ക്ഷേത്രങ്ങളില്‍ വിശേഷാലുള്ള അഭിഷേകങ്ങള്‍ ഉത്സവദിനങ്ങളില്‍ നിര്‍ബന്ധമായുണ്ട്. നവകം പഞ്ചഗവ്യം മുതലായവ. അതുകൂടാതെ വഴിപാടായി വിവിധ ദ്രവ്യങ്ങളെക്കൊണ്ട് അഭിഷേകം പതിവുണ്ട്. അതെല്ലാം ഓരോലക്ഷ്യങ്ങള്‍ക്കായി നടത്തുന്നവയാണ്. കളഭം മുതലായവ നടത്തുന്നതിന് ക്ഷേത്രം തന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ്. ഓരോ ദ്രവ്യങ്ങളാലും നടത്തുന്ന അഭിഷേകം തരുന്ന അനുഭവങ്ങള്‍ എന്തൊക്കെയെന്ന് ചുരുക്കി പറയുന്നു. വാസന ദ്രവ്യങ്ങള്‍ ആയുസ് വര്‍ദ്ധിപ്പിക്കും. വാകച്ചാര്‍ത്ത്'മല'ങ്ങളെ നീക്കി പരിശുദ്ധമാക്കും. എണ്ണയാടിയാല്‍ സുഖവും സ്‌നേഹവും പാല്‍ പുഷ്ടിയും, നെയ്യ് പ്രജാവൃദ്ധിയും മോക്ഷവും, തേന്‍ സംഗീത വൈദൂഷ്യവും, ശര്‍ക്കര ശത്രുനാശവും നേടിത്തരുന്നു. വാഴപഴച്ചാറ് കൃഷിയെ വര്‍ദ്ധിപ്പിക്കുന്നു. മാമ്പഴം സര്‍വ വിജയത്തിനും, മാതള പഴം പക നീങ്ങുവാനും സഹായിക്കും. ചെറുനാരങ്ങ മൃത്യുഞ്ജയത്തേയും നാളികേരം ചിരകിയത് രാജപദവിയും, ഗോരോചനം ദീര്‍ഘായുസും പ്രദാനം ചെയ്യുന്നു. പച്ചക്കര്‍പ്പൂരം ഭയനാശത്തേയും കസ്തൂരി വിജയത്തേയും പനിനീര്‍ സാലോക്യത്തേയും ചന്ദനലേപം സായൂജ്യത്തേയും നല്‍കും. സഹസ്രാഭിഷേകം ജ്ഞാനത്തേയും ജന്മസാഫല്യം സാരൂപ്യം എന്നിവയേയേയും, അപമൃത്യു ഇല്ലതാക്കി ആയുസ്, ആരോഗ്യം, രാജശക്തി എന്നിവ പ്രബലമാക്കും. പഞ്ചഗവ്യം ആത്മശുദ്ധിയും ഉണ്ടാക്കുന്നു. പഞ്ചാമൃതം ചെയ്താലും ഒരേഫലം ലഭിക്കുന്നതായി, ആഗമ ഗ്രന്ഥങ്ങള്‍ പറയുന്നു. ഭസ്മാഭിഷേകം ശിവനും, പഴനി ആണ്ടവനും, ശബരിമലയിലെ അയ്യപ്പനും ചെയ്യുന്നുണ്ട്. ഫലപ്രാപ്തിക്കനുസൃതമായ പുഷ്പങ്ങള്‍ തെരഞ്ഞടുത്താണ് പൂജചെയ്യുന്നത്. ദേവപ്രീതിയുള്ള പുഷ്പങ്ങളെകുറിച്ചും ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ശിവന് വില്വപത്രം എരുക്കിന്‍ പൂവ്, വിഷ്ണുവിന് തുളസി, സരസ്വതിയ്ക്ക് താമര, ദേവിക്ക് ചുവന്നചെത്തി, ചെമ്പരത്തി, അശോകം, സരസ്വതിക്കും, അരളി ബപ്ഹ്മാവിന്, വഹ്നി പൂവ് അഗ്നി, നന്ത്യാര്‍വട്ടത്തില്‍ നന്ദികേശ്വരനും, പുന്നപൂവ് വായുവിനും, എരുക്കില്‍ സൂര്യനും, ചമ്പകപ്പൂവില്‍ സുബ്രഹ്മണ്യനും വില്വത്തില്‍ ലക്ഷ്മിയും, കൊക്കിരിപ്പൂ വിഷ്ണുവിനും ജാതി പൂവില്‍ ഈശാനനും ചെങ്കഴുനീരില്‍ സൂര്യനും കുമുദത്തില്‍ ചന്ദ്രനും, മാവിലിംഗയില്‍ വരുണനും മധുമത്തയില്‍ കുബേരനും നായുരുവില്‍ യമനും താമര പൂവില്‍ ശിവനും കറുകയില്‍ ഗണേശനും, നീരോല്പലം, ചെറുവാസനയുള്ള പുഷ്പങ്ങളില്‍ പാര്‍വതിയും വസിക്കുന്നു. വെള്ളെരുക്ക്, വെള്ളരളി, പിച്ചിപൂ, മന്ദാരം, പുന്ന, നന്ദ്യാര്‍വട്ടം, മല്ലിക, മുല്ല, ഇവ സാത്വിക കാലമായത്രേ ഉഷഃ കാലത്തും അര്‍ദ്ധയാമത്തിലും അര്‍ച്ചനചെയ്താല്‍ മോക്ഷം കിട്ടുന്നു. ചെത്തി, പാതിരി, ചെന്താമര, ചെങ്ങഴിനീര്‍, ചുവന്ന അരളി, ചെങ്കമ്പ് മദ്ധ്യാഹ്നത്തിലും അര്‍ച്ചന ചെയ്താല്‍ ഭോഗങ്ങളായവ ലഭിക്കും. പൊന്നിന്‍ നിറമുള്ള കൊന്നപൂ, ചമ്പകം, വില്വം, തുളസി, കൊഴുന്ന അറകു, മാശിപച്ച, തിരുനീറ്റു പച്ച-മോക്ഷവും ലഭിക്കും.
ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
29 June 2018
എന്താണ് "പഞ്ചഗവ്യം "...?
എന്താണ് "പഞ്ചഗവ്യം "...?
ഭാരതീയര്‍ ഔഷധമായി കരുതുന്ന ഒരു വസ്തുവാണ് പഞ്ച ഗവ്യം …! ഗവ്യം എന്നാല്‍ ഗോവില്‍ നിന്ന് ഗമിക്കുന്നത് അല്ലങ്കില്‍ പശുവില്‍ നിന്ന് ഉണ്ടാകുന്നത് എന്ന് അര്‍ത്ഥം…! പഞ്ച ഗവ്യം എന്നാല്‍ പശുവില്‍ നിന്ന് ഉണ്ടാകുന്ന അഞ്ചു വസ്തുക്കളുടെ കൂട്ട് എന്ന് പറയാം .! പശുവിനെ മാതാവായി കരുതുന്ന സംസ്കാരമാണ് ഭാരതത്തിന്‍റെത്..! “ഗോമാതാ ” എന്ന് നമ്മള്‍ പശുവിനെ വിളിക്കുന്നു ..! ഭാരതത്തില്‍ ഒരു വ്യക്തി, അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നതിലും അധികം പശുവിന്‍റെ പാല്‍ കുടിക്കുന്നുണ്ട്..! അതുകൊണ്ട് തന്നെ “ഗോമാതാ ” എന്ന സങ്കല്പം ഏറെ മഹത്തരം എന്ന് പറയേണ്ടതില്ല... എന്നാല്‍ പഞ്ച ഗവ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ ഈ സംസ്കാരത്തിന്‍റെ മഹത്വം കുറേക്കൂടി ആഴത്തിലേക്ക് പോകുന്നു….
അത് മനസിലാകണം എങ്കില്‍ പഞ്ചഗവ്യത്തിന്‍റെ ചേരുവകള്‍ എന്താണെന്ന് അറിയണം ..!
പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവയാണ് പഞ്ചഗവ്യത്തിലെ അഞ്ചു വസ്തുക്കള്‍. ഇതിനെ ഓരോന്നായി എടുക്കാം.
പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നീ വസ്തുക്കള്‍ ഒറ്റയ്ക്കെടുത്താല്‍ ഓരോന്നും പശുവില്‍ നിന്ന് പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബാക്ട്ടീരിയകള്‍ നിറയും ..!! ഏതാനും ദിവസം അത് അന്തരീക്ഷത്തില്‍ തുറന്നു വച്ചാല്‍ പുഴുവരിക്കും ..! (നെയ്യ് അല്‍പ്പം കൂടുതല്‍ ദിവസം എടുക്കും എന്ന് മാത്രം) എന്നാല്‍ ഇത് പ്രത്യേക അനുപാതത്തില്‍ കൂട്ടി ചേര്‍ത്താല്‍ വര്‍ഷങ്ങളോളം ഒരു ബാക്ടീരിയ പോലും ഉണ്ടാകുന്നില്ല..! എന്ന് മാത്രമല്ല ഇത് കഴിച്ചാല്‍ ബുദ്ധിക്ക് ഉണര്‍വും, ശരീരത്തിന് ശുദ്ധിയും ഉണ്ടാകുന്നു എന്ന് പല പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്..!
പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് പലതരത്തില്‍ പരീക്ഷണങ്ങള്‍ നടത്തി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട് ..! ഇത് പ്രത്യേക അനുപാതത്തിലാണ് കൂട്ടിചേര്‍ക്കുന്നത്..!
ഒരു തവി ഗോമൂത്രത്തിന് രണ്ടു തവി ചാണകവെള്ളവും, എട്ടു തവി പാലും, പതിനാലു തവി തൈരും, അതില്‍ ഒരു തവി നെയ്യും എന്നതാണ് ഈ അനുപാതം.. ഇവ ഓരോന്നും പശുവില്‍ നിന്ന് ശേഖരിക്കേണ്ട സമയവും ദിവസവും എല്ലാം പ്രത്യേകം പറയുന്നുണ്ട്. ഇവ കൂടാതെ ഇളനീര്, ഏത്തപ്പഴം മുതലായവയും ഇതില്‍ ചേര്‍ക്കുന്നു.. ഇങ്ങനെ നിര്‍മ്മിക്കുന്ന പഞ്ച ഗവ്യത്തിന്, ഒരു ബാക്ടീരിയ പോലും കടക്കാത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം എന്ന് പറഞ്ഞാലും അത്ഭുതമില്ല..! മഹാക്ഷേത്രങ്ങളില്‍ നിത്യവും നടത്തുന്ന “നവക “ത്തിന് പഞ്ച ഗവ്യം ആടാറുണ്ട് ..!! ഗുരുവായൂരിലെ നവകാഭിഷേകം ഏറെ പ്രസിദ്ധമാണ് ..!
