സുശ്രുത മഹർഷി
സുശ്രുതൻ രചിച്ച ആയുർവേദ ഗ്രന്ഥമാണ് സുശ്രുത സംഹിത. ശസ്ത്രക്രിയയെ സംബന്ധിച്ചു രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണിത്. സുശ്രുതൻ ജീവിച്ചിരുന്ന കാലഘട്ടത്തെപ്പറ്റി വ്യക്തമായ തെളിവുകളില്ലയെങ്കിലും, മറ്റ് ഗ്രന്ഥങ്ങളിലെ പരാമാർശങ്ങളെ അടിസ്ഥാനമാക്കി ബി സി 800 നും 600 നും ഇടയ്ക്കു ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം.
ചില ചരിത്രകാരന്മാർ, സുശ്രുതൻ ജീവിച്ചിരുന്നത് ബി സി 3000 മുതൽ എ ഡി 10 ആം നൂറ്റാണ്ടു വരെയുള്ള പല കാലഘട്ടങ്ങളിലെന്ന് അവകാശപ്പെടുന്നു. നാഗാർജ്ജുനൻ (ക്രി വ 1 ആം നൂറ്റാണ്ട്) രചിച്ച ഉപായഹൃദയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ സുശ്രുതനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. അതിനാൽ സുശ്രുതൻ നാഗർജ്ജുനനു മുൻപ് ജീവിച്ചിരുന്നു എന്ന് ചിലർ സ്ഥാപിക്കുന്നു. പതഞ്ജലിയുടെ (ബി സി 2 ആം നൂറ്റാണ്ട്) മഹാഭാഷ്യത്തിലും കാത്യായനന്റെ (ബി സി 3 ആം നൂറ്റാണ്ട്) വർത്തികത്തിലും സുശ്രുതനെപ്പറ്റി പരാമർശങ്ങളുണ്ട്.
പാണിനിയടക്കമുള്ള പണ്ഡിതന്മാർ അവരുടെ രചനകളിൽ സുശ്രുതൻ “ഒരു പുതിയ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്” എന്ന് വിശേഷിപ്പിക്കുന്നു. സുശ്രുതന്റെ ഗുരു ദിവോദാസ ധന്വന്തരി, ധന്വന്തരി മഹർഷിയുടെ നാലാം തലമുറയായി ജനിച്ചുവെന്ന് ഗരുഡപുരാണത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും അന്നത്തെ സാമൂഹിക വ്യവസ്ഥയിൽ കുടുംബത്തിലെ പ്രശസ്തരായവരുടെ പേരുകൾ അനന്തര തലമുറകളിൽ ഉപയോഗിക്കുന്നത് വളരെ സാധാരണയായിരുന്നതിനാൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഒരേ പേരുള്ള രണ്ട് വ്യക്തികളായിരുന്നു അവർ.
അപധനവൻ, അറഭ്രൻ, പഷ്കലവതൻ തുടങ്ങിയവർ സുശ്രുതന്റെ സഹപാഠികളായിരുന്നു. ഇവർ ശസ്ത്രക്രിയയെപറ്റി രചിച്ച പ്രബന്ധങ്ങളും സുശ്രുത സംഹിതയിൽ ഉപയോഗിച്ചിട്ടുണ്ട്. സുശ്രുതനു ശേഷമുള്ള കാലഘട്ടത്തിൽ ആയുർവേദത്തിന്റെ മറ്റു വിഭാഗങ്ങൾ വളർന്നുവെങ്കിലും ശസ്ത്രക്രിയ പഠനത്തിനായി ശവശരീരം തുറന്നുള്ള പഠനവും നിരീക്ഷണങ്ങളും നിഷിദ്ധമായിരുന്നതിനാൽ അത് പ്രാധാന്യമർഹിക്കാത്ത ഒരു വിഷയമായി അധഃപതിച്ചു.
