ഭക്ഷണം ഈശ്വരനു സമർപ്പിച്ച് കഴിക്കുക
പലരും ഭക്ഷണം കഴിക്കുന്നതിന്നു മുൻപു ഭഗവാനെ ധ്യാനിക്കാറുണ്ട്. കുറച്ചു പേർ ഭഗവാന്റെ പേരിൽ ഭക്ഷണത്തിന്റെ കുറച്ചു ഭാഗം തളികയിൽ മാറ്റി വച്ച് നിവേദ്യമായി ഭഗവാന്ന് അർപിക്കുന്നു. ഇതിന്റെ പിന്നിൽ ധാർമിക കാരണത്തിന്നു പുറമെ ശാസ്ത്രീയമായ കാരണവുമുണ്ട്. ആദ്യം ധാർമിക കാരണം പറയാം. ഗീതയുടെ മൂന്നാം അദ്ധ്യായത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നുണ്ട് വ്യക്തിയെ ഒഴിവാക്കി യജ്ഞം ചെയ്ത ഭോജനം കഴിച്ചാൽ അത് അപഹരിച്ച അന്നം കഴിക്കുന്നതിനു സമാനമാണ്. ഇതിന്റെ അർത്ഥം ഏതു വ്യക്തി ഭഗവാന് അർപ്പിതമല്ലാതെ ഭോജനം കഴിക്കുന്നുവോ അവർ അന്നം തരുന്ന ഭഗവാന്റെ അന്നത്തെമോഷ്ടിക്കുന്നവനാണ്. അത്തരം വ്യക്തികൾക്ക് ശിക്ഷ ലഭിക്കുന്നു അന്യരുടെ വസ്തുക്കൾ കക്കുന്ന മോഷ്ടാക്കൾക്കു ലഭിക്കുന്ന ശിക്ഷ. ബ്രഹ്മ വൈ വർത്ത പുരാണത്തിൽ എഴുതിയിട്ടുണ്ട്. അന്നവിഷ്ടാ, ജലം മൂത്രം യദ് വിഷ്ണോർ നിവേദിതം.
ഭഗവാനെ കൂടാതെ ഭുജിക്കുന്നത് അന്നവിഷ്ടയ്ക്ക് സമാനം അഥവാ ജലമൂത്രത്തിനു തുല്യമാണ്. അങ്ങിനെ ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന വികാരം വിഭിന്ന പ്രകാരത്തിലുള്ള രോഗങ്ങളാവുന്നു. വൈജ്ഞാനികമായ കാഴ്ചപ്പാടിൽ ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് മനസ്സ് നിർമലവും ശാന്തവുമാകണം.അശാന്തമായ മനസ്സിൽ ഭക്ഷണം ദഹിക്കാൻ വിഷമാവും. അതിനാൽ ആരോഗ്യത്തിന്റെ വിപരീത പ്രഭാവം ഉണ്ടാവുന്നു.അതു കൊണ്ട് മന:ശാന്തിക്കുവേണ്ടി ഭക്ഷണത്തിന് മുമ്പേ അന്നത്തിന്റെ കുറച്ചു ഭാഗം ഭഗവാന് സമർപ്പിച്ച് ഈശ്വരനെ ധ്യാനം ചെയ്യാൻ വേദ പുരാണങ്ങൾ വരെ മാർഗദർശനം തരുന്നുണ്ട്.
ഹരിഹരി എന്നു ചൊല്ലി ഹരിക്കായി ഹരിയുടെ നിവേദ്യം മിതമായി കഴിയ്ക്കുക വീണ്ടും ശതം ശതം ഹരിനാമം ചൊല്ലുക
No comments:
Post a Comment