ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 August 2020

1000 കിലോഗ്രാം സ്വർണത്തിൽ തീർത്ത അയോധ്യ

1000 കിലോഗ്രാം സ്വർണത്തിൽ തീർത്ത അയോധ്യ 

കോടികൾ വില മതിക്കുന്ന രത്‌നങ്ങളും, സ്വർണവും നിക്ഷിപ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ 1000 കിലോഗ്രാം ഉപയോഗിച്ച് അയോധ്യയുടെ ചെറുരൂപം നിർമ്മിച്ച ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?

രാജസ്ഥാനിലെ ജൈന ക്ഷേത്രത്തിലാണ് ഈ വിസമയം ഒരുക്കിയിരിക്കുന്നത്. രൂപകൽപ്പനകൊണ്ടും, സങ്കീരണമായ നിർമൃതികൊണ്ടും ലോകമെമ്പാടുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ച ക്ഷേത്രമാണ് രാജസ്ഥാനിലെ അജ്‌മെറിൽ സ്ഥിതി ചെയ്യുന്ന ജൈന ക്ഷേത്രം. സോനിജി കി നസിയാൻ അഥവാ നസൈയാ ദിഗംബര എന്ന ഈ ക്ഷേത്രം 19 ആം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ക്ഷേത്രത്തിൽ അയോധ്യയ നഗരത്തിന്റെയും, പ്രയാഗിന്റെയും രൂപങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. അജ്‌മേറിലെ സോനി കുടുംബമാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രം ഇന്നും ഈ കുടുംബത്തിന്റെ അധീനതയിലാണ്.

ജൈനിസം പ്രകാരമുള്ള പ്രപഞ്ചത്തിന്റെ രൂപകൽപ്പനയും ക്ഷേത്രത്തിൽ കാണാം. നിരവധി വിലപിടിപ്പുള്ള രത്‌നങ്ങളും, ക്ലലുകളും ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ ചിത്രങ്ങളും, രൂപങ്ങളും ചെയ്തിരിക്കുന്നത്.

No comments:

Post a Comment