ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2018

ശിവം ശിവകരം ശാന്തം

ശിവം ശിവകരം ശാന്തം

ശാന്തമായി, ഭക്തിനിര്‍ഭരമായി, ശിവരാത്രി നാളില്‍ നമ്മള്‍ ഉപവസിക്കുന്നു. എങ്ങനെയാണ് ഉപവസിക്കുക എന്നും, എന്തിനാണ് ഉപവസിക്കുന്നത്എന്നും അറിയാന്‍ ഒരാഗ്രഹമുണ്ടായിരിക്കുമല്ലോ? ഒരു രാത്രി ഉണര്‍ന്നിരുന്നാല്‍ അതുവരെയുള്ള പാപകര്‍മ്മങ്ങള്‍ ഇല്ലാതാവുമോ? വിവേകാനന്ദ സ്വാമി പറഞ്ഞിട്ടുണ്ടല്ലോ ഉത്തിഷ്ഠതജാഗ്രത. നിതാന്തവും, അനസ്യൂതവുമായ ഉണര്‍വ്വാണ്‌ വേണ്ടത്. ആത്മീയമായ ഉണരല്‍. പ്രജ്ഞയുടെ, അവബോധത്തിന്റെ ഉണര്‍വ്വ്. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്ന്അറിവിന്റെ പ്രജ്ഞയുടെ വെളിച്ചത്തേക്കുള്ള വികാസം, വളര്‍ച്ച. ശിവരാത്രിയുടെ ഉണര്‍ന്നിരിക്കല്‍ ഇതിനെയെല്ലാം ഓര്‍മ്മപ്പെടുത്തുകയാണ്. 

യഥാര്‍ത്ഥത്തില്‍ അത്യുദാത്ത മഹാസൃഷ്ടി പ്രജണ്ഡമായ അന്ധകാരത്തിലെത്തുന്നത് മനുഷ്യമനസ്സില്‍ വിവേകഹത്യ നടന്ന് കലുഷമാകുമ്പോഴാണ്. അങ്ങേയറ്റം മലീമസമായ മനുഷ്യമനസ്സാണ് ഉണര്‍ന്നിരിക്കേണ്ടത്. അതായത്‌ വിവേകം വീണ്ടെടുക്കുകയാണ്. ഞാന്‍ ആരാണ് എന്നുള്ള വിവേകം. അനശ്വരമായ ആത്മീയ ഊര്‍ജ്ജത്തിന്റെ ഉടമയാണെന്നുള്ള വിവേകം. ഞാന്‍ പരമാത്മാസന്താനമായ ആത്മാവാണ് എന്നപോലെ എന്റെകൂടെയുള്ളവരും അതേപോലെയുള്ള സന്താനങ്ങളാണ്. ആ മൂല്യം തിരിച്ചറിയുമ്പോഴാണ് ബന്ധങ്ങളുടെമൂല്യം തിരിച്ചറിയാനാവുക. അതിന്റെ പവിത്രത കാണാനാവുക. അതറിഞ്ഞ്ജീവിക്കാന്‍ തുടങ്ങുമ്പോഴാണ്  ജ്ഞനസൂര്യന്റെ പ്രഭാവവും പ്രകാശവും അനുഭവപ്പെടാന്‍ തുടങ്ങുക. 

നശ്വരമായ എന്റെ ഈ ശരീരത്തില്‍ അനശ്വരമായ ആത്മസത്ത ഉണ്ടെന്ന അറിവ്. ഇതെല്ലാം പ്രദാനം ചെയ്യുന്നു. ഭഗവാന്‍ ഈ സൃഷ്ടിയില്‍ വരുന്നതു തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ ശിവരാത്രികാലം. ഈ കലികാലത്തില്‍ അധര്‍മ്മത്തിന്റെ ഈ യുഗപര്യവസാനത്തില്‍ ഭഗവാന്‍ ഇടപ്പെടുന്നു. ഗീതയിലും പറയുന്നുണ്ടല്ലോ എന്റെ അദ്ധ്യക്ഷതയിലാണ്‌സൃഷ്ടി കര്‍ത്തവ്യവും സംഹാര കര്‍ത്തവ്യവും നടന്നുകൊണ്ടിരിക്കുന്നതെന്ന്. ഭഗവാന്‍ ഇടപ്പെടുന്നത് ഇപ്പോഴാണ്. കലിയുഗത്തിന്റെ അവസാന കാലഘട്ടമായ ശിവരാത്രികാലഘട്ടമാണ് പരമേശ്വരന്‍ തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്അന്തിമസമയമാണ്. ഭഗവാന്‍ ഈ ഭൂമിയില്‍ അവതരിക്കുന്ന സമയത്ത് നമ്മുടെ കടമ ആത്മാഭിമാനത്തോടെ, ജാഗരണത്തിലിരുന്ന് ഉപവസിക്കുക തന്നെയാണ്. കര്‍മ്മയോഗിയാണ് ഉപവസിക്കുന്നത്. ഉപവാസം ഭഗവാനോടൊപ്പം, ഈശ്വരനെ കൂടെവെയ്ക്കുക, ഈശ്വരന്റെ കൂടെ ഇരിക്കുക എന്നെല്ലാം അര്‍ത്ഥം വരുന്നു. ഇത് ഈ സമയത്ത്ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല. എല്ലായ്‌പ്പോഴും എല്ലാ ദിവസത്തേക്കും വേണ്ടതാണ് ഉപവാസവും ജാഗരണവും.

