ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 March 2017

വാതാപി ഗണപതിം ഭജേഹം

വാതാപി ഗണപതിം ഭജേഹം

വാതാപി ഗണപതിം ഭജേഹം
വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വരപ്രദം ശ്രീ
വാതാപി ഗണപതിം ഭജേഹം

ഭൂതാദി സംസേവിത ചരണം
ഭൂതാദി സംസേവിത ചരണം
ഭൂത ഭൗതിക പ്രപഞ്ച ഭരണം

വീതരാഗിനം വിനുത യോഗിനം...
വീതരാഗിനം വിനുത യോഗിനം...
വിശ്വകാരണം വിഘ്ന വാരണം
വീതരാഗിനം വിനുത യോഗിനം
വിശ്വകാരണം വിഘ്ന വാരണം

പുരാ കുംഭ സംഭവ മുനിവര..
പ്രപൂജിതം ത്രികോണ.. മദ്ധ്യഗതം
മുരാരി പ്രമുഖാദ്യുപാസിതം
മുരാരി പ്രമുഖാദ്യുപാസിതം
മൂലാധാര ക്ഷേത്രസ്ഥിതം
വരാദി ചാത്വാരി.. വാഗാത്മകം
വരാദി ചാത്വാരി.. വാഗാത്മകം
പ്രണവ സ്വരൂപാ വക്രതുണ്ഡം
പ്രണവ സ്വരൂപാ വക്രതുണ്ഡം
നിരന്തരം നിടില ചന്ദ്ര ഖണ്ഡം
നിജ വാമകര വി ധൃതേക്ഷു ദണ്ഡം
നിരന്തരം നിടില ചന്ദ്ര ഖണ്ഡം
നിജ വാമകര വി ധൃതേക്ഷു ദണ്ഡം

കരാംബുജ പാശ ബീജാരൂപം...
ആ ..കരാംബുജ പാശ ബീജാരൂപം...
കലുഷ വിദൂരം ഭൂതാകാരം..
കരാംബുജ പാശ ബീജാരൂപം
കലുഷ വിദൂരം ഭൂതകാരം..
ഹരാദി ഗുരുഗുഹ തോഷിബ ബിംബം
ഹംസധ്വനി ഭൂഷിത ഹേ.. രംഭം
ഹരാദി ഗുരുഗുഹ തോഷിബ ബിംബം
ഹംസധ്വനി ഭൂഷിത ഹേ... രംഭം

അർത്ഥം :

വാതാപി - ബദാമി
അഹം - ഞാൻ
വാരണം - ആന
ആസ്യം - മുഖം

ഗജമുഖനും, വർദായകനുമായി വാതാപിയിൽ വാണരുളുന്ന ശ്രീമഹാഗണപതിയെ ഞാൻ ഭജിയ്ക്കുന്നു. (ചാലൂക്യരാജവംശത്തിൻറ്റെ തലസ്ഥാനമായിരുന്ന കർണ്ണാടകത്തിലെ ബഗൽക്കൊട്ട് ജില്ലയിലെ ബദാമി എന്നിപ്പോൾ അറിയപ്പെടുന്ന താലൂക്കും അതിന്റെ തലസ്ഥാനവും ആണ് പഴയ വാതാപി)

സംസേവ - പൂജ
ഭൂതഭൗതിക - പഞ്ചഭൂതങ്ങളാൽ നിർമ്മിയ്ക്കപ്പെട്ട
വീത - മുക്തം
രാഗം - ആഗ്രഹം
വിനത - സ്രാഷ്ടാംഗപ്രണാമം
യോഗി - ഋഷികൾ

ഭൂതഗണങ്ങളാൽ പൂജിയ്ക്കപ്പെടുന്ന പാദങ്ങളോടും പഞ്ചഭൂതങ്ങളാൽ നിർമ്മിയ്ക്കപ്പെട്ട സ്ഥൂല പ്രപഞ്ചത്തിനെ നിയന്ത്രിയ്ക്കുന്നവാനായും...

ജിതേന്ദ്രിയനായും (എല്ലാ ആശകൾക്കും അതീതനും)
യോഗിമാർ സ്രാഷ്ടാംഗം പ്രണമിയ്ക്കുന്നവനായും....

പ്രപഞ്ചസൃഷ്ടിയ്ക്ക് കാരണമായവനായും...
എല്ലാ തടസ്സങ്ങളും തുടച്ച് നീക്കുന്നവനായും വിളങ്ങുന്ന...
വാതാപിയിലെ ശ്രീമഹാഗണപതിയെ ഞാൻ ഭജിയ്ക്കുന്നു.

