ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 February 2018

ഹൈന്ദവ ഗ്രന്ഥങ്ങളിലെ ശാസ്ത്ര സത്യങ്ങൾ

ഹൈന്ദവ ഗ്രന്ഥങ്ങളിലെ ശാസ്ത്ര സത്യങ്ങൾ

പ്രബുദ്ധ കേരളത്തിൽ ബുദ്ധിജീവികളുടെ ആൾദൈവം എന്ന് സ്വയം വിശേഷിപ്പിക്കുന്ന [അ] സാംസ്കാരിക നായകന്മാരുടെ ജൽപനങ്ങൾക്കുള്ള മറുപടിയായി വേണമെങ്കിൽ ഇതിനെ കരുതാം... അത്തരം നായ...കൻ വാക്ചാതുരിതിന്നുന്ന പകച്ചുനിൽക്കുന്നു ഓരോ ഹിന്ദുവും മഹാവിഷ്ണുവിനെയും,  ബ്രഹ്മാവിനെയും മറ്റു ദൈവസങ്കല്‍പ്പങ്ങളെയും കുറിച്ച് ശാസ്ത്രീയമായി എല്ലാവരും മനസ്സിലാക്കെണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് !

ഹൈന്ദവ ഭാരതത്തിന്‍റെതായ പല അറിവുകളും അധിനിവേശങ്ങളാലും അധിനിവേശക്കാര്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കഥകളാലും നമുക്കു നഷ്ടമാവുകയോ അല്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.  അതുകൊണ്ടു തന്നെ ഹൈന്ദവ ഗ്രന്ഥങ്ങളിലെ പല ശാസ്ത്ര സത്യങ്ങളും അബദ്ധങ്ങളായും അന്ധവിശ്വാസങ്ങള്‍ ആയും പ്രചരിപ്പിക്കപ്പെടാന്‍ ഇടവന്നിട്ടുണ്ട് .
ശ്രീമദ്‌ ഭഗവദ്ഗീതയില്‍ തന്നെ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്ന ഈ വാചകത്തില്‍ത്തന്നെ പോയ കാലങ്ങളില്‍ നമ്മുടെ അറിവുകള്‍ എങ്ങിനെ നഷ്ടപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്.
“ ഈ അറിവ് ഞാന്‍ പണ്ട് സൂര്യന്‍റെ പിതാവിന് നല്‍കിയെങ്കിലും കാലക്രമത്തില്‍ അത് നഷ്ടപ്പെട്ടു പോയി. അതു കൊണ്ടാണ് വീണ്ടും നിനക്ക് ഉപദേശിക്കേണ്ടി വരുന്നത് “.
അത്തരത്തില്‍ നഷ്ടപ്പെട്ടുപോയ അറിവു മൂലം തെറ്റായി പ്രതിപാദിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുള്ള മഹത്തായ ശാസ്ത്ര സത്യത്തെയാണ്‌ താഴെ വിശദീകരിക്കുന്നത്.

അനന്തശായിയായ ഭഗവാന്‍ മഹാവിഷ്ണുവും സൃഷ്ടികര്‍മ്മങ്ങള്‍ നടത്തുന്ന ബ്രഹ്മദേവനും ആണ് ഇതില്‍ കാണുന്നത് . ഭക്തിയോടെ മാത്രം ഈ ചിത്രം കാണുമ്പോള്‍ മറ്റൊന്നും നമ്മുടെ മനസ്സില്‍ വരികയുമില്ല. എങ്കിലും ഒരു ശരാശരി മനുഷ്യന് ആശയക്കുഴപ്പവും കുട്ടികള്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതും ആയ  ചില വിഷയങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.
മഹാവിഷ്ണുവിന്‍റെ പൊക്കിള്‍ ക്കൊടിയില്‍ നിന്നും ആരംഭിക്കുന്ന താമരത്തണ്ടിന്റെ അറ്റത്തുള്ള വിടര്‍ന്ന താമരയില്‍ ആണ് ബ്രഹ്മദേവന്‍ സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിനെ കാണണം എങ്കില്‍ ബ്രഹ്മദേവന് താഴെ ഇറങ്ങി വന്നു കാണാം , പക്ഷെ മഹാവിഷ്ണുവിന് ബ്രഹ്മലോകത്ത് പോയി ബ്രഹ്മദേവനെ കാണണം എന്ന് വച്ചാല്‍ അല്‍പ്പം ബുദ്ധിമുട്ടിയത്‌ തന്നെ.
പ്രശ്നം, പണ്ട് എഴുതി വച്ചിട്ടുള്ള പുരാണത്തില്‍ അല്ലാ , പക്ഷേയോ നഷ്ടപ്പെട്ടു പോയ അറിവ് വീണ്ടും നേടിയെടുക്കാനായി പണ്ടത്തെ പുരാണ ശ്ലോകങ്ങളെ അപഗ്രഥനം ചെയ്തപ്പോള്‍ പിന്നീട് വന്ന  തലമുറയ്ക്കു പറ്റിയ ഒരു തെറ്റാണ് അത് !