ഗോമാതാ എന്ന ഭാരതീയര്‍ പശുവിനെ വിളിക്കുന്നതിനുള്ള കാരണങ്ങളില്‍ പഞ്ച ഗവ്യത്തിനുള്ള സ്ഥാനം വളരെ ചെറുത് മാത്രം എന്ന് കൂടി മനസിലാക്കുക..!
സൂര്യ വിഭൂതി [മൂന്നാം ഭാഗം]
സൂര്യ വിഭൂതി [മൂന്നാം ഭാഗം]
സൂര്യൻ പരബ്രഹ്മമൂർത്തിയായ ഭഗവാൻ നാരയണൻ തന്നെയാണ്. ഭഗവാൻ നാരായണന്റെ കാരണരൂപമായ വിഷ്ണു തന്നെയാണ് സൂര്യനായി മാറുന്നതും.. ഭഗവാൻ വിഷ്ണുവിന്റെ വിരാട്ട് രൂപത്തിൽ ഒരു ഭാഗത്താണ് നമ്മൂടെ സൗരയൂഥം നിൽക്കുന്നത്. ഇതെല്ലം ഭഗവാന്റെ ഉള്ളീലും ഇതിന്റെയെല്ലാം ഉള്ളിൽ ഭഗവാനുണ്ടെന്നുമുള്ള അദ്വൈത സത്യത്തിന്റെ ഒരു ഉദാഹരണമാത്രമാണ് സൂര്യ വിഭൂതിയിലൂടെ അവതരിക്കുന്നത്. ദ്വാദശാ സൂര്യന്മാർ ദേവൻമാരുടെയും അസുരന്മാരുടെയു അച്ഛനായ കശ്യപനും അമ്മ ദേവന്മാരുടെ മാതാവായ അദിതിയുമാണ്. സകല ചരാചരങ്ങളും ഭഗവാൻ തന്നെയാണെന്ന അമൂല്യമായ സന്ദേശമാണ് ഇവിടെ വ്യക്തമാക്കുന്നത്.
സൂര്യനെ നിരീക്ഷിച്ചു ഗണിച്ചെടുത്ത ഭാരതീയ ജ്യോതിശാസ്ത്രം അത്യന്തം കൃത്യവും സൂക്ഷ്മവുമാണ്. ശാസ്ത്രം സത്യമാണ്. ശാസ്ത്രീയ തത്വങ്ങളെ നിത്യജീവിത സാഹചര്യങ്ങളുമായി താരതമ്യചെയ്തു തെളിയിക്കമ്പോൾ അതിലെ കൃത്യതയെ കണക്കിലെടുത്താണ് നാം അംഗീകരിക്കുന്നത്. പിൽകാലത്തുവന്ന ആധുനികമെന്ന് അവകാശപ്പെടുന്ന അന്ധവിശ്വാസങ്ങളുടെ വക്താക്കൾ ഇത്തരം അമൂല്യങ്ങളായ ശാസ്ത്രശാഖകൾ അന്ധവിശ്വാസമെന്നും അതിനെ മനനം ചെയ്യുവാൻ പാകത്തിനുണ്ടാക്കിയ കഥകളിലെ കാല്പനികതെയെ പരിഹസിച്ചും നാം അറിയാതെ കടത്തിക്കൊണ്ടു പോയി പഠനം നടത്തി അവരുടെതാക്കി മാറ്റാനാണ് ശ്രമിച്ചത്. ഇന്നും ലോകം മുഴുവൻ അംഗീകരിച്ച ജ്യോതിശാസ്ത്രത്തിനും മന്ത്ര തന്ത്ര പഠനങ്ങൾക്കും സർവകലാശാല വേണമെന്നു പറയുമ്പോൾ അതിനെ എതിർക്കുവാൻ ഹിന്ദുക്കളെത്തന്നെ നേരിട്ടിറക്കുന്നതും അവർക്കു സാമ്പത്തിക സഹായം ചെയ്യുന്നതും ഭാരതീയ വേദ, പുരാണ, ഉപനിഷത്ത്... അങ്ങനെയുള്ള ശാസ്ത്ര സത്യങ്ങളുടെ പഠനം യാതൊരു യുക്തിയുമില്ലാത്ത അന്ധമായി ദൈവത്തിനെ "സോപ്പീട്ട്" കാര്യം സാധിക്കാമെന്നും മരിച്ചു കഴിഞ്ഞാൽ അവർക്കു കിട്ടുമെന്നു പറയുന്ന സെക്സ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ പോലുള്ള സ്വർഗ്ഗമെന്ന വിഢ്ഢിത്തത്തെ പ്രചരിപ്പിക്കുന്നവരാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതായുണ്ട്. മന്ത്രങ്ങളുടെ മാതവ് എന്നറിയപ്പെടുന്ന ഗായത്രീ മന്ത്രം പോലും ഇന്ന് ജർമ്മൻകാർ "പേറ്റന്റ്" രജിസ്റ്റർ ചെയ്തപ്പോൾ മാത്രമാണ് പലരും അതിലെന്തോ ഉണ്ടെന്ന ബോധത്താൽ അതിനെതിരെ കേസ് ഫയൽ ചെയ്യുന്നത്. എന്നാൽ ആയിരക്കണക്കിനും വർഷങ്ങൾക്കു മുമ്പ് ഗ്രീക്കുകാരായ യവനന്മാർ ഭാരതത്തിൽ കൂടിയേറി ഇത്തരം മഹത്തായ ശാസ്ത്രങ്ങൾ പഠിച്ചു അതിന്റെ അമൂല്യഖനികളായ ഭാരതത്തിലേക്ക് കുടിയേറിയപ്പോൾ അതിനെ ഭാരതീയർക്ക് "വിവരം" ഉണ്ടാക്കിത്തരാനായി വന്ന "ആര്യന്മാർ" ആയി നമ്മൂടെ ന്യൂനപക്ഷപ്രീണനത്തിലൂടെ സ്വന്തം അധികാരക്കസേര ഉറപ്പിക്കാൻ നോക്കുന്ന ദേശീയ രാഷ്ട്രീയ നേതാക്കന്മാർ നിയോഗിച്ച "ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാള മേധവികളുടെ നേതൃത്തത്തിൽ തയ്യാർ ചെയ്ത "ഇന്ത്യൻ ഹിസ്റ്ററീ" പഠിച്ചാൽ മാത്രമേ നമ്മുടെ കുട്ടികൾക്ക് പരീക്ഷ്യ്ക്കു ജയിക്കുവാൻ കഴിയു. എന്തു വന്നാലും നമ്മുടെ പൂർവ്വികരായ ഭാരതീയരുടെ ബുദ്ധി വൈഭവത്തിന്റെ ജീനുകളും ക്രോമസോമുക്കളുമെല്ലാം നമ്മുക്കിന്നു ലോകത്തിനെ നിയന്ത്രിക്കുന്ന "സോഫ്റ്റ് വെയർ" ബിസിനസ്സിൽ ഒന്നാമതാക്കി നിറുത്തിയിരിക്കുന്ന കാര്യം നമ്മൂടെ സ്വന്തം കഴിവു കൊണ്ട് മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്.....
"തത്ത്വമസ്സി" അതു നീ തന്നെയാണ് അഥവ നീയന്വേഷിക്കുന്ന ഞാൻ നീ തന്നെയാണെന്ന സാമ വേദ തത്വം ഇവിടെ അനുസ്മരിച്ചു കൊണ്ട് ഭാഗവതത്തിലെ സൂര്യ വിഭൂതി നിങ്ങൾക്കായി ഞാനിവിടെ കുറിക്കുന്നു.
സൂര്യ വിഭൂതി
"ഏകനായ പരബ്രഹ്മ മൂർത്തിയായ് ഭഗവാനായ്
ഏകനായകൻ വിഷ്ണുവാദിത്യനാകുന്നതും
സർവ്വവേദങ്ങൾ സർവ്വക്രിയകൾ ബഹുവിധം
സർവകാലങ്ങൾ സർവ്വകർമ്മകാരണകർത്താ
കാര്യമായ് ഫലഭേദവസ്തു ഭേദാഗത്താൽ
വേദജ്ഞന്മാരും ബഹുവിധമായ്ച്ചൊല്ലുന്നിതു
സർവ്വകാരണമൂലം സർവദേഹിനമേകം
സർവാത്മായ ഹരി സൂര്യനൊന്നിനെത്തന്നെ
മധ്വാദി മാസം മുതൽ ദ്വാശരൂപനായി
സ്വാദ്ധ്യായാദികളായ ലോകതന്ത്രങ്ങൾക്കയി
ദ്വാദശാത്മാവായ് നിൽക്കും ഭേദങ്ങൾ കേട്ടുകൊൾവിൻ
ആദിയാം മേടം മുതലിക്രമമെന്നും ചൊല്ലാം
മധു മാധവം ശുക്രശുചിയും നഭം പിന്നെ
നഭസ്യം തപം പിന്നെത്തപസ്യം സഹസ്യവും
പുഷ്യവുമിഷമൂർജ്ജമിങ്ങനെ, പന്ത്രണ്ടായ
മേഷാദ്യാദികൾ സൂര്യൻ മുമ്പിനാൽ ധാതാവല്ലോ
ആര്യമാ മിത്രൻ പിന്നെ വരുണനിന്ദ്രൻ താനും
വിവസ്വാൻ പിന്നെ പൂഷാ പാർജ്ജന്യനംശസ്സെന്നും
ഭഗനും ത്വഷ്ടാ വിഷ്ണു ദ്വാദശാർക്കന്മാരിവർ.
അഗസ്ത്യൻ പുലഹനുമത്രിയും വസിഷ്ടനും
അംഗിരസസ്സഥ ഭൃഗു ഗൗതമൻ ക്രതു പിന്നെ
കശ്യപ്യനൂർജ്ജമുനി ബ്രഹ്മാപേതനുമഥ
വിശ്വാമിത്രനുമിവർ മാമുനിവരന്മാരും;
ദ്വാദശമുനിമാരെച്ചൊല്ലിനേൻ മറ്റമുണ്ടു
മാമുനീന്ദ്രന്മാരേറ്റം മുന്നമേയുണ്ടായവർ.
നാഗങ്ങൾ ദേവനാരീഗായകമേളക്കാരും
യോഗമായ് മൂർത്തിവ്യൂഹവിവരം പറഞ്ഞീടാം.
മുൻപിനാൽ മാസം മധുവെന്നതിൽ സൂര്യൻ ധാതാ-
വഗസ്ത്യൻ മുനി കൃതസ്തനിഹേതിയുമിവർ
വാസുകിനാഗം പാട്ടുപാടുവാൻ തംബുരുവും
ഏവമിങ്ങവർ മുമ്പരാകുന്നിതൊന്നാം മാസേ.
