ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 February 2018

ദശരഥന്റെ നായാട്ടും മുനികുമാരന്റെ മരണവും ഒരു കഥവിചാരം...

ദശരഥന്റെ നായാട്ടും മുനികുമാരന്റെ  മരണവും ഒരു കഥവിചാരം...

രാജാക്കന്മാരുടെ വിനോദമാണല്ലോ  നായാട്ട്. നായാട്ടിനു രാത്രിയിൽ പോയ ദശരഥ രാജാവ്‌ കാട്ടാന  വെള്ളം കുടിക്കുബോൾ  തുമ്പിക്കയ്യിൽ  ജലം കയറുന്ന  ശബ്ദം കേട്ട് നാദ ഭേദി എന്ന അസ്ത്രം അയച്ചു. അത്ശബ്ദമുണ്ടായ ദിക്കുനോക്കി സഞ്ചരിച്ചു  വൃദ്ധ  താതമാതാക്കൾക്കുവേണ്ടി  വെള്ളം മുക്കാൻ വന്ന മുനികുമാരന്റെ മേൽ തറച്ചു. നിലവിളികേട്ട് ദശരഥൻ  വന്നു നോക്കുമ്പോഴാണ്  അബദ്ധം മനസ്സിൽ ആക്കുന്നത്. അപ്പോൾമുനി കുമാരൻ  പറയുന്നു ബ്രഹ്മഹത്യാ  പാപം ഉണ്ടാകയില്ല  എന്ന്. കാരണംഅവർ   വൈശ്യരത്രേ. അതുകൊണ്ടു തപസുചെയ്യുന്ന അച്ഛനമ്മമാർക്ക് ജലം കൊണ്ടുപോയി കൊടുക്കാൻ ദശരഥനോടു  അപേക്ഷിച്ച  ശേഷം മുനികുമാരൻ  മരിക്കുന്നു. വെള്ളവുമായി എത്തിയ  ദശരഥ രാജാവ് വിവരമെല്ലാം  അറിയിച്ചപ്പോൾ  പുത്ര വിരഹത്താൽ മരിക്കാനിടവരട്ടെ എന്ന് ശപിച്ചു കൊണ്ട്  അവർ ആത്മ ഹൂതി  ചെയ്തു. ഇതിലെ തത്വമെന്തെന്നു  നോക്കാം...

ഒരിന്ദ്രിയത്തെ  മാത്രം വിശ്വസിച്ചു  പ്രവർത്തിക്കരുത്. ഓരോന്നിനും മറ്റു ഇന്ദ്രിയങ്ങളുമായി  ഐക്യത വേണം. അല്ലെങ്കിൽ അബദ്ധങ്ങൾ സംഭവിക്കും  എന്ന് മാത്രമല്ല  കുലസഹായം  പോലുമില്ലാതാകും. അതിനും പുറമെ വൈശ്യനെന്നത് കേവലം തൊഴിലാണെന്നും അവരെ ഈശ്വര  പ്രാപ്തിക്കോ  ബ്രഹ്മജ്ഞാനത്തിനോ വിലക്കിയിരുന്നില്ല  എന്നും മനസിലാക്കാം. വിലക്കിയിരുന്നെങ്കിൽ അവർ തപസ്സു ചെയ്യുമായിരുന്നില്ലെന്നു  മാത്രമല്ല ദശരഥരാജാവ് കൊല്ലുക കൂടി ചെയ്യുമായിരുന്നു. അപ്പോൾ വൈശ്യൻ /ശൂദ്രൻ വേദം കേട്ടാൽ ചെവിയിൽ  ഈയം ഉരുക്കി  ഒഴിക്കണമെന്നു  പറയുന്ന മനുസ്മ്രിതി തിരുത്തിയെഴുതിയതാണെന്നും മനസ്സിലാക്കിക്കൂടെ? അല്ലായെങ്കിൽ ദശരഥൻ മനുസ്മ്രിതി അംഗീകരിക്ച്ചില്ലെന്നും   വിശ്വസിക്കേണ്ടെ ?  അതായത്  കാലഗണന പ്രകാരം 870000 വര്ഷങ്ങള്ക്കു  മുൻപ് പോലും ജാതീയ പ്രശ്നങ്ങൾ നമുക്കുണ്ടായിരുന്നില്ല  എന്ന് തന്നെ വേണം കരുതാൻ...

No comments:

Post a Comment