ഇനി ശുദ്ധമായ “ASTRONOMY”യിലേക്ക് കടക്കട്ടെ ! എങ്കിലേ എല്ലാം മനസ്സിലാകൂ . എന്നാല്‍ കഴിയുന്ന അത്രയ്ക്ക് ലളിതമാക്കാന്‍ ശ്രമിക്കാം .
സൂര്യന്‍ ഒരു നക്ഷത്രമാണ് എന്നും സൂര്യന്‍റെ ഉള്ളില്‍ രണ്ടു ഹൈഡ്രജന്‍ ആറ്റങ്ങള്‍ വീതം ചേര്‍ന്ന് ഹീലിയം ആറ്റങ്ങള്‍ ഉണ്ടാകുന്ന “Self Controlled Nuclear Fusion Reaction” ആണ് നടന്നു കൊണ്ടിരിക്കുന്നത് എന്നും കുറേ പേര്‍ക്കെങ്കിലും അറിയുമായിരിക്കും. പക്ഷെ ഈ ഹൈഡ്രജന്‍ മുഴുവന്‍ തീര്‍ന്നാല്‍ പിന്നെ എന്താണ് സംഭവിക്കുക ? ഇനിയും വെറും 5 Billion വര്‍ഷത്തേയ്ക്ക് ഉള്ള ഹൈഡ്രജന്‍ മാത്രമേ ബാക്കിയുള്ളൂ ! അത് കഴിഞ്ഞാല്‍ എന്തായിരിക്കും നടക്കുക ? തീര്‍ച്ചയായും സൂര്യന്‍ അതിവേഗം ചുരുങ്ങും, സ്വന്തം ഗുരുത്വബലത്താല്‍. പക്ഷെ അത് അധികം നീണ്ടു നില്‍ക്കില്ലാ. ഉള്ളിലെ മര്‍ദ്ദവും ചൂടും ഒരു പരിധി കടക്കുമ്പോള്‍ “രണ്ടു helium  ആറ്റങ്ങള്‍ ചേര്‍ന്ന് കാര്‍ബണ്‍ ആറ്റം” ഉണ്ടാവുന്ന ന്യുക്ളിയര്‍ റീയാക്ഷന്‍ തുടങ്ങും. ഈ ഘട്ടത്തില്‍ സൂര്യന്‍ വലുപ്പത്തില്‍ ആയിരക്കണക്കിന് മടങ്ങ്‌ വലുതാകും. അന്ന് ഭൂമിയുടെ ഭ്രമണപഥം സൂര്യന്‍റെ ഉള്ളിലായിരിക്കും ! വീണ്ടും മില്യണ്‍സ് ഓഫ് ഇയെര്‍സ് കഴിയുമ്പോഴേക്കും സൂര്യന്‍ ചുരുങ്ങി ഒരു “White Dwarf” ആയി മാറുകയും പിന്നീട് പതുക്കെ പ്രഭ മങ്ങി ഇരുളില്‍ മറയുകയും ചെയ്യും !
ഇത് സൂര്യനും സൂര്യനെക്കാള്‍ 1.4 ഇരട്ടിയില്‍ താഴെ മാത്രം വലുപ്പമുള്ള നക്ഷത്രങ്ങളുടെ കാര്യം. ഇതിനെ “Chandrasekhar Limit”  എന്നാണു വിശേഷിപ്പിക്കുന്നത്. ഇന്ത്യാക്കാരനായ സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ എന്ന ശാസ്ത്രജ്ഞന്റെ സംഭാവനയാണ് ഇത്.
സൂര്യനെക്കാള്‍ 1.4 മടങ്ങില്‍ അധികം വലുപ്പമുള്ള നക്ഷത്രങ്ങള്‍ക്ക് ജീവിതം ഇവിടെ അവസാനിക്കുന്നില്ല. വലിപ്പത്തിന് അനുസരിച്ച് അവ “Carbon Cycle, Oxygen Cycle, ഇങ്ങനെ പല Nuclear Fusion Reaction കളിലൂടെ കടന്നു പോവും, അവസാനം Iron രൂപം കൊള്ളും വരെ , അതില്‍ തന്നെ SuperNova , Neutron Star, Pulsar, Black Hole എന്നിങ്ങനെ പല അവസ്ഥകളും വന്നെന്നു വരും.പക്ഷെ ഇവയില്‍ ഏതാണ്ട് 2.5 Solar Mass ഇല്‍ താഴെ ഉള്ളവയ്ക്ക് ഒന്നും തന്നെ ഏറ്റവും ഭീകരവും നിഗൂടവുമായ Black Hole എന്ന അവസ്ഥയിലേക്ക് എത്തി ചേരാന്‍ കഴിയില്ല . ഈ ലിമിറ്റ് ആണ് “Schwarzschild Limit” എന്ന പേരില്‍ അറിയപ്പെടുന്നത്.
ഈ ലിമിറ്റിനു മുകളില്‍ വലുപ്പം ഉള്ളവയ്ക്ക് എന്ത് സംഭവിക്കും എന്ന് നോക്കാം. Iron രൂപം കൊള്ളുന്ന അവസാനത്തെ റിയാക്ഷന്‍ വളരെ Violent ആയിരിക്കും. ഉള്ളില്‍ സൃഷ്ടിക്കപ്പെടുന്ന അതിഭീമമായ ഊര്‍ജത്തിന്‍റെ പുറത്തേക്കുള്ള തള്ളലിനെ തടഞ്ഞു നിറുത്താന്‍ നക്ഷത്രത്തിന്‍റെ ഗുരുത്വബലത്തിന് കഴിയില്ലാ. അതിഭീകരമായ ഒരു സ്ഫോടനത്തില്‍ കൂടി നക്ഷത്രത്തിന്‍റെ പുറംപാളികള്‍ നാലുപാടും ചിതറി തെറിക്കുന്നതോടൊപ്പം അതിന്‍റെ CORE ഏതു ശക്തിയാലും തടയാന്‍ കഴിയാത്ത ഗുരുത്വശക്തിയാല്‍ ചുരുങ്ങാന്‍ തുടങ്ങും. ആദ്യം ഞെരുക്കത്തിന്റെ ശക്തിയാല്‍ തന്നെ Electronഉം Protonഉം ഒന്നു ചേര്‍ന്ന് nutronകള്‍ ആവും. അപ്പോള്‍ ആ നക്ഷത്രത്തില്‍ neutronകള്‍ മാത്രമാവും ഉണ്ടാവുക. എന്നാല്‍ ഞെരുക്കത്തിന്റെ Force താങ്ങാന്‍ കഴിയാതെ nutronകളും വീണ്ടും Compressed ആവും. ആ nutron നക്ഷത്രത്തിന്റെ ഉള്ളില്‍ യാതൊരു വിധ റിയാക്ഷനും ഇല്ലാത്തതിനാല്‍ ഉള്ളില്‍ നിന്നും പുറത്തേയ്ക്ക് യാതൊരു വിധ ബലവും ഇതിനെ തടയാന്‍ കാണില്ലാ . നുട്രോണുകള്‍ ഞെരുങ്ങി ഞെരുങ്ങി നുട്രോണുകള്‍ അല്ലാതായി തീരുകയും , മൊത്തം MASS ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവില്‍ (Singularity) അപ്രത്യക്ഷമാവുകയും ചെയ്യും !
ഇങ്ങിനെ അപ്രത്യക്ഷമാവുന്ന ബിന്ദുവിനെ ചുറ്റിപ്പറ്റി , പ്രകാശത്തിനു പോലും പുറത്തേയ്ക്ക് കടക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു വലിയ ഗോളാകൃതിയിലുള്ള ഭാഗം തന്നെ പ്രപഞ്ചത്തില്‍ രൂപം കൊള്ളും. വെളിച്ചത്തിനെ പോലും വലിച്ചെടുക്കാന്‍ കഴിവുള്ള ആ ഗോളാകൃതിയിലുള്ള ഭാഗമാണ് “Black Hole “ എന്ന് അറിയപ്പെടുന്നത്.
ആധുനിക ശാസ്ത്രത്തിനു ഈ ഗോളത്തിന് പുറത്തുള്ള കാര്യങ്ങളെ പറ്റി മാത്രമേ അറിയൂ ! അതിനകത്ത് എന്ത് നടക്കുന്നു എന്നോ ,അതിനുള്ളില്‍ മറഞ്ഞു പോയ ദ്രവ്യത്തിന് എന്ത് പറ്റിയെന്നോ ആധുനിക ശാസ്ത്രത്തിനു അറിയില്ലാ. എന്നാല്‍ നമ്മുടെ ഹൈന്ദവശാസ്ത്രം അതിനെ വ്യക്തമായി വിശദീകരിക്കുന്നുണ്ട് !

