ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2018

ചാതുർവർണ്യം

"ചാതുർവർണ്യം മയാ സൃഷ്ട്ം ഗുണകർമ്മവിഭാഗ ശഃ"

മനുഷ്യരുടെ ഇടയിൽ തന്നെ ജ്ഞാനവബോധത്തിനും അതിനെ യുക്തിയുക്തമായി വിവേചിച്ച് വാസനാഗുണം സ്വയം സംസ്കരിക്കപ്പെടുവാനുമുള്ള സാമർത്ഥ്യം ഗുണാനുസൃതമായി പല വിതാനങ്ങളിലായിട്ടാണ് കാണപ്പെടുന്നത്. ചിലരുടെ വാസനാ സ്വാത്തിക പ്രാധാനമാണെങ്കിൽ ചിലരുടെ രാജസികപ്രധാനവും മറ്റു ചിലരുടെ താമസിക പ്രധാനവുമായിരിക്കും. മാത്രമല്ല ഒരു ഗുണം പ്രധാനമെങ്കിലും അതിന്റെ തീക്ഷണതയും മറ്റു രണ്ടു ഗുണങ്ങളുടെ അനോന്യാനുപാതവും എണ്ണമറ്റവിധത്തിലാവുന്നതുകൊണ്ട് വാസനയും അനന്തവിധങ്ങളിലായിരിക്കും. അതായത് ഈ ഗുണാനുപാത വ്യത്യാസം കൊണ്ട് ഓരോരുത്തരുടെയും സഹജവാസനാ - ജന്മസിദ്ധമായ സ്വഭാവഗുണം - വ്യത്യസ്തമായിരിക്കും.  ഇക്കാരണങ്ങൾകൊണ്ട് തന്നെ ഓരോരുത്തരുടെയും കർമ്മശേഷി അവരവരുടെ ഗുണാനുസൃതമായി വ്യത്യസ്തവിഷയങ്ങളിലും വ്യത്യസ്തവിതാനങ്ങളിലും  ആയിരിക്കും.  അതുകൊണ്ട് ഓരോരുത്തരുടെയും കർമ്മവിഭാഗം സഹജവാസനുസൃതമായി   ജന്മസ്വഭാവഗുണത്തിനനുയോജ്യമായിത്തന്നെ നിശ്ചയിക്കപ്പെടണം, എന്തുകൊണ്ടന്നാൽ ഓരോത്തരുടെയും കർമ്മശേഷിയും അഭിരുചിയും അനുഭവിക്കുന്ന കർമ്മഭാരവും ധാർമ്മികബാധ്യതയും  മാത്രമേ  അവർക്കു നിർവഹിക്കാനാവൂ. ഈ ഗുണകർമ്മവിഭാഗമാണ് വൈദികകാലങ്ങളിൽ ' ചാതുർവർണ്യം ' എന്ന ഗുണാനുസൃതവർണ്ണവിഭാഗം കൊണ്ട് ഉദ്ദേശിക്കുന്നത്....

"ഒരുവനിൽ പ്രത്യക്ഷമായിരിക്കുന്ന സ്വാഭാവികഗുണാനുസൃതമായി കർമ്മവിഭാഗം ചെയ്തവൻ"

No comments:

Post a Comment