ധർമ്മക്ഷേത്രവും കുരുക്ഷേത്രവും
ധർമ്മക്ഷേത്രവും കുരുക്ഷേത്രവും ഒരേ ശരീരത്തിന്റെ ഉള്ളിലുള്ള അന്തകരണത്തിന്റെ പ്രവർത്തികളാണവ. ഒന്ന് ഈശ്വരസാക്ഷാക്കരത്തിനുതകുന്ന ദൈവീകസമ്പത്ത്. മറ്റേത് നശ്വരമായ സംസാരത്തിൽ വിശ്വസമുണ്ടാക്കുന്ന ആസുര സമ്പത്ത്. ആസുര സമ്പത്ത് കൂടുതലായാൽ ഈ ശരീരം കുരുക്ഷേത്രമായി തീരുന്നു. ദൈവീകസമ്പത്ത് അധികമാവുമ്പോൾ ധർമ്മക്ഷേത്രമായും ഭവിക്കുന്നു. ഈ കയറ്റവും ഇറക്കവും ഉള്ളിൽ ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ തത്ത്വദർശിയായ ഒരു മഹാത്മാവിന്റെ സാനിധ്യത്തിലും ശിക്ഷണത്തിലും അനന്യഭക്തിയോടെ ഈശ്വര ഭജനത്തിൽ മുഴുകുമ്പോൾ ഈ രണ്ടു പ്രവർത്തികളും തമ്മിൽ അന്തിമ യുദ്ധത്തിന് തയ്യാറാവുന്നു. ക്രമേണ ദൈവീക സമ്പത്തിന്റെ ഉയർച്ചയും ആസുര സമ്പത്തിന്റെ തകർച്ചയും സംഭവിക്കുന്നു. ആസുര സമ്പത്ത് പൂർണമായി ശമിക്കുമ്പോൾ പരമാത്മാസാക്ഷാത്ക്കരത്തിനു അവസരമുണ്ടാകുന്നു. സാക്ഷാത്ക്കാരത്തിനു ശേഷം ദൈവീകസമ്പത്തിന്റെ ആവിശ്യം ഇല്ലാതകുന്നു. അതും പരമാത്മാവിൽ വിലയം പ്രാപിക്കുന്നു.
No comments:
Post a Comment