ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 June 2018

ആപേക്ഷികതാ സിദ്ധാന്തം ഭാരതിയ പുരാണങ്ങളിൽ

ആപേക്ഷികതാ സിദ്ധാന്തം ഭാരതിയ പുരാണങ്ങളിൽ

‘മതമില്ലാത്ത ശാസ്ത്രം മുടന്തനും, ശാസ്ത്രം ഇല്ലാത്ത മതം അന്ധനുമാണ്…’

ലോക പ്രശസ്തമായ ആപേക്ഷിക സിദ്ധാന്തം ആദ്യമായി ചിന്തിച്ചത് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ നിന്ന് ഒരു കാര്യം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുക ഉള്ളു. മറ്റൊന്നുമല്ല അയാള്‍ക്ക് ശാസ്ത്രമല്ലാതെ ലോകത്തിലെ ബാക്കി ഒന്നിനെ കുറിച്ചും ഒരു അറിവും ഇല്ല എന്ന്. എന്തെന്നാല്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ അവതരിപ്പിച്ച ആപേക്ഷികതാ സിദ്ധാന്തം എന്നാ സങ്കല്പം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതീയ പുരാണങ്ങളിൽ പ്രതിപാതിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ വെറും കഥകളായി മാത്രമേ ആളുകള്‍ കണ്ടിരുന്നുള്ളൂ. സത്യത്തില്‍ വലിയ സിദ്ധാന്തങ്ങള്‍ വളരെ സാധാരനകാരില്‍ പോലും എത്തിക്കുക എന്നാ ശ്രമകരമായ കാര്യമാണ് അന്നത്തെ മഹാന്മാരായ ചിന്തകന്മാര്‍ ഇത്തരം കഥകളിലൂടെ നേടിയെടുത്തത് എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു. അതെ സമയം ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ രൂപം നല്‍കിയ ആപേക്ഷികതാ സിദ്ധാന്തം പഠിച്ച ആളുകള്‍ക്ക് പോലും അത് എത്ര കണ്ടു മനസ്സിലായി എന്നത് ചിന്തികേണ്ട വസ്തുതയാണ്.

ആപേക്ഷികതാ സിദ്ധാന്തം ഭാരതിയ പുരാണത്തില്‍

ഭാരതിയ പുരാണങ്ങളില്‍ ആപേക്ഷികതാ സിദ്ധാന്തം ഏറ്റവും ശക്തമായി പ്രതിപാതിക്കുന്നത് മുജുകുന്ധന്‍ എന്ന ഒരു ചക്രവര്‍ത്തിയുടെ കഥയിലാണ്.ആ കഥ ഇവിടെ വിശദീകരിക്കുന്നു.

കൃഷ്ണന്റെ കാലഘട്ടത്തില്‍ അതായത് കണക്ക് പ്രകാരം അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മഗധ ഭരിച്ച ചക്രവര്‍ത്തി ആയിരുന്നു ജരാസന്ധന്‍. ജരാസന്ധന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു ദ്വാരകാധിപനായ കൃഷ്ണന്‍. പതിനേഴു തവണ കൃഷ്ണനും ജരാസന്ധനും തമ്മില്‍ യുദ്ധം ചെയ്തു എന്നാണ് പറയപെടുന്നത്. അങ്ങനെ ഒരു യുദ്ധത്തില്‍ ജരാസന്ധന്‍ കൃഷ്ണനെതിരെ അണിനിരത്തിയത് യവനന്മാരെ ആയിരുന്നു (ഇന്നത്തെ ഗ്രീക്കുകാര്‍). യവന സൈനത്തിന്റെ ശക്തിയും വലിപ്പവും അറിയാമായിരുന്ന കൃഷ്ണന്‍ തന്റെ രാജ്യത്തിന് നേരിടേണ്ടി വന്ന ഈ പ്രതിസന്ധിക്ക് പോവഴി ആലോചിക്കുന്നതിനായി പല മഹാന്മാരോടും ചര്‍ച്ച നടത്തി. അതിന്റെ ഫലമായി കൃഷ്ണന്‍ മുജുകുന്ധന്‍ എന്ന ഒരു പഴയകാല ചക്രവര്‍ത്തിയെ കുറിച്ച് അറിയുന്നു.