പിന്നേതുമാസമതു മാധവമതിൽ സൂര്യാ
നാകുന്നതാര്യമാവു പുലസ്ത്യൻ മുനിയല്ലോ
പുഞ്ജകസ്തലിയും നാരദനും പ്രഹേതിയും
കച്ഛനീരനാം നാഗമിങ്ങനെ സമൂഹങ്ങൾ,
ശുക്ലമാം മാസമതിൽ മിത്രനാകുന്നു സൂര്യൻ
അത്രിയാം മുനി നാഗം തക്ഷകൻ രഥസ്വനൻ
മേനക മുതലായോർ ദേവനാരിമാർ ഹാഹാ-
വായവർ ഗായകനും പൗരുഷേയാദിവ്യൂഹം.
ശുചിമാസത്തിൽ സൂര്യൻ വരുണനെന്നു നാമം
വസിഷ്ടൻ മുനി സഹ്യജനാദി, നർത്തകിയാം
രംഭ, ശുക്രനാം നാഗം ഹൂഹൂവാദികൾ ഗീതം
ഏവമിങ്ങനെ വ്യൂഹം ചിത്രസ്വനനാം മേളം.
നഭോമാസത്തിലിന്ദ്രൻ സൂര്യനംഗിരാവാകും
മുനിയേലാതപത്രൻ നാഗമാം വിശ്വാവസു
പ്രമ്ലോചശ്രോതാ, വര്യരിവരാമന്നു വ്യൂഹം.
നഭമാസംതന്നിൽ വിവസ്വാൻ സൂര്യൻ ഭൃഗു
മുനിയും ശംഖപാലനുഗ്രസേനനും പിന്നെ
സാരണനനുമ്ലോചവ്യാഘ്രനും ചൊന്നമാസേ
ഇത്തരം തപോമാസം തന്നിൽ പൂഷാവു സൂര്യൻ
ഗൗതമൻ മുനി ധനഞ്ജനാഗവും വാതൻ
സുരുചി സുഷേണനും ദേവസ്ത്രീ ഘൃതാചിയും
ഇവർകൾതന്നെയന്നു നടത്തീടുന്നു വ്യൂഹം.
തപസ്യമാസംതിൽ പർജ്ജന്യനല്ലോ സൂര്യൻ
ഭരദ്വാജനും മുനി ക്രതുവൈരാവതനും
വർച്ചസ്സു വിശ്വന്താനും സേനാജിത്തിവരായോ-
രാകുന്നു വ്യൂഹം മുന്നം ചൊല്ലിയമാസത്തിങ്കൽ.
സഹസ്സാം മാസത്തിലങ്കലംശസ്സുതന്നെ സൂര്യൻ
കശ്യപൻ മുനിയുമുർവ്വശിയും വിദ്യുച്ഛത്രു
ഋതസേനനും താർക്ഷ്യൻ പന്നഗം മഹാശംഖൻ
ഇവരാദികൾന്നുവ്യൂഹ കർത്താക്കളല്ലോ
പുഷ്യമാംമാസേ സൂര്യൻ ഭഗനാം സ്ഥൂർജ്ജനൂർണ്ണൻ
അരിഷ്ടനേമി പൂർവ്വചിത്ത്യാദി നർത്തകികൾ
ആയുസ്സുമുനി കാർക്കോടകനുമിവരാദി
പുഷ്യമാസത്തിൽ വ്യൂഹം നടത്തുന്നവരല്ലോ.
ഇഷമാസത്തിൽ ത്വഷ്ടാ സൂര്യനാം ജമദഗ്നി
ബ്രഹ്മാപേതനാം മുനി, ധൃതരാഷ്ട്രനും നാഗം
ശതജിത്തിലോത്തമ കംബലനിവർ വ്യൂഹം
ഊർജ്ജമാസത്തിൽ സൂര്യൻ വിഷ്ണുവാകുന്നു പിന്നെ
വിശ്വാമിത്രനാം മുനി രംഭാദി നർത്തകികൾ
ശാശ്വതൻ സത്യജിത്തും സൂര്യരിവർച്ചെസെന്നിവർ
ഈശ്വരനായ സൂര്യവ്യൂഹമിങ്ങനെയല്ലോ.
ഋഷികൽ വേദമന്ത്രം കൊണ്ടു സേവിച്ചു സൂര്യം
ഗന്ധർവ്വാപ്സരസുകൾ ഗീതൻർത്താദികളും
നാഗങ്ങൾ സൂര്യരഥത്തിനു പാശങ്ങളല്ലോ
ഗ്രാമീണജനം തേരു പൂട്ടുന്ന ജനമല്ലോ
രാക്ഷസർ വണ്ടിതള്ളി നടത്തുന്നവരല്ലോ
സാക്ഷാൽ സ്തുത്യരായറുപതിനായിരമുണ്ട്
ബാലഖില്യന്മാർ സൂര്യൻ തന്നഭിമുഖന്മാരായ്
വാഴ്ത്തി വന്ദിച്ചു സ്തുതിചെത്രയുംമാനന്ദത്താൽ
സേവിച്ചുപോരുന്നതുമിങ്ങനെ കോലാഹലം
ആകുന്നു സൂര്യ തന്റെ ഗമന വ്യൂഹവൃത്തം.
ആദ്യന്തമില്ലാതൊരു ഭഗവാൻ വിഷ്ണു സൂര്യൻ
ഈശ്വരൻ കല്പേ കല്പേയിങ്ങനെ തന്റെ വ്യൂഹാൽ
ലോകത്തെ നയിക്കുന്നു മാമുനിശ്രേഷ്ഠന്മാരേ!