വലിയ നക്ഷത്രങ്ങള്‍ മാത്രമല്ലാ ബ്ലാക്ക്ഹോളില്‍ അവസാനിക്കുന്നത്. നക്ഷത്രങ്ങള്‍ മൂലം ഉണ്ടാവുന്ന ബ്ലാക്ക്ഹോളുകള്‍ വളരെ ചെറിയവയാണ്. കോടിക്കണക്കിനു നക്ഷത്രങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന ഒരു ഗ്രൂപ്പ് ആണ് ഒരു ഗ്യാലക്സി. അങ്ങിനെ കോടിക്കണക്കിനു ഗ്യാലക്സികള്‍ തന്നെ ഉണ്ട്. ഓരോ ഗ്യാലക്സിയുടെ കേന്ദ്രത്തിലും കോടിക്കണക്കിനു നക്ഷത്രങ്ങളുടെ പിണ്ടമുള്ള ഓരോ ഭീമന്‍ “Black Hole” കള്‍ കാണും!  
ഈ ബ്ലാക്ക്ഹോളിന്റെ ഉള്ളില്‍ ഒരു ബിന്ദുവില്‍ മറഞ്ഞുപോയ ദ്രവ്യത്തിനെ എന്ത് വിളിക്കും? അതില്‍ പ്രോടോണ്‍ ഇല്ലാ, എലെക്ട്രോന്‍ ഇല്ലാ, nutron ഇല്ലാ. ആ ദ്രവ്യം തന്നെ ഇല്ലാ. വളരെ ശക്തമായ Electromagnetic Fieldഉം Gravitational Fieldഉം മാത്രം അവിടെ ഉണ്ടാവും. ദ്രവ്യം (ശിവം) ഇല്ലാ , വെറും ശക്തി (പാര്‍വ്വതി) മാത്രം !!! ഇങ്ങിനെ വെറും ശക്തി മാത്രമുള്ള ഒരു ലോകത്തില്‍ ജീവിതം അസാദ്ധ്യം തന്നെ ! ഇനി ഈ ദ്രവ്യം മുഴുവന്‍ ലോകത്തില്‍ അനന്തമായി അകന്നു പരന്നു കിടന്നാല്‍ എന്താവും. ഗുരുത്വാകര്‍ഷണവും മറ്റു ബലങ്ങളും ഇല്ലാത്ത ലോകത്ത് വെളിച്ചവും ചൂടും മറ്റു ഊര്ജങ്ങളും കാണില്ലാ. അതുകൊണ്ടാണ് ദ്രവ്യത്തിന്റെയും (ശിവന്‍) ശക്തിയുടെയും (പാര്‍വ്വതി) ഒരു തുലനമുള്ള സംയോജനത്തില്‍ കൂടി മാത്രമേ ലോകത്തിന് നിലനില്‍പ്പുള്ളൂ എന്ന് ഹൈന്ദവ ഗ്രന്ഥങ്ങള്‍ പറയുന്നത്. അര്‍ദ്ധ-നാരീശ്വര സങ്കല്‍പ്പവും ശിവലിംഗസങ്കല്‍പ്പവും ഇതിനെയാണ് അര്‍ത്ഥമാക്കുന്നത് !!!

