സൂര്യവന്ദനം
സര്‍വജീവജാലങ്ങള്‍ക്കും ആധാരഭൂതമായ അന്നവും ജലവും വായുവും സന്തുലിതമായി നിലനിര്‍ത്തുന്നത് സൂര്യനെന്ന് നക്ഷത്രത്തിന്റെ സാന്നിദ്ധ്യംകൊണ്ട് മാത്രമായതിനാല്‍
മിത്രോ ദാധാര പൃഥ്വി... എന്നും, മിത്രായ ഹവ്യം ഘൃതമജ്ജുഹോതാ... എന്നും പറയുന്നു. മിത്രനാണ് ഭൂമിക്കാധാരം, മിത്രനായി ഞാന്‍ ഈ ഹവിസ്സും നെയ്യും ചേര്‍ത്ത് ഹോമിക്കുന്നു...
അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ഡയോക്‌സൈഡ് സ്വീകരിച്ച് ഭൂമാതാവില്‍ നിന്നെടുത്ത ജലവും, വായുവിലെ ഓക്‌സിജനും ചേര്‍ത്ത് ''സൂര്യന്‍ തയ്യാറാക്കുന്നതാണ്''. സസ്യങ്ങളിലെ അന്നജം അത്യന്താധുനിക സംവിധാനമുപയോഗിച്ചാല്‍ പോലും കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ ജലവുമായി ചേര്‍ത്ത്, ഒരു ലാബറട്ടറിയില്‍ അന്നജത്തിന്റെ ഒരു തന്മാത്രപോലും ഉണ്ടാക്കുവാന്‍ സാധ്യമല്ല. അതു സൂര്യ ചൈതന്യത്തിന്റെ ദാനമാണ്. ഈ അന്നജമാണ് ജന്തുക്കള്‍ക്കും കീടങ്ങള്‍ക്കുമാവശ്യമായ ഭക്ഷ്യദ്രവ്യങ്ങളുണ്ടാകുന്നത്. കടല്‍സസ്യങ്ങള്‍ കടല്‍മത്സ്യങ്ങള്‍ക്കും കരസസ്യങ്ങള്‍ ജന്തുക്കള്‍ക്കും ആധാരമാകുന്നു. ഇതിന് ആധാരം സൂര്യനും. അതുകൊണ്ട് നാം സൂര്യനെ പൂജിക്കുന്നു.
ജ്യോതിശുക്ലശ്ചതേജശ്ച ദേവാനാം സതതം പ്രിയ
പ്രഭാകരോ മഹാതേജോ ദീപോളയം പ്രതിഗ്രഹ്യതാം
ദേവന്മാര്‍ക്കുപോലും പ്രിയങ്കരനും ജ്യോതിസ്വരൂപനും മഹാതേജസ്വിയുമായ സൂര്യദേവാ ഈ ദിപം സ്വീകരിച്ചാലും!
No comments:
Post a Comment