ഏവർക്കും മതമിതു സകലോത്തമമല്ലോ.
കാലത്തും സന്ധ്യയിലും മനുഷ്യർ ദിനേ ദിനേ
ചൊല്ലിയ മാസക്രമം പോലെ ചിത്തത്തിലോർക്ക
സേവിക്ക ചെയ്തീടിലും ദേവതുല്യന്മാരായ്‌വന്നു.
ദേവകൾ പോലെ സർവ്വദിക്കിലും ഗമിപ്പാനും
സന്ദേഹമില്ലാതെയും വന്നു ബന്ധങ്ങൾ തീർന്നു
നന്നായി ഭവിച്ചീടുമില്ല സംശയമേതും
( ശ്രീമഹാ ഭാഗവതം, ദ്വാദശാസ്കന്ധം, സൂര്യവിഭൂതി )
സൂര്യ വിഭൂതി [രണ്ടാം ഭാഗം]
സൂര്യ വിഭൂതി [രണ്ടാം ഭാഗം]
ഓരോ മാസവും അതിന്റെ സൂര്യനും ബാക്കി പരിവാരങ്ങളും ആരൊക്കെയാണെന്നു നോക്കാം. ആദ്യമാസം മധുമാസമാണ്. മധുമാസത്തിനെ നമ്മൾ മേടമാസം എന്നു വിളിക്കുന്നു. ഈ മാസത്തിൽ ജനിക്കുന്ന ജീവികൾക്ക് ഇതിൽ പറഞ്ഞിട്ടുള്ള ദേവ ഋഷി അപ്സര ഗന്ധർവ്വൻ... മാരുടെ സ്വഭാവ സ്വാധീനം ഉണ്ടാകുന്നുണ്ട്. ഇതില് ഓരോ മാസങ്ങളിലും ജനിക്കുന്ന മനുഷ്യരുടെ സ്വഭാവ സാമ്യത്തെയും അവരുടെ ജീവിത യാത്രയിലെ സാമ്യങ്ങളേയും പറ്റി പഠിക്കുന്ന ഒരു മഹാശാസ്ത്രമാണ് ഭാരതീയ ജ്യോതി ശാസ്ത്രം. സിമറ്റിക് മതങ്ങളുടെ കടന്നു വരവോടെ ഭാരതിലേക്കു മാത്രമൊതുങ്ങേണ്ടി വന്ന ജ്യോതിശാസ്ത്രം ഇന്നു ലോകം മുഴുവൻ പടർന്നു പന്തലിച്ച് തഴച്ചു വളരുന്നത് അതിനെ കൃത്യതയും മന:ശാസ്ത്ര പരമായ അമൂല്യങ്ങളായ തത്വങ്ങളുടെ യാഥാർത്ത്യവും ജനങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടു തന്നെയാണ്. ഓരോ മാസത്തിനും അതിൻ ജനിക്കുന്നവരുടെ സ്വഭാവം സൂചിപ്പിക്കുന ഓരോ അടയാളവും ഉണ്ട്. പാശ്ചാത്യരീതിലേക്ക് മാറ്റിയെഴുതിയപ്പോൾ 27ദിവസത്തിന്റെ വ്യത്യാസം ശരിക്കുള്ള മാസത്തിൽ നിന്നും മുന്നിലായത് ജനിച്ച് 27 ദിവസം അതായത് ഒരു ചന്ദ്രായനം അഥവ ജനിച്ച നക്ഷത്രത്തിന്റെ രണ്ടാമത്തെ ആവർത്തിയിലാണ് ആ മാസത്തിന്റെ കണക്കിനായി എടുക്കുന്നത്. അതായത് മാർച്ച് 21 മുതൽ ഏപ്രിൽ 20വരെയാണ് എരീസ് എന്ന മേടമാസത്തിൽ പെടുത്തിയിരിക്കുന്നത്.
