ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 February 2018

സംസ്കൃതം ബ്രാഹ്മണല്ലാത്തവൻ വായിച്ചാൽ എന്തായിരുന്നു വിധി?

സംസ്കൃതം ബ്രാഹ്മണല്ലാത്തവൻ വായിച്ചാൽ എന്തായിരുന്നു വിധി?

ഇതാണ് വിധി 

യതെമാം വാചം കല്യാനീമാ ദാനീ ജനെഭ്യ ബ്രഹ്മ രാജന്യാഭ്യാങ്ങ്
ശൂദ്രായ ചാര്യായ ച സവായ ചാരനായ ച പ്രിയോ ദേവാനാം
ദക്ഷിനായൈ ദാതുരിഹ ഭൂയാസമയം മി കാമ സമൃധ്യാതാമുപ മാദോ നമതു.

എല്ലാവരും വേദം ചൊല്ലട്ടെ. ബ്രാഹ്മണരും, ക്ഷത്രിയരും വൈശ്യരും ശൂദ്രരും ഒരു പോലെ വേദംപഠിക്കുകയും പഠിപ്പിക്കുകയും ചെയ്യട്ടെ. ആരാണോ സമൂഹത്തിന്റെ ഏറ്റവും താഴെ ആയി വസിക്കുന്നത് ആ വിഭാഗവും ഈ മംഗളമായ വേദവാനിയെ സ്വീകരിക്കട്ടെ. വേദംഅറിയാവുന്നവര്‍ക്കും ഈ ലോകത്തിനും ഞാന്‍ ഉപകാരി ആയിത്തീരട്ടെ. എന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുകയും ലക്‌ഷ്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയും ചെയ്യട്ടെ. (യജുര്‍വേദംഅദ്ധ്യായം 26, ശ്ലോകം 2)

No comments:

Post a Comment