ആയൂര്‍ വേദം, യോഗ ഒക്കെ ഇന്ന് ലോകത്തില്‍ കോടി കണക്കിന് ജനതക്ക് ഗുണം ചെയ്തു വരുന്നു.... അതൊക്കെ നമ്മുടെ ഭാരത ഋഷി പരമ്പര നമുക്ക് നല്‍കിയ മഹത്തായ സമ്പത്ത്. അതില്‍ ഒന്ന് ആണ് സുശ്രുത സംഹിത എന്നാ മഹത്തായ ഗ്രന്ഥം.
ലോകത്തില്‍ ആദ്യമായി തിമിര ശാസ്ത്ര ക്രിയ നടത്തിയത് ഭാരതീയന്‍ ആയ സുശ്രുതന്‍. സുശ്രുത മഹര്‍ഷി എഴുതിയ 'സുശ്രുത സംഹിത'യില്‍ എഴുതി വച്ചിരിക്കുന്നു എല്ലാം
ലോകം നമിക്കുന്നു ആയൂര്‍ വേദത്തെ 'സുശ്രുത സംഹിത' ഇന്ന് ലോകത്തിലെ വിവിധ സര്‍വ്വ കലാശാലയിലെ റെഫ്‍റന്‍സ് ഗ്രന്ഥമാണ്.
ലോകത്തില്‍ ആദ്യമായി തിമരം ശസ്ത്രക്രിയയിലൂടെ മാറ്റിയത് നമ്മുടെ ഭാരതത്തില്‍ ജനിച്ച മഹാ മുനിയും മഹാ ശാസ്ത്രഞ്ഞനും ആയിരുന്ന സുശ്രുത മഹര്‍ഷി ആയിരുന്നു. അദ്ദേഹം എഴുതിയ സുശ്രുത സംഹിത ഇന്ന് ലോകത്തില്‍ ശസ്ത്രക്രിയയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അവസാനത്തെ ഉത്തരം ആണ്. അത് കൊണ്ട് വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പഠന വിധേയം ആകുന്ന ഗ്രന്ഥവും മറ്റൊന്ന് അല്ല.
ആദ്യമായി തിമിരം സഹ്സ്ത്രക്രിയയിലൂടെ ഇല്ലാതാക്കിയത് സുശ്രുത മഹര്‍ഷി ആണ്. അതിനു അദ്ദേഹം ഉപയോഗിച്ച ആയുധം ജബമുഖി സലക എന്ന് പറയുന്ന ഒരു ആയുധം ആണ്. ഇത് ഒരു curved needle ആണ്. ഇത് കൊണ്ട് കണ്ണിനകത്ത് ലെന്‍സ് ലൂസ് ചെയ്യുകയും കണ്ണുകളില്‍ പടര്‍ന്നിരിക്കുന്ന തിമിരത്തെ പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. കണ്ണിന്റെ കൃഷണ മണിയെ മൂടിനിക്കുന്ന തിമിരത്തെ പുറത്തേക്ക് തള്ളുന്നു. അതിനു ശേഷം കണ്ണ് ചൂട് നെയ്യില്‍ കഴുകുകയും തുണി വച്ച് കെട്ടുകയും ചെയ്യും. ഈ രീതി വളരെ വിജയപ്രദമായിരുന്നു.
ഭാരതീയമായത് എന്തും തിരസ്കരിക്കുക ...എന്നാല്‍ നമ്മുക്ക് അഭിമാനിക്കാനുള്ള എത്രയോ കാര്യങ്ങള്‍ നമ്മുടെ മഹര്‍ഷിമാര്‍ അവരുടെ തപസ്സു കൊണ്ട് നമുക്ക് നല്‍കിയിട്ടുണ്ട്. ഇത് പോലെ മറ്റൊരു രാജ്യത്തിനും അറിവിന്റെ സമ്പത്ത് അവരുടെ പഴയ തലമുറ കരുതി വച്ചിട്ടില്ല.അത് നമ്മുടെ ഭാരതത്തില്‍ മാത്രം.
No comments:
Post a Comment