ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 February 2018

ഗണേശ തത്വം

ഗണേശ തത്വം

"ഗ" കാരം ജ്ഞാനം "ണ" കാരോ മോക്ഷ"

(മുദ്ഗല പുരാണ )

"ഗ എന്ന ശബ്ദം ജ്ഞാനത്തെയും "ണ എന്ന ശബ്ദം മോക്ഷത്തെയും സൂചിപ്പിക്കുന്നു .

ഗണേശ സങ്കൽപ്പത്തിലെ നമുക്കു എല്ലാവർക് അറിയുന്ന മറ്റൊരു രണ്ടു സങ്കല്പമാണ് . ഗണപതിയുടെ ഇടതും വലതുമായി ഇരിക്കുന്ന രണ്ടു ഭാര്യമാർ ആയ സിദ്ധിയും ബുദ്ധിയും .ആ സങ്കൽപം എന്താണന്നു നമുക് നോക്കാം .

ഗ+ജ്ഞാനം (ബുദ്ധി )
ണ+മോക്ഷം(സിദ്ധി )

ബുദ്ധിയിലൂടെ ജ്ഞാനത്തെയും സിദ്ധിയിലൂടെ മോക്ഷത്തെയും തരുന്നു അതായത് ജ്ഞാനത്തിന്റെയും മോക്ഷത്തിന്റെയും പതി ആകുന്നു ഗണപതി. പതി എന്നാൽ നാഥൻ. ഭർത്താവ് എന്നൊക്കെ അർഥം ഉണ്ട് ..ഗണപതിയെ ഉപാസിച്ചാൽ ജ്ഞാനവും മോക്ഷവും ഒരു പോലെ ഭക്തന് സിദ്ധമാകും സിദ്ധിയും ബുദ്ധിയുമെന്ന സാങ്കല്പിക ഭാര്യ സങ്കല്പത്തിലൂടെ ജ്ഞാനത്തെയും മോക്ഷത്തെയും കുറിച്ച് ഋഷി നമുക് പറഞ്ഞു തരുകയായിരുന്നു

No comments:

Post a Comment