ശിവനെന്ന ശബ്ദം മംഗളകാരി അവസ്ഥയുണ്ടാക്കുന്നു. സര്‍വ്വര്‍ക്കും മംഗളകാരിയാണ്. ആ ജ്യോതിസ്വരൂപന്റെ അടയാളമാണ്‌ ജ്യോതിര്‍ലിംഗം. ശിവ ഭഗവാന്‍ അജാവും, അഭോക്താവും, നിരാകാരനുമാണ്. അതിന്റെ ആരാധനാര്‍ത്ഥമാണ് ശിവലിംഗമുണ്ടായത്. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളുമുണ്ടായി. ആദ്യകാലത്ത് ശിവലിംഗ ക്ഷേത്രങ്ങള്‍ മാത്രമേ ഭാരതത്തില്‍ ഉണ്ടായിരുന്നുള്ളു. ഒപ്പംതന്നെ ശ്രീശങ്കരന്റെ ധ്യാന മൂര്‍ത്തീരൂപവും ഉണ്ടായിരുന്നു. ഋഷിമാര്‍ ആദ്ധാത്മീക രഹസ്യങ്ങള്‍ സാധാരണക്കാര്‍ക്ക് ധാരണ ചെയ്യാന്‍ ചിത്രങ്ങളും ചിഹ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ശ്രീശങ്കരന്റെ ചിത്രം അതാണ്. അനന്താനന്ദത്തിന്റെ തലങ്ങളിലേക്ക് ഉള്‍കണ്ണിലൂടെ ഉറ്റുനോക്കികൊണ്ട് അവ എപ്പോഴും പാതിയടഞ്ഞിരിക്കും. ശിവലിംഗമാണു മുന്നില്‍. എപ്പോഴും കാണാന്‍, ഓര്‍ക്കാന്‍ തൃക്കണ്ണ് അഥവാ മൂന്നാം കണ്ണ് തുറന്നിരിക്കും. ഞാന്‍ ആത്മാവാണെന്ന ധാരണയില്‍ പരമാത്മാവിന്റെ സമീപത്തിരുന്ന് ആനന്ദചിത്തനാവുക. അറിവിന്റെ ഗംഗാ പ്രവാഹം തലയില്‍ നിന്ന്‌സദാ ഒഴുകുന്നു, സര്‍പ്പങ്ങളാകുന്ന പഞ്ചവികാരങ്ങളും സമ്പാദി ദുര്‍വ്വികാരങ്ങളെ നിയന്ത്രിച്ച്അതിനെ ആഭരണമാക്കുക. നമ്മുടെ ഉള്ളില്‍ ഈ കാളകൂടവിഷമുണ്ട്. ഭഗവാന്‍ അത്ഏറ്റ് വാങ്ങാന്‍ തയ്യാറാണ്. ഒരേയൊരു സര്‍വ്വശക്തനും അറിവിന്റെ സാഗരവുമായ ശിവനുമാത്രമേ അതിനു കഴിയൂ. നമ്മള്‍ ഉള്ളിലെ വിഷം കൊടുക്കാന്‍ തയ്യാറാവണമെന്നു മാത്രം. നമ്മളെയെല്ലാം പ്രതിവല്‍ക്കരിക്കുകയാണ് ശ്രീശങ്കരന്‍ ഇവിടെ. ഭക്തരായ നമ്മള്‍ ശ്രീശങ്കരനെപ്പോലെയാണ്.

