ഗായത്രി മന്ത്ര മഹത്വം
ഭാഗം - 1
വേദ ജനനി എന്നാണ് ഗായത്രിയെ വിശേഷിപ്പിച്ചത് എന്നാൽ വേദ കാലഘട്ടത്തിന് മുൻപ് തന്നെ ഗായത്രി നിഗമ ശാസ്ത്രങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഗായത്രി തന്ത്രം, ബ്രിഹത് മഹാ ഗായത്രി, തന്ത്രം, ഗായത്രി രഹസ്യം, രുദ്രയാമളം, സിദ്ധയാമളം, ജയദ്രഥയാമളം, തുടങ്ങിയ തന്ത്രങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് .
വേദങ്ങളിൽ ഋഗ്വേദം യജുർവേദം സാമവേദം എന്നിവകളിൽ ഗായത്രി വർണന കാണാം ..
ഋഗ്വേദത്തിൽ അഷ്ടകം 3 അധ്യായം 4 വർഗം 10
യജുർവേദത്തിൽ (3-45-) (22-9) (30-2) (36-3)
സാമവേദത്തിൽ (3-6)(3/10) എന്നിവിടങ്ങളിൽ ചില ഇടങ്ങളിലും വേറെയും പറയുന്നു
"ഗായന്തം ത്രായതേ ഇതി ഗായത്രി""
"ഗായന്തം" പാടുന്നവനെ "ത്രാണനം" രക്ഷിക്കുന്ന ദേവത അല്ലങ്കിൽ മന്ത്രം
പാടുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സാമവേദത്തിസ്ഥിതമായി ആകുന്നു സാമവേദ സ്വരം സംഗീത താളത്തിൽ ആകുന്നു
ഗായത്രി മന്ത്രം ധീ അഥവാ ബുദ്ധി പ്രചോദപിക്കാൻ ഉള്ളതാണ് അതായത് ..
അറിവ് ബുദ്ധി ജ്ഞാനം വിദ്യാ എന്നിവ കൂടാതെ നല്ല കാര്യങ്ങളിൽ ചീത്ത കാര്യങ്ങളിലും ഉള്ള അറിവ് പ്രത്യക്ഷത്തിൽ ഏലാം അറിവ് ആകുന്നു എന്നാൽ ഒരു മനുഷ്യന്റെ അറിവ് പരിമിതിക്കുള്ളിൽ ഉള്ളതാണ് ആ പരിമിതിക്കുള്ളിൽ നിന്ന് അറിവ് അപരിതിമേയം ആകണമെങ്കിൽ ശരിയായ ജ്ഞാനം നമ്മളിൽ സ്ഫുരിക്കണം കണ്ണുണ്ടാങ്കിലും കാണണം കാതുണ്ടങ്കിലും കേൾക്കണം എന്ന് പൂർവികർ പറയുന്നത് ഇതാകുന്നു പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവിന്റെ 4% 5% മാത്രമേ നമുക് കിട്ടുന്നുള്ളു ഇതിന്റെ ഒരംശമേ നമുക് പുറത്തേക്കു കൊടുക്കാൻ പറ്റുകയുള്ളു അതിനാൽ ആണ് ആചാര്യന്മാർ
"ഹേ സൂര്യ അങ്ങ് ഞങ്ങളുടെ ബുദ്ധിയെ ("ധീ യോ ന പ്രചോദയാത്) പ്രചോദിപ്പിച്ചാലും, വേണ്ടത് വേണ്ടത് സമയത്തു വേണ്ടത് പോലെ തീരുമാനം എടുക്കാനും നല്ല ചിന്തകൾ എന്നിൽ വരാനും നല്ല ജ്ഞാനം എന്നിൽ വരുവാനും ഹേ ജഗത് ജനനി എന്നനിൽ കൃപ ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു ..
സമകാലീന കാലഘട്ടത്തിൽ ഗായത്രിയുടെ മഹത്ത്വം അവർണ്ണനീയമാണ് മനുഷ്യ മനസ്സ് വളരെ വൈകൃതമായിക്കൊണ്ടിരിക്കാന് എന്ന് നമുക് ഒന്ന് കണ്ണോടിച്ചാൽ മനസിലാകും. അത് കൊണ്ട് നല്ല ചിന്തകൾ ചിന്തിക്കാനും നല്ല കാര്യങ്ങൾ പറയാനും നല്ല കാര്യങ്ങൾ ചെയ്യാനും ഒരുമിച്ചു മുന്നേറാനും നമ്മളെ നമ്മുടെ ബുദ്ധി നേർവഴിക്കു കൊണ്ട് പോകാൻ പ്രാപ്തരാകാനും
അന്നത്തിൽ നിന്ന് അതാതു വിറ്റാമിൻ ശരീരം എടുത്തു ആവശ്യമില്ലാത്തതിനെ reject ചെയ്യുന്നത് പോലെ നല്ല കാര്യങ്ങൾ ചിന്തിക്കാനും പ്രവര്ത്തിക്കാന് ഗായത്രി മന്ത്രത്തെ പോലെ മറ്റൊരു മന്ത്രം ഇല്ല...
"ന ഗായത്ര്യാ പരാ മാതാ
ന മാതൃ പര ദൈവതം ..
അത് കൊണ്ട് നമ്മുടെ കുട്ടികളിൽ ഈ സംസ്കാരം വളർത്തിയെടുക്കുക ആചാര അനുഷ്ടാനങ്ങളിലൂടെ ആചാര്യന്മാർ പൈതൃകമായി കിട്ടിയ ജ്ഞാനം വളർത്തിയത് അവന്റെ ജീവിതം വരും തലമുറയ്ക് മാതൃക ആകാനും ധാർമികമായും സാമൂഹികമായ ചുറ്റുപാടുകളിൽ ഇണങ്ങി ജീവിക്കാനും പഠിപ്പിക്കുകയും അതിലൂടെ ഈശ്വര സാക്ഷാത്കാരം ലഭിക്കാനും ആകുന്നു ഇങ്ങനെ ഉത്തമമായ ഹിന്ദു ഭവനങ്ങൾ ഉണ്ടാകട്ടെ സ്വ ജീവിതത്തിൽ എല്ല്ലാ കാര്യങ്ങളും ഈശ്വരീയമായി ചെയ്യട്ടെ അതിലൂടെ ഓരോ ഹിന്ദു ഭവനങ്ങളും പ്രശോഭിതമാകട്ടെ...
No comments:
Post a Comment