നിങ്ങൾ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് എപ്പോഴും ഒരു പുരുഷനെ ആശ്രയിക്കേണ്ടി വരുന്നത് ?
അസുരന്മാർ പാർവതിയുടെ മാനത്തിന് വില പറയുന്ന നേരത്ത് പാർവതി ശിവനോട് ചോദിക്കുന്നു,
"അങ്ങേയ്ക്ക് ഇത് കേൾക്കയിൽ ഒന്നും തോന്നുന്നില്ലേ? എന്തുകൊണ്ട് അവരോടു യൂദ്ധം ചെയ്യുന്നില്ല ?"
ശിവൻ " നിങ്ങൾ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് എപ്പോഴും ഒരു പുരുഷനെ ആശ്രയിക്കേണ്ടി വരുന്നത് ? എന്തുകൊണ്ട് നിങ്ങൾക്ക് സ്വയം നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ല ?
അന്നും തന്റെ ഉള്ളിൽ ഒളിഞ്ഞിരുന്ന കാളിയെ തിരിച്ചറിയാത്ത പാർവതി സങ്കടപ്പെടുകയും , ഒടുവിൽ അസുരന്മാർ യുദ്ധത്തിന് വരികയും,
"നാരി നീയാണോ എന്നോട് എതിർക്കാൻ വരുന്നത്?? നാരി എന്നാൽ പുരുഷന്റെ കിടക്കറയിലെ അലങ്കാരം മാത്രമാണ് എന്ന് പറയുകയും ചെയ്യുന്നു"
കോപം കൊണ്ട പാർവതിയിൽ നിന്നും അവളറിയാതെ അന്തർമുഖിയായ കാളി രൂപംകൊള്ളുകയും , അസുരന്മാരെയൊക്കെയും വധിച്ച് മുന്നേറുന്ന അവസരത്തിൽ, രക്താസുരനെ വധിച്ചാൽ ഓരോ തുള്ളി രക്തത്തിൽ നിന്നും ഓരോ രക്തതാസുരന് ഉടലെടുക്കും എന്നതിനാൽ കാളി രക്തം മുഴുവനും പാനം ചെയ്യുകയും , ഒടുവിൽ അവളുടെ യുക്തി പ്രവർത്തന രഹിതമാകയിൽ, സ്വന്തം സേനയെ പോലും വധിക്കാൻ തുടങ്ങവേ; ഒടുവിൽ കോപം ശമിപ്പിക്കാൻ ശിവൻ സ്വയം തറയിൽ ശയിച്ചു കൊടുക്കുകയും, ശിവന്റെ മാറിടത്തിൽ ആഞ്ഞു ചവിട്ടുന്ന കാളിയിൽ പത്നി ധർമ്മം ഉണരുകയും, പാർവതിയിലേക്ക് രൂപ ഭാവം സംഭവിക്കുകയും ചെയ്യുന്നു.
ഒടുവിൽ കുറ്റഭാരത്താൽ പാർവതി ശിവനോട് ചോദിക്കുന്നു
" എനിക്കായ് എന്തിനു അങ്ങ് ഭൂമിയിൽ ശയിച്ചു, എന്തിനു എന്നെ കൊണ്ട് ഇത്രയും വല്യ പാപം ചെയ്യിച്ചൂ?
ശിവൻ ഇപ്രകാരം ഉത്തരം നൽകി ;
" ലോകത്തിന് മുന്നിൽ നീ ശിവനെ പാദത്താൽ പ്രഹരിച്ചവൾ ആകാം,
പക്ഷെ എനിക്ക് നീ സ്ത്രീകൾക്ക് പുതിയ മാനം നൽകിയവളാണ്,
പുരുഷനില്ലാതെയും മാനത്തിനായി പോരാടാമെന്നു തെളിയിച്ചവളാണ്,
നിന്നിൽ ഞാൻ അഭിമാനിക്കുന്നു !
ആയതുകൊണ്ട് തന്നെ മറ്റു ദൈവീക സങ്കല്പങ്ങളെക്കാൾ ഏറ്റവും മഹത്വമുള്ള സങ്കല്പം...
ശിവോഹം....
No comments:
Post a Comment