ബ്ലാക്ക്ഹോളിന്റെ ഉള്ളില്‍ ഒരു ബിന്ദുവില്‍ അപ്രത്യക്ഷമായ ആ ദ്രവ്യമാണ്‌ ഹൈന്ദവഗ്രന്ഥങ്ങളില്‍ “ബ്രഹ്മം” എന്ന് വിശേഷിപ്പിക്കുന്നത്. അതിനു രൂപമില്ല ഗുണമില്ല ഭാവമില്ല പേരുമില്ല !!! സൂര്യനും ചന്ദ്രനും പോലും പ്രകാശിപ്പിക്കാനും കഴിയില്ല !!! അതേ, അത് തന്നെയാണ് ഭഗവദ്ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനനെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ പാടുപെടുന്ന ബ്രഹ്മതത്ത്വം!!! ഏറ്റവും സുന്ദരമായതും ഏറ്റവും നികൃഷ്ടമായതും, ഞാനും നിങ്ങളും പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കളും, പ്രകാശവും മണവും കാറ്റും തണുപ്പും ജലവും മണ്ണും എല്ലാം ഇതില്‍ നിന്ന് തന്നെയാണ് ഉണ്ടായിരിക്കുന്നത്!!! ഭഗവദ്ഗീതയുടെ ഈ ശാസ്ത്രീയ വശം അറിഞ്ഞതിനാല്‍ ആണ് പാശ്ചാത്യര്‍ അതിനെ ഇത്രയധികം ആരാധിക്കുന്നത് !.