മധു മാസം ( മേട മാസം, എരീസ്, ആട് )
സൂര്യൻ - ധാതാവ്
മുനി - അഗസ്ത്യനും
അപ്സരസ് - കൃതസ്തനി
ഗന്ധർവ്വൻ - ഹേതി
നാഗം - വാസുകി
സംഗീതോപകരണം - തംബുരു
മാധവ മാസം ( ഇടവം, ടോറസ്, കാള )
സൂര്യൻ - ആര്യമാവ്
മുനി - അംഗിരസ്
അപ്സരസ് - പുഞ്ജകസ്തനി
ഗന്ധർവ്വൻ - നാരദൻ, പ്രഹേതി
നാഗം - കച്ഛനീരം
ശുക്ലമാസം ( മിഥുനം, ജെമിനി, ദമ്പതി-പുരുഷനും സ്ത്രീയും )
സൂര്യൻ - മിത്രൻ
മുനി - അത്രി
അപ്സരസ് - മേനക
ഗന്ധർവ്വൻ - ഹാഹാവ്
നാഗം - തക്ഷകൻ
ശുചിമാസം ( കർക്കിടകം, കാൻസർ, ഞണ്ട് )
സൂര്യൻ - വരുണൻ,
മുനി - വസിഷ്ഠൻ
അപ്സരസ് - രംഭ
ഗന്ധർവ്വൻ - ചിത്രസേനൻ
നാഗം - ഹുഹൂവ്
നഭോമാസം ( ചിങ്ങം, ലിയോ, സിംഹം )
സൂര്യൻ - ഇന്ദ്രൻ
മുനി - അംഗിരാവ്
അപ്സരസ് - പ്രമീള
ഗന്ധർവ്വൻ - വിശ്വവാസു
നാഗം - ഏലാതപത്രൻ
നഭസ്യമാസം ( കന്നി, വിർഗോ, കന്യക )
സൂര്യൻ - വിവസ്വാൻ
മുനി - ഭൃഗു
അപ്സരസ് - അളോചന
ഗന്ധർവ്വൻ - സാരണൻ
നാഗം - ശംഖപാലൻ
തപോമാസം ( തുലാം, ലിബ്ര, തുലാസ് )
സൂര്യൻ - പൂഷാവ്
മുനി - ഗൗതമൻ
അപ്സരസ് - ഘൃതാചി
ഗന്ധർവ്വൻ - സുഷേണൻ
നാഗം - ധനഞ്ജൻ
തപ്സ്യമാസം ( വൃശ്ചികം, സ്കോർപ്പിയോൺ, തേൾ )
സൂര്യൻ - പാർജ്ജന്യൻ
മുനി - ഭരധ്വാജൻ
അപ്സരസ് - വിശ്വാസി
ഗന്ധർവ്വൻ - സേനാജിത്ത്
നാഗം - വൈരാവത്
അഹസ് മാസം ( ധനു, സജിറ്റാറിയസ്, കുലച്ച വില്ല് - തൊടുത്ത അമ്പോടു കൂടി )
സൂര്യൻ - അംശസ്
മുനി - കശപ്യൻ
അപ്സരസ് - ഉർവ്വശി
ഗന്ധർവ്വൻ - ഋതുസേനൻ
നാഗം - താർക്ഷ്യൻ
പുഷ്യമാസം ( മകരം, കാപ്രിക്കോൺ, കോലാട് )
സൂര്യൻ - ഭഗൻ
മുനി - ഊർജ്ജൻ
അപ്സരസ് - പൂർവചിത്ത
ഗന്ധർവ്വൻ - അരിഷ്ടനേമി
നാഗം - കാർക്കോടകൻ
ഇഷ മാസം ( കുംഭം, അക്വാറിയസ്, നിറഞ്ഞൊഴുകുന്ന കുംഭം )
സൂര്യൻ - ത്വഷ്ടാവ്
മുനി - ബ്രഹ്മോപോതൻ
അപ്സരസ് - തിലോത്തമ
ഗന്ധർവ്വൻ - ശതജിത്ത്
നാഗം - ധൃതരാഷ്ട്രൻ
ഊർജ്ജ മാസം ( മീനം, പൈസീസ്, എതിർ വശങ്ങളിലേക്ക് തിരിഞ്ഞുനിൽക്കുന്ന മത്സ്യങ്ങൾ )
സൂര്യൻ - വിഷ്ണൂ
മുനി - വിശ്വാമിത്രൻ
അപ്സരസ് - രംഭ
ഗന്ധർവ്വൻ - സത്യജിത്ത്
നാഗം - ശാശ്വതൻ
ഇങ്ങനെയുള്ള സകലശക്തികളും മാസാമാസങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ആകെത്തുകയാണ് വ്യക്തികളുടെ സ്വഭാവത്തിൽ കാണുന്നത്.
സൂര്യൻ പരബ്രഹ്മമൂർത്തിയായ ഭഗവാൻ നാരയണൻ തന്നെയാണ്. ഭഗവാൻ നാരായണന്റെ കാരണരൂപമായ വിഷ്ണു തന്നെയാണ് സൂര്യനായി മാറുന്നതും.. സകല ചരാചരങ്ങളും ഭഗവാൻ തന്നെയാണെന്ന അമൂല്യമായ സന്ദേശമാണ് ഇവിടെ വ്യക്തമാക്കുന്നത്.
സൂര്യ വിഭൂതി [ഒന്നാം ഭാഗം]
സൂര്യ വിഭൂതി [ഒന്നാം ഭാഗം]
സൂര്യനും അതിനെ ചുറ്റുന്ന അനേകം ഗ്രഹങ്ങളും ചേർന്ന സൗരയൂഥത്തിന്റെ ഊർജ്ജസ്രോതസും നിയന്ത്രകനുമെല്ലാം സൂര്യൻ എന്ന കോടിക്കണക്കിനു ഡിഗ്രി സെന്റീഗ്രേഡിൽ തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുന്ന മിൽക്കീവേ അഥവ ക്ഷീര പഥം അഥവ ആകാശ ഗംഗയിലെ ആയിരക്കണക്കിനു നക്ഷത്രങ്ങളിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങളിലെ ഒന്നു മാത്രമായ ഒരു കുഞ്ഞി നക്ഷത്രം മാത്രമാണ്. അനേകം ഗ്രഹങ്ങൾ എന്നും നേരത്തേ പറഞ്ഞത് അറിയാതെയല്ല മനപ്പൂർവ്വമാണ്. കാരണം, അടുത്തകാലത്ത് പാവം പ്ലൂട്ടോയുടെ ഗ്രഹം എന്ന പദവി എടുത്തുകളഞ്ഞതും