ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2018

ഗുരു തത്വം ഒരു താന്ത്രിക വീക്ഷണം

ഗുരു തത്വം ഒരു താന്ത്രിക വീക്ഷണം

"ഗുരുരേകോ ജഗത്സർവം
ബ്രഹ്മ വിഷ്ണു ശിവാത്മകം
ഗുരോ പരതരം നാസ്തി
തസ്മാത്സമ്പൂജയേത് ഗുരും"
എന്ന് ഗുരു ഗീതയിൽ കാണുന്നു

ബ്രഹ്മ വിഷ്ണു ശിവ സ്വരൂപനായ ഗുരുവിനെ ഈ ജഗത് മുഴുവനും പൂജിക്കാൻ പറയുന്നു. ഗുരുവല്ലാതെ മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നു .

ശക്ത്യാരാധനയിൽ ശ്രേഷ്ഠമായ ഒന്നാകുന്നു ശ്രീ ചക്രം. പ്രപഞ്ച സ്വരൂപിണിയായ ലളിതയുടെ ശരീരമായി കാണുന്നു ശ്രീ ചക്രത്തെ ചക്ര പൂജയിൽ ഗുരുവിനെ ആദിയിൽ ഔഘ ത്രയങ്ങളായി പൂജിക്കുന്നു
മാത്രവുമല്ല തന്ത്ര വീക്ഷണത്തിൽ "ഗുരു" സകലദേവത രൂപിണം" എന്നാണു എല്ലാ ഈശ്വര സങ്കല്പവും സ്വ: ഗുരുവിൽ കാണുന്നവൻ ആകുന്നു യഥാർത്ഥ ശക്തി ഉപാസകൻ . സമകാലീന കാലഘട്ടത്തിൽ ഗുരു എന്നാൽ ശിഷ്യ ധന മോഹികളും ശിഷ്യൻ എന്നാൽ ഗുരുവിനു ധനം കൊടുത്തു വിദ്യ വാങ്ങുന്നരുടെയും ആകായാൽ ഗുരു ശിഷ്യ ബാന്ധവം മറ്റൊരു വഴിയിൽ സഞ്ചരിക്കുന്നു .
ജന്മ ജന്മാന്തര പാപത്തെ കഴുകി കളഞ്ഞു കൊണ്ട് തന്റെ ആത്മ ചൈതന്യത്തിന്റെ ഒരംശം ശിഷ്യനിലോട്ടു സംയോജിപ്പിച്ചു ശിഷ്യനെ ബ്രഹ്മജ്ഞൻ ആക്കുന്ന ഗുരു ആകുന്നു സർവ്വവും ശിഷ്യനു കാരണം. അധർമം, നിഷ്ടൂരത, അജ്ഞാത, ക്രൂരത, കോപം മുതലായ ദുർവാസനകളിൽ നിന്ന് ശിഷ്യനെ ഉയർത്തി
ചതുർവിധ പുരുഷാര്ഥങ്ങൾ നൽകി ബ്രഹ്മജ്ഞൻ ആകുന്ന ഗുരു ഭാവം മനസിലാക്കാൻ കൃത പുണ്യന്മാരായ ശിഷ്യന് മാത്രമേ സാധിക്കു.

No comments:

Post a Comment