ഭാരതത്തിലെ വ്യോമയാന ശാസ്ത്രം...
വിമാനം കണ്ടു പിടിച്ചത് ആരാണെന്ന് നാം പഠിച്ചിട്ടുണ്ട് ... അല്ലങ്കില്‍ പഠിപ്പിച്ചിട്ടുണ്ട് ..!! എന്തായാലും അതിലേക്കു തല്‍ക്കാലം കടക്കുന്നില്ല ..!! പാശ്ചാത്യര്‍ ഭാരതത്തിലേക്ക് വന്നത് വിമാനത്തില്‍ അല്ലായിരുന്നു .! വെറും പായ്ക്കപ്പലില്‍ ആണ് വന്നത് എന്നും അറിയാം ..!! അതിനും ആയിരക്കണക്കിന് വര്ഷം മുന്‍പ് പുരാതന ഭാരതീയ പഠനങ്ങളില്‍ വിമാനത്തെ കുറിച്ച് പറയുന്നത് നാം അറിയണം ..!! ഈ കുറിപ്പ് നിങ്ങള്ക്ക് വഴികാട്ടിയാകട്ടെ ..!
പുഷ്പ്പക വിമാനത്തെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും ..! ത്രേതായുഗത്തില്‍ ശ്രീരാമന്‍ രാവണനെ വധിച്ചു പുഷ്പ്പക വിമാനത്തില്‍ അയോധ്യയിലേക്ക് വന്ന കഥ രാമായണത്തില്‍ പറയുന്നുണ്ട് ..!! അതിനപ്പുറം എന്തെങ്കിലും ഉണ്ടോ ..? വ്യോമയാന ശാസ്ത്രത്തെ കുറിച്ച് പാശ്ചാത്യ ലോകം സങ്കല്‍പ്പിക്കുക പോലും ചെയ്യാതിരുന്ന കാലഘട്ടത്തില്‍ അതായത് സഹാശ്രാബ്ദങ്ങള്‍ ക്കും മുന്‍പേ തന്നെ ഭാരതീയര്‍ ആ വിദ്യകളില്‍ പ്രാവീണ്യം നേടിയിരുന്നു..! അതിനായി അനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് എന്ന് നാം അറിയണം ..! ആധുനിക ശാസ്ത്രത്തിനു പോലും നിഷേധിക്കാന്‍ ആകാത്ത തെളിവുകള്‍ അതില്‍ നിരത്തി വച്ചിട്ടുണ്ട് എന്ന് മനസിലാക്കണം ..!! ഞാന്‍ ഈ പറയുന്നത് മൈസൂരിലെ സംസ്കൃത അക്കാദമിയിലെ ഡി .വെങ്കിട്ട രമണ അയ്യരുടെ "സനാതന വിജ്ഞാന സമുച്ചയം " എന്ന ഗ്രന്ഥത്തെ ആസ്പ്പദമാക്കിയാണ് ..! മഹാഭാരതത്തിലെ പാണ്ടവ -കൌരവരുടെ ഗുരുവായ ദ്രോണാചാര്യരുടെ പിതാവായ ഭരദ്വാജ മഹര്‍ഷി എഴുതിയ "വ്യാമനിക ശാസ്ത്രം "എന്ന ഗ്രന്ഥം അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു ..!
