ക്ഷേത്രത്തിനകത്തുവച്ച് ചന്ദനം തൊടാമോ ?
ചന്ദനം, കുങ്കുമം, മഞ്ഞള്‍ എന്നിവയാണ് സാധാരണയായി ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം. ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ ഭക്തിയുടെയോ മാത്രം അടയാളങ്ങളല്ല ഇത്. മറിച്ച് ഇവ നല്‍കുന്ന ഗുണങ്ങളും ഏറെയാണെന്നതാണ് വസ്തുത. എന്നാല്‍ ഇവ തൊടുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാത്രമേ ഇവ തൊടുന്നതിന്റെ ഗുണം പൂര്‍ണമായി ലഭിയ്ക്കുകയുള്ളൂവെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
ക്ഷേത്രത്തിനകത്തു വച്ചു തന്നെ ചന്ദനം തൊടുകയെന്നത് പലരുടേയും രീതിയാണ്. എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ചു ചന്ദനം തൊടാന്‍ പാടില്ലെന്നാണ് ശാസ്ത്രം. അമ്പലത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാത്രമേ ചന്ദനം തൊടാന്‍ പാടുള്ളൂയെന്നും ചൂണ്ടുവിരല്‍ കൊണ്ടു അത് തൊടരുതെന്നുമാണ് പറയുന്നത്. പുരികങ്ങള്‍ക്കു നടുവിലായി മൂന്നാംകണ്ണ് സ്ഥിതി ചെയ്യുന്നുവെന്നാണ് വിശ്വാസം. ഈ സ്ഥാനത്തായിരിക്കണം ചന്ദനം തൊടേണ്ടത്‍.
കുളിക്കാത്ത ദിവസങ്ങളില്‍ ചന്ദനം തൊടാന്‍ പാടില്ല. അതുപോലെ ആര്‍ത്തവകാലത്തും തൊടരുത്. എന്തെന്നാല്‍ പൊസറ്റീവ് എനര്‍ജിയാണ് ചന്ദനം നമുക്കു നല്‍കുന്നത്. എന്നാല്‍ ആര്‍ത്തവകാലത്താകട്ടെ ശരീരത്തിനുള്ളത് നെഗറ്റീവ് എനര്‍ജിയുമാണ്. അതുകൊണ്ടുതന്നെ ആ സമയങ്ങളില്‍ ചന്ദനം തൊട്ടാല്‍ ഫലം വിപരീതമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
മനസിനും ശരീരത്തിനും ഉണര്‍വേകുന്നതിനും മുഖകാന്തി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉത്തമമായ ഒന്നാണ് ചന്ദനം. മാത്രമല്ല, ശരീരത്തിന്റെ താപനില കുറച്ചു കുളിര്‍മയേകാനും ചന്ദനം സഹായിക്കും. എന്നാല്‍ അരയ്ക്കു താഴെ ചന്ദനം തൊടാന്‍ പാടില്ലെന്നും പറയുന്നു. തണുപ്പിയ്ക്കാന്‍ ശേഷിയുള്ള ചന്ദനം പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്നു പറയുന്നുണ്ട്. വിഷ്ണു ഭഗവാനെയാണ് ചന്ദനം പ്രതിനിധീകരിയ്ക്കുന്നതെന്നാണ് വിശ്വാസം
No comments:
Post a Comment