ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 November 2018

മഹാവിഷ്ണുവിന്റെ(വിരാട് പുരുഷന്റെ) അംഗങ്ങൾ

മഹാവിഷ്ണുവിന്റെ(വിരാട് പുരുഷന്റെ) അംഗങ്ങൾ

ത്രിലോകങ്ങൾ - ശരീരം 
ഭൂലോകം - പാദങ്ങൾ
ദേവലോകം - ശിരസ്സ് 
ആകാശം - നാഭി 
സൂര്യൻ - നേത്രം
വായു - മൂക്ക് 
ദിക്കുകൾ - ചെവി 
ബ്രഹ്മദേവൻ - ഗുഹ്യസ്ഥാനം
മൃത്യു - അപാനവായു 
ലോകപാലന്മാർ - കൈകൾ 
ചന്ദ്രൻ - മനസ്
യമൻ - പുരികങ്ങൾ
ലജ്ജ - മേൽച്ചുണ്ട്
ലോഭം - കീഴ്ചുണ്ട് 
ജ്യോത്സ്ന - പല്ലുകൾ 
മായ - പുഞ്ചിരി 
വൃക്ഷലതാദികൾ - രോമങ്ങൾ 
മേഘങ്ങൾ - തലമുടികൾ 
ആത്മജ്യോതി - കൗസ്തുഭം 
ആത്മജ്യോതിപ്രഭ - ശ്രീവത്സം 
സ്വമായ - വനമാല 
വേദം - പീതാംബരം 
പ്രണവം - പൂണൂൽ 
ജ്ഞാനയോഗവും അഷ്ടാംഗയോഗവും - മകരകുണ്ഡലങ്ങൾ 
ബ്രഹ്മലോകം - കിരീടം 
അവ്യാകൃതതത്ത്വം - അനന്തൻ 
സത്ത്വഗുണം - പദ്മം 
പ്രാണൻ - ഗദ 
ജലം - ശംഖ് 
തേജസ് - സുദർശനം 
ആകാശതത്ത്വം - ഖഡ്ഗം 
തമോഗുണം - പരിച
കാലതത്ത്വം - ശാർങ്ഗചാപം 
കർമ്മശക്തി - ആവനാഴി 
ഇന്ദ്രിയങ്ങൾ - ശരങ്ങൾ
മനസ് - തേര് 
ശബ്ദാദിതന്മാത്രകൾ - തേരിന്റെ ബാഹ്യരൂപം അനുഗ്രഹസ്വരൂപം - അഭയവരദമുദ്രകൾ ദേവപൂജാസ്ഥാനം - സൂര്യമണ്ഡലം
ദീക്ഷ - ദേവപൂജായോഗ്യത 
ഭഗവൽസേവ - സ്വദുരിതനാശം 
ഭഗസ്വരൂപം - താമര 
ധർമ്മം - ചാമരം
യശസ്‌ - വ്യജനം 
വൈകുണ്ഠം - കുട 
വേദത്രയി - ഗരുഡൻ 
യജ്ഞം - മൂർത്തിസ്വരൂപം 
ചിച്ഛക്തി - ലക്ഷ്മീദേവി 
തന്ത്രമൂർത്തി - വിഷ്വക്സേനൻ
നന്ദാദിഅഷ്ടദ്വാരപാലന്മാർ - അഷ്ടസിദ്ധി

നമ്മുടെ കണ്ണുകൾ ഭഗവൽനേത്രങ്ങളാണ്. നമ്മുടെ പാദങ്ങൾ ഭഗവൽപാദങ്ങളാണ്. ജീവജാലങ്ങളുടെ രൂപത്തിൽ പ്രകടമാകുന്ന ഭഗവാനെ ആരാധിക്കുന്നതാണ് ഏറ്റവും വലിയ ആരാധന. ഈ ലോകം ഭഗവാനാണ്. ഈശാവാസ്യമിദം സർവ്വം. ഉള്ളിലിരിക്കുന്ന ഭഗവാനെ ജ്ഞാനത്താൽ അർച്ചിക്കണം. കൺമുമ്പിൽ കാണുന്ന ജീവജാലങ്ങളെ സേവയാൽ അർച്ചനചെയ്യണം. ഗുരുകൃപയാൽ വിശ്വംമുഴുവനും ഭഗവൽജ്യോതി എന്ന് കാണുവാൻ ഇടവരട്ടെ.

No comments:

Post a Comment