ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 February 2018

ഭഗവത്ഗീത അവലോകനം

ഭഗവത്ഗീത അവലോകനം.

യോഗേശ്വരനായ കൃഷ്ണന്റെ സ്വരൂപം  മനസ്സിലാക്കാൻ   ഗീത മൂന്നാം അദ്ധ്യായതോളം വായിക്കേണ്ടതായിട്ടുണ്ട്. അദ്ധ്യായം പതിമൂന്ന്  കഴിയുമ്പോഴേക്ക്   ശ്രീകൃഷ്ണൻ യഥാർത്ഥ യോഗിയായിരുന്നു എന്നു   ബോധ്യപ്പെടും.  അദ്ധ്യായം രണ്ടുമുതൽ തന്നെ സത്യം വെളിവായി തുടങ്ങും.  സനാതനത്വവും സത്യവും  പരസ്പര പൂരകങ്ങളാണ് എന്ന വസ്തുത രണ്ടാം അദ്ധ്യായം മുതൽക്കേ സ്പഷ്ടമായി തുടങ്ങും. ഈ വെളിപ്പെടൽ അന്തിമ അദ്ധ്യായം തുടരും .യുദ്ധത്തിന്റെ ഗതി  നാലാമദ്ധ്യായമാവുമ്പോഴേക്കം അറിഞ്ഞു തുടങ്ങും. പതിനൊന്നാമദ്ധ്യായത്തിലെത്തി നിൽക്കുമ്പോൾ സംശയങ്ങളെല്ലാം  വേരറ്റു . വിഴും  പതിനാറാം അദ്ധ്യായം വരെ ഈ പ്രക്രിയ തുടരും. യുദ്ധസ്ഥലത്തെ കുറിച്ച്  മനസ്സിലാക്കാൻ   പതിമൂന്നാം അദ്ധ്യായം ആവർത്തിച്ചു വായിക്കേണ്ടതുണ്ട്.

പ്രത്യക്ഷദർശനം തന്നെ ജ്ഞാനം എന്ന വസ്തുത നാലാം അദ്ധ്യായം മുതൽ വെളിവായി തുടങ്ങും. പതിമൂന്നാം അദ്ധ്യായത്തിലെത്തുമ്പോൾ അക്കര്യം വളരെ നന്നായി  മനസ്സിലാവുകയും ചെയ്യും. ആറാം അദ്ധ്യായം വായിക്കുന്നതോടെ യോഗത്തിന്റെ അർത്ഥം  മനസ്സിലാവും.  ഗ്രന്ഥം തീരും വരെ യോഗത്തിന്റെ വിഭിന്നാംശങ്ങളുടെ നിർവചനങ്ങൾ തുടർന്നു കൊണ്ടിരിക്കും. മുന്നാം അദ്ധ്യായത്തിൽ തുടങ്ങി നാലാം അദ്ധ്യായത്തിൽ എത്തുമ്പോഴേക്ക്  ജ്ഞാനയോഗ രഹസ്യങ്ങൾ സ്പഷ്ടമാകും. നിഷ്കാമ കർമ്മയോഗം രണ്ടാം അദ്ധ്യായം മുതൽ ഗ്രന്ഥാന്ത്യം വരെ  ചർച്ച ചെയ്യപ്പെടുന്നുണ്ട്.  മൂന്നു നാലും അദ്ധ്യായങ്ങൾ യജ്ഞം എന്തെന്ന് സ്പഷ്ടമാകുന്നു.

കർമ്മം എന്ന വാക് ആദ്യം കാണുന്നത് രണ്ടാമദ്ധ്യായം മുപ്പൊത്തൊമ്പതാം ശ്ലോകത്തിലാണ്. ഇതു മുതൽ നാലാം അദ്ധ്യായത്തിലെ അവസാന ശ്ലോകം വരെ വായിച്ചാൽ  ആരാധനയെന്നും ഭജനമെന്നും കർമ്മപദത്തിന്ന്  അർത്ഥം കിട്ടിയതെങ്ങനെയെന്നു മനസ്സിലാകും.  പതിനാറും, പതിനെഴും അദ്ധ്യായങ്ങൾ ഇതു തന്നെയാണ് ശരി എന്നു ബോധ്യപ്പെടുത്തും. മൂന്നാം അദ്ധ്യയത്തിൽ വർണ്ണസങ്കരവും, നാലാമദ്ധ്യായത്തിൽ അവതാരവും   സ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു.  വർണ്ണവ്യവസ്ഥയെപ്പറ്റി അറിയാൻ പതിനെട്ടാമദ്ധ്യയം നോക്കണം.  അതിന്റെ സൂചനകൾ മൂന്നും നാലും അദ്ധ്യയങ്ങളിൽ കാണാം. മനുഷ്യരിലെ ദേവാസുരജാതികളെപ്പറ്റി പതിനാറാം അദ്ധ്യയത്തിൽ  പ്രതിപാദിച്ചിരിക്കുന്നു, വിശ്വരൂപ ദർശനം പത്തും പതിനെന്നും അദ്ധ്യയങ്ങളിൽ വർണ്ണിതമായിട്ടുണ്ട്. ഏഴ്, ഒമ്പത്, പതിനഞ്ച് എന്നി അദ്ധ്യയങ്ങളും ഇക്കാര്യത്തിൽ വെളിച്ചം  വീശുന്നുണ്ട്. ഏഴ്, ഒമ്പത്, പതിനെഴ് എന്നി അദ്ധ്യയങ്ങൾ വായിച്ചാൽ പരമാത്മാ പൂജക്കുള്ള സ്ഥലം ഹൃദയദേശം മാത്രം അവിടെ ധ്യാനം പ്രണായാമം തുടങ്ങിയക്രിയകൾ ഏകാന്തതയിൽ  ഇരുന്ന് നിർവഹിക്കാം .  ഈ വസ്തുത   മൂന്ന്, നാല്, ആറ്, പതിനെട്ട് എന്നി അദ്ധ്യായങ്ങളിൽ നിന്ന് സ്പഷ്ടമാകും. ആറാം അദ്ധ്യായം വരെ അധ്യായനം നടത്തിയാൽ തന്നെ   ഗീതയുടെ  അടിസ്ഥാനപരമായ ആശയം  ഉൾകൊള്ളാനാവും.

ഗീത ജീവിതപോരാട്ടത്തിന് ഉപയോഗിക്കുവാനുള്ള ഉപകരണമല്ല, പിന്നയോ ജീവിതയോധാനത്തിൽ ശശ്വത  വിജയം നേടാനുള്ള പരിശീലന വേദിയാണ്. നന്മയും, തിന്മയും തമ്മിൽ നടക്കുന്ന സംഘർഷമാണ് ഗീതയിലെ  പ്രതിപാദ്യം.

No comments:

Post a Comment