സൂര്യദേവൻ
ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രനായി കണക്കാക്കുന്നു. സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്. ഭൂമിക്കു ചുറ്റും നിതാന്തം സഞ്ചരിച്ച് രാത്രിയും പകലും സൃഷ്ടിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.
അദിതിയെക്കുറിച്ച് പുരാണങ്ങൾ നല്കുന്ന വിവരങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ട്. ബ്രഹ്മാവിന്റെ പൌത്രനായ കശ്യപന്റെ ഭാര്യയാണ് അദിതി. എട്ടു പുത്രൻമാരുണ്ടായതിൽ ഒരാളെ പരിത്യജിച്ചു. ശേഷിച്ച ഏഴുപേർ ആദിത്യന്മാർ എന്ന പേരിലറിയപ്പെടുന്നു. ആദിത്യന്മാർ ആറാണെന്നും എട്ടാണെന്നും അഭിപ്രായഭേദമുണ്ട്. അദിതിയുടെ പുത്രൻമാരായി പന്ത്രണ്ട് ആദിത്യന്മാരുള്ളതായി മഹാഭാരതം പറയുന്നു; ഈ സങ്കല്പത്തിനാണ് കൂടുതൽ അംഗീകാരം. ദക്ഷന്റെ പുത്രിയായും അമ്മയായും അദിതി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. യജുർവേദമനുസരിച്ച് അദിതി വിഷ്ണുവിന്റെ പത്നിയാണ്. കശ്യപന് അദിതിയിലുണ്ടായ പുത്രനാണ് വിഷ്ണുവിന്റെ അവതാരമായ വാമനൻ എന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. മഹാഭാരതവും രാമായണവും മറ്റു പുരാണങ്ങളും അനുസരിച്ച് വിഷ്ണുവിന്റെ മാതാവാണ് അദിതി. ഇന്ദ്രനും അദിതിയുടെ പുത്രനായതുകൊണ്ട് ഇന്ദ്രാനുജൻ എന്ന് വിഷ്ണുവിനു പേരുണ്ടായി. ദശാവതാരങ്ങളിൽ മൂന്നെണ്ണം അദിതിയിൽ നിന്നാണ്. അദിതിയിൽനിന്നു നേരിട്ട് വാമനനും അദിതിയുടെ ചൈതന്യമായ കൗസല്യയിൽനിന്ന് രാമനും അദിതിയുടെ മാനുഷികഭാവമായ ദേവകിയിൽനിന്ന് കൃഷ്ണനും അവതരിച്ചു. ഏകാദശരുദ്രൻമാരും അഷ്ടവസുക്കളും അദിതിയുടെ സന്താനങ്ങളാണ്. അദിതിയുടെ പുത്രൻമാർ എന്ന അർഥത്തിലാണ് ആദിതേയന്മാർ എന്നു ദേവൻമാരെ വിളിക്കുന്നത്.
പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍എന്നാണല്ലോ… ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍… ആരാണ് അദിതിയുടെ മകന്‍- വാമനന്‍; മഹാവിഷ്ണുവിന്റെ അവതാരം. അതായത് സൂര്യന് മഹാവിഷ്ണുതന്നെയാണ്.
നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനണ്. എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു. പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍സഹായിക്കും. സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം. പ്രഭാത സൂര്യനെ വാമാനനായും, പ്രദോഷ സൂര്യനെ വരുണനായും സ്മരിക്കണം, ദര്‍ശിക്കണം…
എന്തായാലും വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍തന്നെയാണ്. സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു , വളരുന്നു, ശക്തി ആര്ജ്ജിക്കുന്നു. സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും, ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത്. ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം.
No comments:
Post a Comment