കാലങ്ങള്‍ക്കു മുമ്പ് ആ പ്രദേശങ്ങള്‍ ഭരിച്ച ചക്രവര്‍ത്തി ആയിരുന്നു മുജുകുന്ധന്‍. ചക്രവര്‍ത്തി എന്നതിലുപരി അധിബുദ്ധിമാനായ ഒരു സൈനധിപന്‍ കൂടി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പോരാട്ട വീര്യം ദേവലോകത്ത് പോലും ചര്‍ച്ചയായി. അങ്ങനെ ഇരിക്കെ സ്വര്ഗ്ഗതിപനായ ഇന്ദ്രന്‍ ദേവലോകത്തിലെ ഒരു യുദ്ധത്തിനായി മുജുകുന്ധന്റെ സഹായം അഭ്യര്‍ഥിച്ചു വന്നു. ഇന്ദ്രന്റെ അഭ്യര്‍ത്ഥന സന്തോഷപൂര്‍വ്വം സ്വികരിച്ച മുജുകുന്ധന്‍ ദേവ സൈനത്തെ നയിക്കാനായി ദേവലോകത്തേക്കു ഇന്ദ്രനോപ്പം യാത്രയായി. മുജുകുന്ധന്റെ നേതൃപാടവം നന്നായി ഉപയോഗിച്ച ദേവസേന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിജയം കണ്ടു. വിജയത്തില്‍ ആഹ്ലധവനായി തീര്‍ന്ന ഇന്ദ്രന്‍ മുജുകുന്ധനോട് ഇഷ്ടമുള്ള എന്തും ചോദിച്ചു കൊള്‌ലാന്‍ ആവശ്യപെട്ടു. ഇന്ദ്രന്റെ ആവശ്യം വിനയപൂര്‍വ്വം നിരസിച്ച മുജുകുന്ധന്‍ തനിക്ക് പ്രതിഫലം ഒന്നും തന്നെ ആവശ്യമില്ല എന്നും എത്രയും പെട്ടെന്ന് തന്നെ തന്റെ രാജ്യത്തില്‍ എത്തിചേരാന്‍ സഹായിക്കണം എന്ന് മാത്രം പറഞ്ഞു. ഇത് കേട്ട ഇന്ദ്രന്റെ മുഖം വാടിയത് മുജുകുന്ധന്‍ ശ്രദ്ധിച്ചു. ദേവതിപന്‍ മുജുകുന്ധന്റെ തോളില്‍ തട്ടി സാഹചര്യം വിശദീകരിച്ചു.

‘പ്രിയ മഹാരാജന്‍ അങ്ങ് നമ്മുകായി ചെയ്തു തന്ന ഈ സഹായത്തിനു എന്ത് തന്നെ നല്‍കിയാലും മതിയാവില്ല എന്ന് എനിക്കറിയാം. പക്ഷെ ഇപ്പോള്‍ എനിക്ക് അങ്ങയുടെ കാര്യം ആലോചിച്ചു ദുഖമുണ്ട്. ഇത് എങ്ങനെ അങ്ങയോട് അവതരിപ്പിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയാണ്. കാര്യം എന്തെന്നാല്‍ താങ്കള്‍ ഇവിടെ ചിലവഴിച്ചത് ഏതാനും ദിനങ്ങള്‍ മാത്രമാണ്. പക്ഷെ ഇത് ദേവലോകമാണ്. ഇവിടത്തെ ഒരു ദിനം എന്ന് പറയുന്നത് ഭുമിയിലെ ഏതാനും യുഗങ്ങളാണ്. പക്ഷെ ഇപ്പോള്‍ ദേവലോകതായതിനാല്‍ താങ്കള്‍ളുടെ ആയുസ്സിനും ഇത് വെറും കുറച്ചു ദിവസ്സങ്ങള്‍ മാത്രമാണ്. പക്ഷെ ആയുസ്സ് ലോകത്തിനു ആപേക്ഷികമാണ്. അങ്ങ് ഇപ്പോള്‍ ഭുമിക്ക് ആപേക്ഷികമായി ചില യുഗങ്ങള്‍ തന്നെ ജീവിച്ചു തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഭുമിയില്‍ തിരിച്ചു പോയാല്‍ താങ്കള്‍ക്ക് അവിടെ പ്രതീക്ഷിക്കുന്ന ഒന്നും തന്നെ അവശേഷിക്കുന്നുണ്ടാവില്ല. താങ്കളുടെ രാജ്യമോ, കുടുംബമോ എല്ലാം തന്നെ നാമവേഷഷമായി കഴിഞ്ഞു. ഇനിയുള്ള കാലം താങ്കള്‍ക്ക് ഇവിടെ ഈ ദേവലോകത്തില്‍ എല്ലാ സുഖസൌകര്യങ്ങളോട് കൂടി കഴിയാം.’