നമ്മുടെ ഗ്യാലക്സിയായ “MilkyWay” (പാല്‍കടല്‍) യും ഇതുപോലെ ഒന്നാണ്. ഈ പാല്ക്കടലിന്റെ മദ്ധ്യഭാഗത്താണ് ബ്ലാക്ക്ഹോളിന്റെ ഉള്ളിലെ ദ്രവ്യത്തിന്റെ രൂപത്തില്‍ അഥവാ ബ്രഹ്മസ്വരൂപനായ മഹാവിഷ്ണു ഉറങ്ങുന്നത്! പാല്‍ക്കടലില്‍ ഒന്നിലധികം തലകളുള്ള ഒരു പാമ്പ്‌ ചുരുണ്ടുകൂടി കിടക്കുന്നതിനു നടുവില്‍ പള്ളികൊള്ളുന്ന ബ്രഹ്മസ്വരൂപനായ മഹാവിഷ്ണുവിനെ പറ്റി ഉള്ള  നമ്മുടെ ഹൈന്ദവസങ്കല്‍പ്പത്തിനു സമമായി ഈ ലോകത്ത് ഒരു ശാസ്ത്രവും വളര്‍ന്നിട്ടില്ലാ, ഇനി വളരുകയും ഇല്ലാ !!! മിക്ക ഗ്യാലക്സികള്‍ക്കും രണ്ടിലധികം തലകള്‍ ഉണ്ട് താനും !!!

ഇനി കുറച്ച് ബ്ലാക്ക്‌ഹോളുകളെ കാണാം.