"ദേശ ദേശാന്തരം തദ്വാദ്
ദ്വീപദ്വീപാന്തരം തഥാ
ലോകല്ലോ കാന്താരം ചാപി
യോ പരേഹന്തു മര്‍ഹതി
സവിമാന മിതി പ്രോക്താ
വേദ ശാസ്ത്ര വിധാം വരൈ"
(ദേശങ്ങളിലേക്കും ദ്വീപുകളിലെക്കും ലോകാന്തരങ്ങളിലെക്കും അതായത് അന്യ ഗ്രഹങ്ങളിലെക്കും സഞ്ചരിക്കാനുള്ള വാഹനമാണ് വിമാനം) എന്ന് അതില്‍ പറയുന്നു ..! ഭരദ്വാജന്‍ ഈ കൃതി രചിക്കാന്‍ ആശ്രയിച്ച ഗ്രന്ഥങ്ങളുടെ പേരുകള്‍ അദ്ദേഹം പറയുന്നു .. വിമാന ചന്ദ്രിക (നാരായണന്‍ ) വ്യോമയാന തന്ത്രം (ശൌനകന്‍) യന്ത്ര കല്പം (ഗര്‍ഗന്‍) യാനബിന്ദു (വാചസ്പ്പതി) ഖേടയാന പ്രദീപിക (ചക്രായണി) വ്യോമയാന അഹപ്രകാശം (ധുണ്ടീ നാഥന്‍) എന്നിവയാണ് അത് ..! ഭാരതത്തിലെ പൌരാണിക യുഗത്തില്‍ വ്യോമ സഞ്ചാര ശാസ്ത്രത്തെയും സഞ്ചാര സാങ്കേതിക തന്ത്രങ്ങളെയും വിശദമായി വിവരിക്കുന്ന അനേകം ഗ്രന്ഥങ്ങള്‍ ഉണ്ട് എന്ന് ഈ മേഘലയില്‍ ഉള്ളവര്‍ അറിയണം ..!! മേഘോല്‍പ്പത്തി പ്രകരണം .., ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പ്പണപ്രകരണം, സൗദാമിനികല , തുടങ്ങിയ അനേകം ഗ്രന്ഥങ്ങള്‍ നമ്മുടെ ഋഷീശ്വരന്‍മാര്‍ പുരാണങ്ങള്‍ കൂടാതെ എഴുതി വച്ചിട്ടുണ്ട് ..!! ഞാന്‍ ഈ പറഞ്ഞത് ഇപ്പോള്‍ ലഭ്യമായവയാണ് ..! ഇതിലും അധികം ഉണ്ടായിരുന്നു ..!
(അനേകം ഗ്രന്ഥങ്ങള്‍ മുസ്ലീം അക്രമകാരികള്‍ തീയിട്ടു നശിപ്പിച്ചു കളഞ്ഞു ,, തക്ഷശിലയിലെ താളിയോലകള്‍ മുഗള്‍ സൈന്യം മൂന്നുമാസം ആഹാരം പാകം ചെയ്യാന്‍ തീ കത്തിക്കാന്‍ ഉപയോഗിച്ചു)
വിമാനത്തിന്റെ ഇന്ധനം, വിമാനം ഉണ്ടാക്കണ്ട ലോഹം എന്നിവയെ കുറിച്ച് വിശദമായി നമ്മുടെ പല ഗ്രന്ഥങ്ങളിലും പറയുന്നുണ്ട് ..!" യന്ത്ര സര്‍വ്വസ്വം " എന്ന ഗ്രന്ഥത്തില്‍ ." വിമാനാധികരണം" എന്നൊരു അദ്ധ്യായമുണ്ട്..! അതില്‍ പറക്കുന്നതിനുള്ള യന്ത്ര - ഉപകരണത്തെ പറ്റിയും പറപ്പിക്കുന്നതിനുള്ള സമ്പ്രദായങ്ങളെ പറ്റിയും പറയുന്നുണ്ട് ..! ആകാശ തന്ത്രം എന്ന ഗ്രന്ഥത്തില്‍ ഭൂമിക്കു ചുറ്റുമുള്ള അന്തരീക്ഷത്തെ പറ്റി പറയുമ്പോള്‍ "ലോഹതന്ത്രം" എന്ന ഗ്രന്ഥത്തില്‍ വിമാനം ഉണ്ടാക്കാനുള്ള ഖനന ദ്രവ്യത്തെ കുറിച്ച് വിശദമാക്കുന്നു... വജ്രകാന്തം, അയസ്കാന്തം, സൂര്യകാന്തം എന്നീ ലോഹങ്ങളോട് എട്ടു ജാതി ഉപ്പു ചേര്‍ത്തുണ്ടാക്കുന്ന തകിട് വിമാന നിര്‍മ്മാണത്തിന് ഉപയോഗിക്കണം എന്ന് പറയുന്നുണ്ട് ..! പല തരം ഗ്ലാസ് ചേര്‍ത്തുണ്ടാക്കുന്ന ദൂരദര്‍ശിനിയെ കുറിച്ചും അത് ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും ഇതില്‍ പറയുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നിപ്പോകും..!