ഇത് കേട്ട മുജുകുന്ധന്‍ ആകെ തകരുകയും തനിക്ക് എത്രയും വേഗം മരിച്ചാല്‍ മതി എന്ന് ആവശ്യപെടുകയും ചെയ്യുന്നു. അത് നിരസിച്ച ദേവാധിപന്‍ മുജുകുന്ധനായി മറ്റൊരു വരം നല്‍കി. അത് പ്രകാരം അദ്ധേഹത്തിനു പിന്നീടുള്ള കാലം ഭുമിയില്‍ തന്നെ ആരുടേയും ശല്യമില്ലാത്ത ഒരിടത്തു നിത്യ നിദ്രയ്ക്കുള്ള സാഹചര്യം ഒരുക്കി. എന്നെങ്കിലും ആരെങ്കിലും മുജുകുന്ധന്റെ നിദ്രയ്ക്ക് ഭംഗം വരുത്തുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കണ്മുന്നിലുള്ള സകലതിനെയും ചുട്ടു ചാമ്പലാക്കുന്നതിനുള്ള ശക്തിയും നല്‍കി.

ഈ കഥകള്‍ അറിഞ്ഞ കൃഷ്ണന്‍ മുജുകുന്ധനായുള്ള അന്വഷനമാരംഭിക്കുന്നു. ഒടുവില്‍ അദ്ദേഹം തന്റെ തന്നെ രാജ്യത്തെ ഒരു കൊടിയാവനത്തിലെ ഒരു ഗുഹയ്ക്കകത്തു നിദ്രയിലാനെന്നു മനസ്സിലാക്കുന്നു. പിന്നീട് തന്റെ സ്വതസിദ്ധാമായ തന്ത്രത്തിലൂടെ യവന സൈനത്തെ മുജുകുന്ധന്റെ മുന്നില്‍ എത്തിക്കുകയും വളരെ തന്ത്രപരമായി അദ്ദേഹത്തെ നിദ്രയില്‍ നിന്നുണര്‍ത്തി യവന സൈനത്തെ മുഴുവന്‍ ചാമ്പലാക്കി എന്നുമാണ് കഥ.

ഈ കഥയിലെ മൊത്തത്തിലുള്ള യുക്തിയെ നമ്മുക്ക് വിശകലനം ചെയ്യേണ്ടതില്ല. എന്നാല്‍ കാലം എന്ന് പറയുന്നത് ആപേക്ഷികമാണെന്ന വലിയ ഒരു തത്വം ഈ കഥയില്‍ അവതരിപ്പിക്കപെടുന്നു. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനും എത്രയോ മുമ്പ് തന്നെ ഏതോ ഒരു മഹാന്‍ അല്ലെങ്കില്‍ മഹാത്മാക്കള്‍ ഇത്തരം ചിന്തകളിലൂടെ സഞ്ചരിച്ചിരുന്നു എന്നത് വലിയ ഒരു വസ്തുതയാണ്. തന്റെ ആപേക്ഷികതാ സിദ്ധാന്തം ഐന്‍സ്റ്റീന്‍ ഒരു അവസ്സരത്തില്‍ വ്യാഖ്യാനിച്ചത് നോക്കുക.

‘WHAT WE OBSERVE IS RELATIVE TO OUR VIEWPOINT.ON EARTH WE SEE THE UNIVERSE AS 13.7 BILLION YEARS OF AGE, WHILE TO GOD, FROM HIS VIEW POINT, THE EARTH IS BUT A WEEK OLD.’

മഹത്തായ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ച ഐന്‍സ്റ്റീന്‍ പോലും മതഗ്രന്ഥങ്ങളെയും ദൈവത്തെയും അതിന്റെ എല്ലാ അര്‍ത്ഥതോട് കൂടി ബഹുമാനിച്ചിരുന്നു എന്നുള്ളത് അദേഹത്തിന്റെ ജീവിതം നമ്മുക്ക് കാട്ടി തരുന്നു. എന്നാല്‍ ഇവയൊക്കെ വെറും അന്ധവിശ്വാസം മാത്രമാണെന്നും, യുക്തിക്ക് നിരയ്ക്കാത്തത് ആണെന്നും പറയുകയും ചെയ്യുന്ന ശാസ്ത്രഞ്ജന്‍മാരെയും, യുക്തിവാധികളെയും അല്പ്പജ്ഞാനികള്‍ എന്ന് മാത്രമേ പറയാനുള്ളൂ…

ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ

അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
ഈ പൂർണ്ണ ചൈതന്യത്തിൽ, പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.

No comments:

Post a Comment