നടരാജവിഗ്രഹം ശിവതാണ്ഡവ നൃത്തത്തെ പ്രതിവല്‍ക്കരിക്കുന്നു. നൃത്തം ഇവിടെ സാധാരണയായ ആംഗ്യവും ചുവടുംവെച്ചല്ല. അത്ഇവിടെ പരമാനന്ദമായി മാറുന്നു. മനസ്സിന്റെ സര്‍വ്വ ശ്രേഷ്ഠമായ, അത്യുദാത്തമായ അപൂര്‍വ്വമായ താളലയത്തോടുള്ള സാക്ഷാത്കാരം. വിധിപൂര്‍വ്വമുള്ള ധ്യാനലയത്തിലൂടെ ഭഗവാനുമായി അലിഞ്ഞ്‌ സ്വയം സാക്ഷാത്കരിക്കപ്പെടുന്ന ഒരവസ്ഥ. അപ്പോള്‍ നമ്മളില്‍ ഉദിച്ചുവരുന്ന ഉല്ലാസം, ആനന്ദം നമ്മളില്‍ വിന്യസിക്കപ്പെടുകയാണ്. ഭക്തമീരയുടെ നൃത്തം അതാണ്. ഗോപികമാരുടെ ചുവടുവെയ്പ്പുകള്‍ അതാണ്. ശബരിമലയില്‍ പോകുന്ന സ്വാമിമാരുടെ പേട്ടത്തുള്ളലുമതുതന്നെ. അത് മനസ്സിന്റെ ഒരുയര്‍ന്ന തലമാണ്. ശരീരബോധം വെടിഞ്ഞ്സ്ഥാനമാനങ്ങള്‍ മറന്ന്, സ്വയംകൃതാര്‍ത്ഥമുള്ള ചേഷ്ടകളാണ്. ഈശ്യരീയത ഗുണങ്ങളായും ശക്തികളായും മനോവൃത്തികളെ ശുദ്ധീകരിച്ചെടുക്കലാണ്. അതൊരു താണ്ഡവ നൃത്തമായി ഉള്ളിലെ ദുര്‍വ്വികാരങ്ങളെഉരുക്കിക്കളയുന്നു. ആന്തരീകമായി ശുദ്ധീകരിക്കപ്പെടുന്നു. മാലിന്യങ്ങളും ദുസ്വഭാവങ്ങളും നശിക്കുന്നു. ശങ്കരനെപ്പോലെ യഥാര്‍ത്ഥ ആനന്ദം അനുഭവിച്ച് മനസ്സ്ഈശ്വരീയോന്മുഖമാകുന്നു. അത്‌കൈവന്നയാള്‍ ആതക്തികളില്‍ പെടില്ല. അയാള്‍ക്ക്‌ ലഹരി എന്നാല്‍ ആത്മീയലഹരി തന്നെയായിരിക്കും. അതുകൊണ്ട് അബോധാവസ്ഥയില്‍ മനസ്സിന്റെ വേദിയില് ആത്മീയമേളങ്ങളോടെ സ്വയം അറിയാതെ ആടുന്നതു തന്നെയാണ് താണ്ഡവ നൃത്തം. 

സദാ ശിവന്‍ സര്‍വ്വര്‍ക്കും മംഗളം ചെയ്യുന്നവനാണ്. സര്‍വ്വര്‍ക്കും നാഥനാണ് മഹാദേവന്‍. ദേവതകളുടെ നാഥന്‍ മഹാദേവനായ ശിവന്‍ തന്നെയാണ്. ശ്രീരാമനും, ശ്രീഗണേഷനും, ശ്രീകൃഷ്ണനും പൂജിക്കുന്നത് അവിടുത്തെ തന്നെയാണ്. സര്‍വ്വ ഭൂതാത്മാക്കളുടെയും പിതാവാണ്‌ വിശ്വനാഥന്‍. ഭഗവാന്‍ ഗര്‍ഭത്തിലേക്ക് പ്രവേശിച്ച് ജന്‍മം കൈക്കൊളളുന്നില്ല. അതിനാല്‍ തമോ, രജോ, സതോഗുണാവസ്ഥയുമില്ല. പരമമായ പ്രകാശം തന്നെയാണ്അവിടുന്ന്. സാധാരണക്കാരായ നമുക്കെപ്പോഴും തുണയായി നിന്ന് പവിത്രീകരിക്കപ്പെടാന്‍ സഹായിക്കുന്നു. ഉണര്‍ന്നിരുന്ന്ഭഗവാന്‍ നീട്ടിയ ആ സഹായഹസ്തത്തെ നമ്മള്‍ സ്വീകരിക്കണം. കാരണം ശിവന്‍ എപ്പോഴും പവിത്രമായ മംഗളകാരിയാണ്.

No comments:

Post a Comment