ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 August 2020

ആര്യന്മാർ

ആര്യന്മാർ

ആര്യന്മാർ  എന്നാൽ ഗമനാർഹൻ - ഗന്യൻ, പ്രാപിക്കപ്പെടുന്നവൻ, യോഗ്യൻ - എന്നർത്ഥം മറ്റുള്ളവർ ആശ്രയിക്കത്തക്ക ഗുണങ്ങൾ ഉള്ളവൻ, പൂജനിയനായ മഹാൻ എന്നും സാരം.

"മഹാകുല കുലീനാര്യ  സഭാ സജ്ജനസാധവഃ"  

ഇപ്രകാരം നോക്കുമ്പോൾ ലോകം മുഴുവൻ  ഉള്ള മഹാന്മാർ എന്നു വരും. എങ്കിലും പങ്കത്തിൽ നിന്ന് ജനിച്ച പദാർത്ഥങ്ങളെല്ലാം 'പങ്കജ'  ശബ്ദത്തിൽ വ്യവഹരിക്കാറില്ലല്ലോ.  നല്ല ഗന്ധവും  അനേക ദളങ്ങളും ഭംഗിയുമുള്ള  ചേർന്ന താമരപ്പുവിനെ അല്ലേ  പങ്കജം  എന്നു പറഞ്ഞാൽ നാം മനസ്സിലാക്കുകയുള്ളൂ.  അതു പോലെ ഇവിടെയും   ആര്യശബ്ദത്തെ  - വേദവിഹിതമായ  യാഗാദികർമ്മം അനുഷ്ഠിക്കുന്നവരും  അഗ്നി മുതലായ പ്രക്യത്യതിഷ്ഠാന ദേവതകളെ  വന്ദിക്കുന്നവരും  കർമ്മം  ഭക്തി ജ്ഞാനം എന്നി  മാർഗ്ഗങ്ങളിൽ സഞ്ചരിച്ച് പരമമായ ശ്രേയസ്സിനെ പ്രപിക്കുന്നവരും ആയവർ എന്നാർത്ഥത്തിലാണ് നാം  മനസ്സിലാക്കേണ്ടത്.

"അയ്യഃസ്വാമി വൈശ്യയോ"  

എന്ന പാണിനി സൂത്രത്തിൽ  ആര്യഃ - ബ്രാഹ്മണഃ    എന്നർത്ഥം കൊടുത്തിരിക്കുന്നു . ബ്രഹ്മം വേദം അറിഞ്ഞ് അത് അനുസരിച്ച് നടക്കുന്നവൻ എന്നാർത്ഥം ആര്യശബ്ദം വേദത്തിൽ ഗമ്യൻ - ഉത്കൃഷ്ട്ൻ എന്ന അർത്ഥത്തിൽ നിർദ്ദേശിച്ചു കാണുന്നു;  ഇങ്ങനെ പലതരത്തിലും ആര്യശബ്ദത്തെ പല അർത്ഥത്തിലും. ലക്ഷണത്തിലും കാണുന്നു. ഇത്രയും കൊണ്ട് വേദങ്ങളേയും, മന്ത്രങ്ങൾ ആരണ്യകം ബ്രാഹ്മണം. ഉപനിഷത്, - ധർമ്മശാസ്ത്രം ഇതിഹാസം പുരാണം ഇത്യാദിയേയും അനുസരിച്ച്  കർമ്മദികൾ നിവർവഹിച്ച് ഐഹികമായ പ്രേയസ്സിനെയും   അമുഷ്മികമായ ശ്രേയസ്സിനെയും അനുഭവിച്ച് ലോകക്ഷേമത്തിനായി  പ്രവർത്തിക്കുന്നവരാണ് ആര്യന്മാർ എന്ന് വരുന്നു. ബൗദ്ധമതക്കരും ജൈനമതക്കാരും  വേദത്തെ പ്രമാണമായി സ്വകരിക്കാത്തതിനാലും വേദബഹ്യരെന്ന കാരണത്താൽ  അക്കലത്ത്  ആരിഅന്മാരിൽ നിന്ന് പല വ്യത്യാസങ്ങൾ ഉള്ളതിനാലും ആര്യന്മാരായി  ഗണിക്കപ്പെട്ടിരുന്നില്ല.  ഈ വിധത്തിൽ നിലയും വിലയുമുള്ള ഉള്ള ആര്യന്മാരെ ഹിന്ദുശബ്ദം ദേശമായവലിയ പ്രചാരത്തിൽ വന്നീട്ടുണ്ട്...

No comments:

Post a Comment