ഓരോ ഗ്യലക്സിക്കും നടുവില്‍ ഉള്ള ബ്ലാക്ക്ഹോള്‍ എന്ന് ആധുനികശാസ്ത്രം അമ്പരന്നു നില്‍ക്കുന്ന ആ ബ്രഹ്മത്തില്‍ നിന്നും പുറത്തേയ്ക്കും അകത്തേയ്ക്കും ദ്രവ്യം യാത്ര ചെയ്യുന്നത് ഒരു പൊക്കിള്‍കൊടി പോലെയുള്ള പാതയില്‍ക്കൂടിയാണ്.
ബ്ലാക്ക്ഹോളിനുള്ളില്‍ ബ്രഹ്മസ്വരൂപത്തില്‍ മറഞ്ഞിരിക്കുന്ന ദ്രവ്യം നമുക്ക് ഗോചരമല്ല . ആ പോക്കിള്കൊടിയില്‍ കൂടി അതിന്‍റെ ഒരു പരിധിക്കു പുറത്തെത്തിയാല്‍ മാത്രമേ ദ്രവ്യത്തിന് ഇലക്ട്രോണ്‍ ആയും പ്രോടോണ്‍ ആയും മറ്റും രൂപം സ്വീകരിച്ച് നമ്മുടെ “ദൃശ്യ-പ്രപഞ്ചത്തിനു “ രൂപം നല്‍കാന്‍ കഴിയൂ. അങ്ങനെ അനേക തലകളുള്ള പാമ്പിനെ പോലെയും അല്ലെങ്കില്‍ വിടര്‍ന്ന താമരപൂപോലെയും ഇരിക്കുന്ന ഈ ദൃശ്യപ്രപഞ്ചമായ ഗ്യാലക്സിയില്‍ ഇരുന്ന് കൊണ്ട് ബ്രഹ്മത്തിനെ ഉപയോഗിച്ച്  സൃഷ്ടികര്‍മ്മം നടത്തുന്ന ബ്രഹ്മഭാവത്തിനെയാണ് നാം ബ്രഹ്മാവായി പൂജിക്കുന്നത് !!!
എത്രമഹത്തരമായ പ്രപഞ്ചസത്യം ആണത് !!!

ഭഗവദ് ഗീതയില്‍ ഭഗവാന്‍ പറയുന്നത് നാം സശ്രദ്ധം മനസ്സിലാക്കിയാല്‍ എല്ലാ സംശയങ്ങളും തീരും. ബ്രഹ്മസ്വരൂപനായ ഭഗവാന് പേരില്ല രൂപമില്ല ഭാവമില്ല. സൃഷ്ടി സമയത്ത് ബ്രഹ്മാവായും പരിപാലന സമയത്ത്  മഹാവിഷ്ണുവായും  സംഹാരസമയത്ത് രുദ്രനായും സങ്കല്‍പ്പിക്കുവാന്‍ ഉള്ള അനുവാദം ഭഗവാന്‍ നമുക്ക് തന്നിട്ടുണ്ട്!
മാത്രമല്ല , സാക്ഷാല്‍ ബ്രഹ്മസ്വരൂപന് യാതൊരുവിധ രൂപവും പേരും ഇല്ലായെങ്കിലും, അതിനെ ഏതു രൂപത്തിലും ഭാവത്തിലും നാമത്തിലും ആരാധിക്കാനുള്ള അവകാശവും നമുക്ക് ഭഗവാന്‍ തന്നിട്ടുണ്ട്!! പക്ഷെ, ഏതു രൂപത്തിലും ഭാവത്തിലുമാണോ നമ്മള്‍ ആരാധിക്കുന്നത്, ആ ദേവന്‍റെ വരദാന ശക്തിയും ആ സങ്കല്‍പ്പത്തിന്‍റെ പരിധിക്കുള്ളില്‍ ആയിരിക്കും!!!
അതുകൊണ്ടാണ് വിഘ്നം മാറ്റാന്‍ ഗണപതിയെയും വിദ്യക്ക് സരസ്വതിയും ഐശ്വര്യത്തിന് മഹാലക്ഷ്മിയെയും അങ്ങനെ കോടിക്കണക്കിനു ദേവതകളെയും നമ്മള്‍ ആരാധിക്കുന്നത്.
നിങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഞാന്‍ തൃപ്തനായി !...

No comments:

Post a Comment