കൃതയുഗത്തില്‍ വിമാനങ്ങള്‍ ഇല്ലായിരുന്നു ..!
ത്രേതാ യുഗത്തില്‍ മാന്ത്രിക വിമാനങ്ങള്‍ ആയിരുന്നു ,,! അത് പുഷ്പ്പകം, കൌഷികം, ഭീഷ്മം, ഉജ്ജ്വലം, അമ്ബരീക്ഷം മുതലായ പേരുകളില്‍ അറിയപ്പെട്ടു ..! അത് പറത്താന്‍ ഉപയോഗിച്ച മന്ത്രവിദ്യ നമുക്ക് നഷ്ട്ടപ്പെട്ടു ..! ദ്വാപരത്തില്‍ അന്‍പതോളം താന്ത്രിക വിമാനങ്ങള്‍ ഉപയോഗത്തില്‍ ഉണ്ടായതായി പറയുന്നുണ്ട് ..! ഭൈരവം, വടുകം, നാന്ദകം, ജംബുകം തുടങ്ങിയവയായിരുന്നു അത് ..! ആ വിദ്യ ഭാഗികമായി കിട്ടിയിട്ടുണ്ട് ..! കലിയുഗത്തില്‍ കൃതിക (കൃത്രിമ) വിമാനങ്ങള്‍ ആണ് പറയുന്നത് ..! ഭദ്രകം, രുചകം, ഹംസം, പുഷ്ക്കരം,,തുടങ്ങി.24 എണ്ണം വരുമത് ... പൈലറ്റ്, അയാളുടെ യോഗ്യത, ഉപകരണങ്ങള്‍, സഞ്ചാരപഥങ്ങള്‍, വിമാന ഭാഗങ്ങള്‍, വിവിധ വിമാന യന്ത്രങ്ങള്‍ , ഇന്ധനം, എന്നിവയെല്ലാം പ്രതിപാദിചിട്ടുണ്ട്. യന്ത്ര സര്‍വസ്വം എന്ന ഗ്രന്ഥത്തില്‍ നാനാവിധ വിമാന എന്‍ജിനുകളെ കുറിച്ച് നാല്‍പ്പതു അധ്യായത്തില്‍ ആയി പറയുന്നു.. ബറോഡയിലെ ഒറിയന്റല്‍ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ അത് സൂക്ഷിച്ചിട്ടുണ്ട്. വിമാനത്തില്‍ ഉപയോഗിക്കാവുന്ന ദൂരദര്‍ശിനി ,അഞ്ചു മേഖലയായി തിരിച്ച സഞ്ചാര പഥം, മെര്‍ക്കുറിയുടെ ബാഷ്പ്പം ഉപയോഗിച്ചുള്ള ഇന്ധനം, ഇവയെല്ലാം പറഞ്ഞിട്ടുണ്ട്.. മൈസൂരിലെ സംസ്കൃത ഗവേഷണത്തിനുള്ള അന്താരാഷ്‌ട്ര അക്കാദമിയുടെ ഡായരകട്ടര്‍ ആയിരുന്ന ജെ .ആര്‍ ജോസിയര്‍, ഭരദ്വാജമുനിയുടെ പുസ്തകം ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1890-ല്‍ ആണ് അത് കണ്ടെടുത്തത് എന്ന് പറയുമ്പോള്‍ ബാക്കി നമുക്ക് മനസിലാകുമല്ലോ.. "സമരാങ്കണസൂത്രധാരം" എന്നൊരു ഗ്രന്ഥമുണ്ട് ..! അതില്‍ മഹാവിഹംഗമം എന്നാണ് വിമാനത്തിനു പറയുന്ന പേര് ..! മെര്‍ക്കുറി യാണ് ഇന്ധനം ..!!അങ്ങനെ എത്രയെത്ര അറിവുകള്‍...
No comments:
Post a Comment