അതിനുള്ള കാരണങ്ങളുമെല്ലം ചിലരെങ്കിലും പത്രമാധ്യമങ്ങളിൽ വായിച്ചിട്ടുണ്ടാവണം. അന്യന്റെ അടുക്കളയും കിടപ്പറ രഹസ്യങ്ങളും അവിശുദ്ധബദ്ധങ്ങളുമെല്ലാം പണമാക്കി മാറ്റാനുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിലിനിടയിൽ ഈ പാവം പ്ലൂട്ടോയെപ്പറ്റി പറഞ്ഞിട്ടെന്തുണ്ടാക്കാനാണ്?. പ്ലൂട്ടോയുടെ വലിപ്പക്കൂറവല്ല ഇവീടെ കാര്യമാക്കിയത്. സൂര്യനിൽ നിന്നും വളരെയേറെ അകന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന പ്ലൂട്ടോ ഒരു തണുത്തുറഞ്ഞ ഗോളമാണ് എന്നുമല്ല കാര്യം പ്ലുട്ടോയെപ്പോലെ ഇനിയും അനേകം ഗോളങ്ങൾ അതിനേക്കാൾ വലുതും ചെറുതുമായവ അതിന്റേതായ ഭ്രമണപഥങ്ങളിൽ സൂര്യനെ ചുറ്റുന്നുണ്ട് എന്നും അതിനെയെല്ലാം ഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ഒക്കെ ബുദ്ധിമുട്ടായതു കൊണ്ടോ അതോ ദശലക്ഷക്കണക്കിനു മൈലുകൾക്കപ്പുറമുള്ള ഈ പ്ലൂട്ടോയ്ക്ക് മറ്റു ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയിൽ വലിയ സ്വാധീനമൊന്നും ചൊലുത്താൻ കഴിയാത്തതുകൊണ്ടോ എന്തുമാകട്ടെ... പ്ലൂട്ടോയ്ക്കപ്പുറവും സൂര്യനെച്ചുറ്റി അനേകം തണുത്തുറഞ്ഞ ഖര പദാർത്ഥങ്ങളുടെ വലയം തന്നെയുണ്ടെന്ന കണ്ടെത്തലാണ് പ്രാധാന്യമർഹിക്കുന്നത്. അതായത് തണുത്തുറഞ്ഞ പദാർത്ഥങ്ങളാൽ ചുറ്റപ്പെട്ട ഒരു ഗോളം തന്നെയാണ് ഈ സൗരയൂഥവും ആ ഗോളത്തിനുള്ളിലെ ഒരു ചെറു ഗ്രഹമാണ് നമ്മൂടെ ഭൂമിയും.
ഇതെല്ലാം സൂര്യൻ എന്ന നക്ഷത്രവും അതിന്റെ ചുറ്റുമുള്ള ഗ്രഹങ്ങളുടെയും കാര്യം. എന്നാൽ സുര്യനിലെ ദേവതാചൈതന്യത്തെ പന്ത്രണ്ടായി തിരിച്ചിരിക്കുന്നു. അഥവ പന്ത്രണ്ടുമാസങ്ങളിൽ ഓരോ മാസവും ദ്വാദശാസൂര്യന്മാരിൽ (ധാതാവ്, ആര്യമാവ്, മിത്രൻ, വരുണൻ, ഇന്ദ്രൻ, വിവസ്വാൻ,പൂഷ്ടാവ്, പർജ്ജന്യൻ, അംശസ്സ്, ഭഗൻ, ത്വഷ്ടാവ്, വിഷ്ണു ) ഒരു സൂര്യനാണ് അതിനെ നിയന്ത്രിക്കുന്നത്. അതതു സൂര്യഭാവത്തിനൊപ്പം പ്രത്യേക ദൗത്യസംഘങ്ങളും വാദ്യഘോഷങ്ങളും അപസരസ്സുകളും സർപ്പങ്ങളുമെല്ലാമുണ്ടായിരിക്കും. ഓരോ മാസ്നഗളുടേയും അവസ്ഥകളേയും അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങളേയുമെല്ലാം എത്ര മനോഹരമായ ഭാവനയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാഗവതത്തിൽ ദ്വാദശാസ്കന്ധത്തിൽ ഒരോ മാസങ്ങളിലേയും സുര്യനേയും സൂര്യ രഥം വഹിച്ചുകൊണ്ടുവരുന്ന ഘോഷയാത്രയേയും മെല്ലാം സൂര്യ വിഭൂതിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
സൂര്യന്റെ ഘോഷയാത്രയിൽ ഋഷിമാർ വേദമന്ത്രങ്ങൾ ഉരുവിട്ടും ഗന്ധർവ്വന്മാർ പാട്ടുപാടിയും അപസരസ്സുകൾ നൃത്തം ചെയ്തും നാഗങ്ങൾ രഥത്തിന്റെ കയറുകളായും ഗ്രാമീണർ തേരുപൂട്ടുന്നവരായും രാക്ഷസന്മാർ രഥത്തെ തള്ളിവിടുന്നവരായും സ്തുതിപാടാനായി അറുപതിനായിരം ബാലഖിലന്മാരും എല്ലാം ചേർന്ന വലിഅയ് ആഘോഷത്തോടെയാണ് ഘോഷയാത്ര നടത്തുന്നത്. എന്നാൽ ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഭഗവാൻ വിഷ്ണു തന്നെയാണ് ഇതെല്ലാം എന്നും പറഞ്ഞു നിറുത്തുന്നതാണ് സൂര്യ വിഭൂതി.
ഓരോ മാസവും അതിന്റെ സൂര്യനും ബാക്കി പരിവാരങ്ങളും ആരൊക്കെയാണെന്നു നോക്കാം. ആദ്യമാസം മധുമാസമാണ്. മധുമാസത്തിനെ നമ്മൾ മേടമാസം എന്നു വിളിക്കുന്നു.