ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 November 2018

വള്ളി ദേവസേന സമേതനായ സുബ്രമണ്യൻ

വള്ളി ദേവസേന സമേതനായ  സുബ്രമണ്യൻ

താന്ത്രികാരാധന മൂർത്തിയാണ് സുബ്രമണ്യൻ അഥവാ ഗുഹൻ എന്നും അറുമുഖൻ എന്നും സ്കന്ദൻ എന്നും കാർത്തികേയൻ എന്നും വേലായുധൻ എന്നും മുരുകൻ എന്നും ഷണ്മുഖൻ എന്നും  വിളിക്കുന്ന ഗുരു ശ്രേഷ്ഠ മുഖ്യനായ ദേവ സേനാധിപൻ ആയ സുബ്രമണ്യൻ .സുബ്രഹ്മണ്യന്റെ ശക്തി സങ്കൽപ്പങ്ങൾ ആണ് വള്ളിയും ദേവയാനിയും.

സുബ്രമണ്യതത്വം

മയിലിന്റെ പുറത്തു ദണ്ഡ ഹസ്തനായി ഇടതും വലതും ആയി വള്ളി ദേവസേന നിത്യ ബ്രഹ്മചാരി ഭാവത്തിൽ ഭസ്മവും രുദ്രാക്ഷം ധരിച്ചു നിൽക്കുന്ന ഭാവം

മയിൽ ഊർധ്വ ഗമന (മുകളിലോട്ടു കുതിക്കുന്ന) തത്വം ആകുന്നു കയ്യിലെ വേൽ യോഗ ശാസ്ത്രം പറയുന്ന  യോഗ ദണ്ഡായ സുഷുമ്ന നാഡിയാകുന്നു വള്ളിയും ദേവസേനയും സുഷുമ്നയെ ചുറ്റി നിൽക്കുന്ന ഇഡാ പിംഗള നാഡിയാണ് ഭസ്മവും രുദ്രാക്ഷവും പൂർണ്ണ വൈരാഗ്യ ഭാവത്തെയും സൂചിപ്പിക്കുന്നു. പൂർണ്ണമായ യോഗ ശാസ്ത്ര പരമായ ഒരു ഭാവം ആകുന്നു സുബ്രമണ്യൻ. യോഗ ശാസ്‌ത്രപരമായി ഏഴു ചക്രങ്ങളിൽ അനവധി ദേവതമാർ വസിക്കുന്നുണ്ട് . കുണ്ഡലിനി ഉണർന്നു ഊർദ്ധ്വ ഗമനം ചെയ്യുമ്പോൾ ഓരോ ചക്രങ്ങളെയും നിയന്ത്രിച്ചു കൊണ്ട് മുകളിലോട്ടു വിധ്യുത് കോടി സമ പ്രഭാം എന്ന പോലെ ഉണരുമ്പോൾ. ആ ചക്ര ദേവതമാരേ  ഉണർത്തിയാകുന്നു പോകുന്നത് ഇതിനെ ആകുന്നു ദേവ സേനാധിപൻ എന്ന് പറയുന്നു അതായത് ചക്രാധിഷ്ഠിതമായ ദേവതമാരെ നിയന്ത്രിക്കുന്ന യോഗ ശക്തിയാകുന്നു സുബ്രമണ്യൻ .വള്ളിയും ദേവസേനയും മുരുകനും ത്രിതതത്വ സങ്കൽപം ആണ് .

"സുബ്രമണ്യ സഹസ്രനാമത്തിൽ ഇപ്രകാരം പറയുന്നു

"ഓം മത്തായ നമഃ =സ്ഥൂലം ..
ഓം പ്രമത്തായ നമഃ =സൂക്ഷ്മം
ഓം ഉന്മത്തായ നമഃ =കാരണം

ത്രിത്വ സങ്കല്പത്തിലൂടെ മോക്ഷാവസ്ഥ പറഞ്ഞു തരുന്നു. താന്ത്രികാരാധനയിലെ ഗുരു സങ്കൽപം ആകുന്നു മുരുകൻ കൂടാതെ സർപ്പത്തിന്റെ അധിദേവത ആകുന്നു
ഇഡാ പിംഗലാ സുഷുമ്ന എന്ന യോഗ ചര്യ .അനവധി മുരുക സങ്കൽപം തന്ത്രത്തിൽ കാണാം ഏകദേശം അൻപത്തി നാലോളം ..എല്ലാം "ഏകോഹം ബഹുസ്യാ" എന്ന പ്രമാണം പോലെ നിരവധി ഉണ്ടങ്കിലും എല്ലാത്തിന്റെയും ഉണ്മ അഥവാ സത് ഒന്ന് തന്നെ ആകുന്നു ..

പ്രപഞ്ച കുണ്ഡലിനിയാണ് കാർത്തികേയൻ

ഊർധ്വമായ ത്രികോണം 🔼 ശിവ തത്വം

അധോമുഖിയായ ത്രികോണം ശക്തി തത്വവും 🔽 ആകുന്നു

ശിവ ശക്തി സാമരസ്യം ആകുന്നു പ്രപഞ്ച സൃഷ്ടി 🔯 (bigban theory)

രണ്ടു കോണുകൾ ചേരുമ്പോൾ ആറു ത്രികോണം ഉണ്ടാകുന്നു അതി നിഗൂഢമായ  താന്ത്രിക രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട് ആറു കോണുകൾ ആറു ചക്രങ്ങൾ ആകുന്നു അതാകുന്നു അറുമുഖൻ അഥവാ ഷണ്മുഖൻ എന്ന് വിളിക്കുന്നത്

ഗുഹൻ

ഗുഹൻ എന്ന വാക്കിനു അനവധി അർഥങ്ങൾ ഉണ്ട് ഗുഹ്യാമായവൻ ഗുഹ്യമായി ഉപാസിക്കേണ്ടവൻ ഗുഹ്യാർത്ഥ തത്വങ്ങൾ ഉള്ളവൻ .സകല തത്വങ്ങളാൽ തിരോധാന ഭാവത്തിൽ ഉൾവലിഞ്ഞു ഇരിക്കുന്നവൻ കുണ്ഡലിനി ശക്തി എന്നിങ്ങനെ ഈ അർഥങ്ങൾ എല്ലാം തന്നെ സുബ്രഹ്മണ്യന്റെ രഹസ്യാത്മകതയെ വെളിപ്പെടുത്തുന്നു...

No comments:

Post a Comment