനാണ് ത്വഷ്ടവ്. ഇദ്ദേഹം ത്രിലോക ജ്യോതിഷിയും ദേവലോകത്തെ ഭിഷഗ്വരനും ആയിരുന്നു. ത്വഷ്ടവിനു ധാരാളം ശിഷ്യ ഗണനകള്‍ ഉണ്ടായിരുന്നു. ഇതില്‍ രുഭസ് അതി പ്രശസ്തന്‍ ആയിരുന്നു. ത്വഷ്ടാവിന്റെ ഭാര്യ ദിതിയുറെ മകളായ രചനയാണ്. ഇവരുടെ മക്കളാണ് പദ്മകോമള, സനഗ(സപ്ജ്ഞ), വിശ്വരൂപന്.

പദ്മകോമളയെ വിവാഹം കഴിച്ചത് കശ്യപന്റെ മകനായ ശൂര പദ്മാസുരന്‍ ആണ് .

വിശ്വരൂപന്‍ സുരാചാര്യ (ദേവഗുരു) ആയി. ദേവേന്ദ്രന്റെ അടുത്ത സുഹൃത്തായ ഇദ്ദേഹമാണ് ഇന്ദ്രന് നാരായണ കവചം കൊടുത്തത്. പക്ഷെ പിന്നീട് ഇന്ദ്രനുമായി ശത്രുതയിലാകുകയും, ഇന്ദ്രന്‍ വിശ്വരൂപനെ ചതിയിലൂടെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രന് ബ്രഹ്മഹത്യ പാപവും ഗുരുദ്രോഹ ശാപവും ലഭിച്ചു.

സനഗ(സപ്ജ്ഞ) സൂര്യനെ വിവാഹം കഴിച്ചു. ഇതില്‍ മനു, യമന്‍, യമുനാ എന്നുവര്‍ ജനിച്ചു. യമനും യമുനയും ലോകത്തിലെ ആദ്യ ഇരട്ട കുട്ടികളാണ്. യമന്‍ പിതൃ ലോകത്തിന്റെ രാജാവാണ്‌. യമുനാ നദിയായി. മനു ഇദാദേവിയെ വിവാഹം കഴിച്ചു. സൂര്യ വംശം ആരംഭിച്ചു.

സൂര്യന്ടെ ചൂട് സഹിക്കആതായപ്പോള്‍ സനഗ(സപ്ജ്ഞ) തന്റെ നിഴലിനെ സൂര്യനു കൊടുത്ത്, ഒരു കുതിരയായി മേരു പരവതതിലേക്ക് പോയി. ഈ നിഴലിനെ (ച്ഛായ) സൂര്യന്‍ ഭാര്യയാക്കി. ഇവരുടെ മക്കളാണ് ശനി. ഇതറിഞ്ഞ ത്വഷ്ടവ് സൂര്യനെ ശപിച്ചു, ശക്തി കുറച്ചു. പിന്നിട് സൂര്യന്‍ കുതിരയായി സനഗയുടെ അടുക്കലേക്കു പോയി. കുതിരകളായ സനഗ സൂര്യകള്‍ക്ക് ഉണ്ടായ ഇരട്ട പുത്രന്മാരാണ് അശ്വനി കുമാരന്മാര്‍. ഇവര്‍ പിന്നിട് അശ്വനി ദേവകള്‍ ആയി.

ദേവാഗ്ന (ശില്പി) ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ നാലാമത്തെ പുത്രനാണ് ദേവാഗ്ന (ശില്പി) ബ്രഹ്മ. ഇദേഹത്തെ കുറിച്ച് പുരാണങ്ങളില്‍ കൂടുതലായി പരാമര്ശിക്കുനില്ല. പകരം നളന്‍ , മയന്‍ തുടങ്ങിയ ശില്‍പികള്‍ ആണ് പ്രശസ്തര്‍. 

വിശ്വഗ്ന ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ അഞ്ചാമത്തെ പുത്രനാണ് വിശ്വഗ്ന ബ്രഹ്മ. ദേവാസുരന്‍മാരുടെ കനകശില്‍പിയാണ് വിശ്വഗ്ന ബ്രഹ്മ. ഒരിക്കല്‍ ഭൂലോകം തലകീഴായി മറിയുകയുണ്ടായി. ഇതു പരിഹരിക്കാനായി ദേവന്മാര്‍ വിശ്വാഗ്ന ശില്പിയെ സമീപിക്കുകയും, അദേഹം ഭൂമിയില്‍ മേരുപര്‍വതം സൃഷ്ടിച് ഭൂമിയെ ഒരു തുലാസ് പോലെ നിര്‍ത്തി, ഒരു വശത്ത് സസ്യജാലങ്ങളും മറുവശത്ത് ദേവന്‍മാരെയും മഹാ ഋഷികളെയും നിരത്തി. തുലാസ് സമം ആവാന്‍ സസ്യജാലങ്ങള്‍ ഉള്ള വശത്തേക്ക് കയറിയത് അഗസ്ത്യ ഋഷി ആയിരുന്നു. അന്നുമുതല്‍ ആണ് "സകല ഋഷികള്‍ക്കും സമം അഗസ്ത്യ ഋഷി" എന്ന പഴംചൊല്ല് ഉണ്ടായത്.

പഞ്ച ഋഷി ശില്പികൽ

ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.
ഇരുമ്പുപണിക്കാരനായ മനു ഋഗ്വേദവും, മരപ്പണിക്കാരനായ മയൻ, യജുർ വേദവും, ഓട്ശില്പിയായ ത്വഷ്ടവ് സാമവേദവും, കല്പണിക്കാരനായ ശില്പി അഥരവ്വ വേദവും, സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ പ്രണവ വേദവും രചിച്ചത് എന്നാണ് സങ്കല്പം.

വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ

മുൻപു വിരാട് വിശ്വകർമ്മാവിന്റെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവികൊൽ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന) എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിന്റെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുന്നത്. പക്ഷേ ഇതിൽ വേദങ്ങളിൽ പറയുന്ന (Coomaraswamy 1979:79) സങ്കല്പതിൽ നിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകൾ ഉള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞ്ഞത്. ഇതിൽ പരസ്യത്തിനായി റ്റൂൽസ്, പെയിന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിച്ചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിച്ചിരുന്നവർ ഈ ചിത്രത്തെ ഭുവന വിശ്വകർമ്മാവ് എന്ന പേരിൽ സ്വീകരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു. പക്ഷേ ഈ ചിത്രം വിശ്വകർമ്മാവ് "വിരാട് പുരുഷൻ" അല്ല മറിച്ച് വെറും ശില്പി ആണ് എന്ന തെറ്റിധാരണക്ക് ബലം കൂട്ടുകയാണ് ഉണ്ടായത്. ഈ തെറ്റിധാരണ വിശ്വകർമ്മാവിനെ ആരാധിക്കുന്ന വിശ്വകർമ്മ സമുദായം പിന്നീട് മാറ്റിയെങ്കിലും ഇതര സമൂഹം ഇപ്പൊഴും "പിഡിലിറ്റ്" ശില്പിയെ തന്നെയാണ് വിശ്വകർമ്മാവായി കാണുന്നത്.

വിശ്വകർമ്മ പൂജ

ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായിശ്ചിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൾക്ക് ഭഗവാൻ തന്റെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർകോഡ് കാഞ്ഞങ്ങാട്ടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങൽ ആണ്.

1 comment: