ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 November 2018

മനസ്സും ബോധവും

മനസ്സും ബോധവും

വിദ്യാ ജ്ഞാനം ബുദ്ധി എന്നൊക്കെ പറയുന്നത് ബോധം എന്ന പരമമായ അവസ്ഥയുടെ പ്രത്യക്ഷ രൂപങ്ങൾ ആകുന്നു ഇവയെ തന്നെ ആചാര്യന്മാർ പല തട്ടുകളിലായി തിരിച്ചിരിക്കുന്നു വിദ്യ പലതുണ്ട് ജ്ഞാനം പലതുണ്ട് ബോധവും വ്യത്യസ്തം തരം ഉണ്ട് മനസ് പലതുണ്ട് ഇങ്ങനെ ഓരോരുത്തരിലും വ്യത്യസ്തമായി സ്ഫുരിക്കുന്നത് പരമമായ ശുദ്ധ ബോധത്തെ ആകുന്നു (super കോൺഷ്യസ്) 
ഗായത്രി മന്ത്ര മഹത്വം ഇവിടെ സ്മരണീയം തന്നെ

നമ്മുടെ ലോകാനുഭവങ്ങളെല്ലാം മൂന്നു് അവസ്ഥയിലൊതുങ്ങുന്നു, ജാഗ്രത് (Waked State) ,സ്വപ്നം (Dream), സുഷുപ്തി (Deep Sleep ). അവ യഥാക്രമം, ബോധമനസ്സിനോടും (Consciousness) ഉപബോധ മനസ്സിനോടും (Sub consciousness) , അബോധമനസ്സിനോടും (Unconsciousness) ബന്ധപ്പെട്ടിരിക്കുന്നു.

ഉണർന്നിരിക്കുന്ന അവസ്ഥയിൽ പഞ്ചേന്ദ്രിയങ്ങൾ വഴി ആർജ്ജിക്കുന്നഅറിവാണ് ജാഗ്രത്തിൽ. അപൂർണ്ണമായ സുഷുപ്തിയിൽ ഉണ്ടാകുന്നതാണ് സ്വപ്നം. ആ അവസ്ഥയിലുണ്ടാകുന്ന. അറിവാണ് അത് ജാഗ്രത്തിലും സ്വപ്നത്തിലും ആർജിക്കുന്ന അനുഭവങ്ങളുടെ, അറിവുകളുടെ കലവറയാണ് സുഷുപ്തിയിലുള്ളത്. ഇതെല്ലാം അറിയുന്ന സത്ത ആരാണ് ? ‘ ഞാൻ’ തന്നെ. ജാഗ്രതത്തിൽ അനുനിമിഷം മാറിമറിഞ്ഞുവരുന്ന അനുഭവങ്ങൾ, അറിവുകൾ അനുഭവിക്കുന്ന ആളിനു [‘ഞാൻ’] ഒരു മാറ്റവുമില്ല. ആ ‘ഞാനെ’ന്ന അറിയുന്ന സത്തയാണ് ബോധം. ബോധം എന്ന നാമ രൂപം ചിന്താകുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. ബോധം ഒരു അമൂർത്തമായ എന്തോ ഒന്ന് എന്നു മാത്രമേ സാധാരണ മനുഷ്യർക്കു ആ വാക്കുകേൾക്കുമ്പോൾ ഉണ്ടാകുകയുള്ളൂ. എന്നാൽ ഇവിടെ പറയുന്ന ബോധം ‘ഞാനെ’ന്ന അറിയുന്നവനും ‘അറിവും’ ഒന്നായസത്തയെയാണ്.

ഈ ബോധം തന്നെയാണ്‌ സ്വയം ജീവനായി ഭവിച്ച്‌ മനസ്സാകുന്നതും, പിന്നീട്‌ ശരീരഭാവമെടുത്ത്‌ അതു മൂര്‍ത്തീകരിക്കുന്നതും. സ്വപ്നം പോലെയുള്ള ഈ മാസ്മരിക ഭ്രമം നീണ്ടുപോവുന്തോറും യാഥാര്‍ത്ഥ്യമാണെന്ന തോന്നലുണ്ടാവുന്നു. അത്‌ സത്തും അസത്തുമകാം.. മനസ്സില്‍ അതിനെ ഭാവന ചെയ്തു കണ്ടതുകൊണ്ട്‌ അതു സത്താണ്‌.. പക്ഷേ സ്വതവേയുള്ള വിരോധാഭാസം കൊണ്ട് (പ്രത്യക്ഷത്തിൽ വിപരീതമായി കാണുന്നതുകൊണ്ട്) അതു അസത്തുമാണ്‌.. മനസ്സ്‌ ചേതനയുള്ളതാണ്‌. കാരണം അത്‌ ബോധത്തിലധിഷ്ടിതമാണല്ലോ. മനസ്സ്‌ ഒന്നിനെപ്പറ്റി ആലോചിക്കുമ്പോളാണ് ആ വസ്തുവിനെ നാം സ്വയം ഗ്രഹിക്കുന്നത്.. ഒരു മാലയുടെ രൂപത്തിൽ മനസ്സിൽ കാണുമ്പോള്‍ അത് ഒരു ആഭരണമാണ്‌.. എന്നാൽ മൂല്യവത്തായ ഒരു വസ്തുവായി അതിനെ വീക്ഷിക്കുമ്പോൾ അതു സ്വര്‍ണ്ണമാകുന്നു. ആഭരണത്തിലെ സത്ത സ്വർണ്ണമാണ്. അതുപോലെ തന്നെ ബോധവും.

ഇനി ഇതു വായിക്കുക
Scientists don’t really talk much about consciousness. You cannot see it or touch it. Even though several researcher tried it, you can’t quantify it. And if you can’t measure, it simply means you’re going to have a tough time explaining it. But all we know is that it exists. And not just exists but it is the most fundamental aspects of what actually makes us human. In order to fill some holes in our understanding of universe and matter itself, researchers introduced dark matter and energy and now it’s possible to think of consciousness as a new state of matter.
This particular theory was initially put forward in 2014 by cosmologist and theoretical physicist Max Tegmark from MIT, who suggested that there’s a unique state of matter, in which atoms are organized to process information and give increase to subjectivity, and eventually, consciousness. They name this proposed state of matter as Perceptronium.
ആ ബോധത്തിൻറെ ഒരു രൂപം തന്നെ മനസ്സ് .ബോധത്തിൽ ഉണ്ടാകുന്ന ചിത്തവൃത്തികൾ ആണ് സങ്കല്പങ്ങൾ. അതാണ് അതിനെ മനസ്സായി രൂപപ്പെടുത്തുന്നത്. ഈ മനസ്സിനു തന്നെ അനന്തമായ ശക്തിയും സാധ്യതകളുമാണുള്ളത്.  ഈ അനന്തസാധ്യതകൾ അന്തര്‍ലീനമാണെങ്കിലും ഈ സാദ്ധ്യതകൾ അതീവ, അദൃഷ്ടമായ നിലയിലാണുള്ളത്‌. മനസ്സിൻറെ അഭൌമമായ കഴിവുകളെ പുരാതനകാലം മുതൽ ഭാരതീയർ പഠിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രം വളരയേറെ പരീക്ഷിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാൽ നമ്മൾക്കു അത് നേരിട്ടു ദൃഷ്ടമല്ല. മനസ്സ് ജീവൻറെ ഭാഗമായ പഞ്ചേന്ദ്രിയ ജന്യമായഅനുഭവങ്ങളാൽ ചഞ്ചലമാണ്. ബോധം അവിടെ അജ്ഞാതമായി കിടക്കുന്നു. ജീവന്റെ ഈ മായാജാലങ്ങളെല്ലാം അവസാനിക്കുമ്പോൾ മനസ്സ് സാക്ഷാൽ ബോധം തന്നെയായിത്തീരുന്നു. ഇത് വ്യഷ്ടിജീവിതത്തിൽ.

ഇനി സമഷ്ടിരൂപത്തിൽ ബോധം എന്താണ്..?

അതിനു അനന്താവബോധം എന്ന് ഉപനിഷത്തുക്കൾ പറയുന്നു. അനന്താവബോധത്തിൻറെ മായികമായ രൂപമാണ് ഈ അണ്ഢകടാഹമായ അനന്തപ്രപഞ്ചം(Macrocosm). ഈ അനന്താവ ബോധം തന്നെയാണ്‌ സൂക്ഷ്മശരീരമാവുന്നതും ഭൌതീക രൂപമെടുത്ത്‌ സ്ഥൂലശരീരമാവുന്നതും. വ്യഷ്ടിബോധത്തിന്‌ ജീവാത്മാവ്‌ എന്നു് പറയുമ്പോൾ. സമഷ്ടിബോധത്തിനു് അനന്താവബോധമെന്നുപറയുന്നു. അത് തേജോമയമായ സൂക്ഷ്മശരീരത്തിലും (കാണാൻ കഴിയാത്ത എന്നർത്ഥം) (Microcosm) പ്രപഞ്ചത്തിലെ എല്ലാ ജഡവസ്തുവിലും അകത്തും പുറത്തും ഒരുപോലെ വ്യാപിച്ചിരിക്കുന്നു. അതാണ് അനന്താവബോധം. അനന്താവബോധം തന്നെ ബ്രഹ്മമെന്നു പറയുന്നതും .’സർവ്വം ബ്രഹ്മമയം’. സർവ്വതും ബ്രഹ്മം തന്നെ. ഉപനിഷത്തുകളെല്ലാം ഇതിനെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്.

32000 ശ്ലോകങ്ങളിൽക്കൂടി ഈ ദർശനത്തെ മനോഹരമായി യോഗവാസിഷ്ഠം വിവരിക്കുന്നു. അതിലെ ആദ്യശ്ലോകം തന്നെ നോക്കുക...

“ദിവിഭൂമൌ തഥാകാശേ ബഹിരന്തശ്ചമേ വിഭുഃ യോ
വിഭാത്യവഭാസാത്മാ തസ്മൈ സർവ്വാത്മനേ നമഃ”

ആകാശത്തിലും, ഭൂമിയിലും, അകത്തും, പുറത്തും, സർവ്വവ്യാപിയായി പ്രകാശിക്കുന്ന ബോധസ്വരൂപമായി വർത്തിക്കുന്ന ബ്രഹ്മത്തിനു നമസ്കാരം… സ്ഥൂല പ്രപഞ്ചത്തിലും സൂക്ഷ്മപ്രപഞ്ചത്തിലും അതു നിറഞ്ഞു നിൽക്കുന്നു വ്യക്തമായി പറഞ്ഞാൽ ഈ അനന്താവബോധം തന്നെയാണ് ഈ അണ്ഢകടാഹത്തിൻറെ രൂപത്തിൽ നാം കാണുന്നത്.

‘ഈശാവാസ്യമിദം സർവ്വം’ …(ഈ സർവ്വതിലും ഈശ്വരൻ വസിക്കുന്നു)എന്നും. ’സർവ്വം നിഖിലം ബ്രഹ്മഃ’ (സർവ്വതിലും ബ്രഹ്മം നിറഞ്ഞിരിക്കുന്നു) എന്നും ഉപനിഷത്തുക്കൾ പറയുന്നതിൻറെ അർത്ഥവും ഇതുതന്നെ.

അനന്താവബോധമല്ലാതെ മറ്റൊന്നും
ബോധം എങ്ങനെ ജീവനായി...? പ്രകൃതിയായി..?മനുഷ്യനായി…? ബോധത്തിൽ നിന്നു് എങ്ങനെ ഈ ജീവനും പ്രകൃതിയും മനുഷ്യനും ഉണ്ടായി..?

ആറ്റത്തിൻറെ (ബോധമെന്ന ഊർജ്ജം രൂപമായത്) വിന്യാസത്തിൻറെ സവിശേഷതകളാൽ ഉണ്ടാവുന്നതാണ് അവയുടെ എല്ലാ ഗുണങ്ങളും സ്വഭാവങ്ങളും. സൂഷ്മഭാവത്തിൽ ആറ്റങ്ങൾ അതിൻറെ തന്മാത്രയിൽ എങ്ങനെ അടുക്കുന്നു (ഉദാ .ഉപ്പ്) വിന്യസിക്കുന്നു. അതനുസരിച്ച് പരലാകൃതി കിട്ടുന്നതുപോലെ. കാർബണും ഓക്സിജനും ഹൈഡ്രജനും അതു വിന്യസിച്ചിരിക്കുന്ന സവിശഷതകകൊണ്ടാണ് കാർബോഹൈഡ്രേറ്റായി. ഇതു നമുക്ക് ഊർജ്ജം തരുന്നു അതുപോലോ, നൈട്രജനും ഫോസ്ഫറസും ഓക്സിജനുമൊക്കെ മറ്റൊരു വിന്യാസത്തിൽ പ്രോട്ടീൽആയി. പലതരം പ്രോട്ടീൻ ന്യൂക്ലിക് ആസിഡുകൾ. അതുപോലെ ഡിഎൻഎ ആർഎൻഎ ജീൻ. ജീവൻറെ ആദ്യഘടകമായ കൊയസെർവേറ്റുകൾ അങ്ങനെയുണ്ടായി. ഒരുവൈറസിനെ വിശകലനം ചെയ്താൽ ഇപ്പറഞ്ഞ ആറ്റങ്ങൾ കൂടുന്ന തന്മാത്രകൾ വെറുതേ കൂട്ടി വെച്ചിരിക്കുന്നതു മാത്രമാണെന്നുകാണാംം. ഇത് ജീവൻറെ മൈക്രോഫോം. ഈച്ച , പൂച്ച, നായ്, മനുഷ്യരെല്ലാവരും ഇതിൻറെ സ്ഥൂലരൂപങ്ങൾ . മാക്രോഫോം. ഓട്ടോമേഷനിൽ എങ്ങനെ ഒരു കളിപ്പാട്ടമുണ്ടാകുന്നു.. ഏകദേശം അതുപോലെ എന്നു പറയാം.. എന്നാൽ വ്യത്യാസം ഇവിടെ അന്താവബോധം സൂപ്പർകോൺഷിയസ് ) ആണ് കർത്താവ് (അതിനെ നിങ്ങൾ ശിവനെന്നോ വിഷ്ണുവെന്നോ ബ്രഹ്മാവ് എന്നോ ബ്രഹ്മമെന്നോ വിളിച്ചുകൊള്ളുക.) എന്നാതാണ് അതുതന്നെ രൂപമായതാണല്ലോ ഈ അണുവും ഈ അനനതമായബ്രഹ്മാണ്ഡവും. എന്ത് ഏതെല്ലാം എപ്രകാരമാകണമെന്ന് സ്വസിദ്ധമാണ്. പ്രോഗ്രാം ചെയ്തിരിക്കുന്നതു പോലെ.

No comments:

Post a Comment