പുരാ - മുമ്പൊരിയ്ക്കൽ
കുംഭസംഭവ - കുടത്തിൽ നിന്നു പിറന്ന
മുനിവര - മഹാമുനി
പ്രപൂജിതം - പൂജിയ്ക്കപ്പെട്ട
മുരാരി - മഹാവിഷ്ണു
പ്രമുഖ - മുഖ്യമായി
ആദി - തുടങ്ങിയവർ
ഉപാസിതം - ആരാധിയ്ക്കുന്ന
പരാദി - പര തുടങ്ങിയ
ചാത്വാരി - നാലു തലങ്ങൾ
വാഗ - പ്രസംഗം, ഭാഷണം
ആത്മകം - പ്രത്യക്ഷരൂപം
പ്രണവ - ഓം കാരം
സ്വരൂപാ - ആകൃതി
വക്ര - വളഞ്ഞ
തുണ്ഡം - ഉദരം

കലശ്ശത്തിൽ നിന്നും പിറവിയെടുത്തവനായ മഹാഋഷി അഗസ്ത്യനാൽ ഒരിയ്ക്കൽ പൂജിയ്ക്കപ്പെട്ട

(ഋഗ്വേദം പറയുന്നത് ഉർവശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീർന്ന സൂര്യനും, വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽ നിന്ന് പിന്നീട് അഗസ്ത്യൻ പിറന്നു എന്നുമാണ്)

തൃകോണ മദ്ധ്യത്തിൽ വ്സസിയ്ക്കുന്നവനായ

( ത്രികോണമദ്ധ്യസ്ഥിതം - താന്ത്രിക കർമ്മങ്ങൾക്കു- പയോഗിയ്ക്കുന്ന ത്രികോണ കളമെഴുത്താണോ, തിരുവാരൂർ ക്ഷേത്രത്തിലെ വാതാപി ഗണപതി വിഗ്രഹം ത്രികോണ ആകൃതിയിലുള്ള ചുറ്റമ്പലത്തിൽ ആയതിനാൽ ആണോ ദീക്ഷിതർ അങ്ങനെ പ്രയോഗിച്ചത് എന്ന് ഉറപ്പില്ല)

മുരനെന്ന അസുരനെ വധിച്ച മഹാവിഷ്ണുവും മറ്റും പ്രമുഖ ആരാധകരായുള്ളവനായ...

താന്ത്രിക പ്രാപഞ്ചികചക്രമായ മൂലാധാര ചക്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നവനുമായ....

പര, പശ്യനി, മധ്യമ, വൈഖരി എന്നീ ചതുർവ്വിധ ഭാഷണങ്ങളുടെ പ്രത്യക്ഷരൂപമായ...

ഓം കാരത്തിന്റെ ആകൃതിയിലുള്ള വളഞ്ഞ ഉടലോട് കൂടിയവനായി....

(തിരുവാരൂർ ക്ഷേത്രം ആണു മൂലാധാരക്ഷേത്രം എന്ന് പൊതുവിൽ അറിയപ്പെടുന്നത്, മനുഷ്യശരീരത്തിലെ സുഷുമ്നയുടെ താഴെയുള്ള അഗ്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ശക്തികളുടെ പ്രഭവകേന്ദ്രമയ മൂലാധാരത്തേയും ഇവിടെ പ്രതിപാദിയ്ക്കുന്നു, പ്രപഞ്ചത്തിലെ ശക്തികലുടെ കേന്ദ്രമായി മഹാഗണപതിയെ സങ്കൽപ്പിയ്ക്കുന്നു)

നിടില - നെറ്റി
ചന്ദ്രഘണ്ഡം - ചന്ദ്രക്കല
നിജ - അവൻറ്റെ
വാമ - ഇടത്
കര - കയ്യ്
വിധൃത -പിടിയ്ക്കുക
ഇക്ഷു ദണ്ഡം- കരിമ്പിൻ കെട്ട്
കരാംബുജ - കരകമലത്തിൽ
പാശ - കയറു കൊണ്ടുള്ള കുടുക്ക്
ബീജാരൂപം - മാതളനാരങ്ങ
കലുഷ - കളങ്കം
ഭൂതാകാരം - ഭീമ ആകൃതി

എല്ലയ്പ്പോഴും തിരുനെറ്റിയിൽ ചന്ദ്രക്കല ധരിച്ചവനായും....
ഇടത് കരത്തിൽ മധുരക്കരിമ്പിൻ കെട്ട് മുറുകെപിടിച്ചും.....

കൈകളിൽ ഒരു കയറിൻറ്റെ കുരുക്കും, മാതളനാരങ്ങയും ഏന്തിയവനായും....
കളങ്കരഹിതമായ ഭീമാകൃതിയുള്ളവനായി....

ഹരാദി - പരമശിവൻ മുതലായ
ഗുരുഗുഹ - സുബ്രഹ്മണ്യൻ

(മുത്തുസ്വാമി ദീക്ഷിതരുടെ കൃതികൾ മദ്ധ്യമകാലസാഹിത്യത്തിലെ "രാഗവിവരവും, ഗുരുഗുഹ എന്ന മുദ്ര എന്ന പ്രയോഗവും" കൊണ്ടാണു തിരിച്ചറിയപ്പെടുന്നത്)

തോഷിത - സന്തോഷിപ്പിയ്ക്കുന്ന
ബിംബം - പ്രത്യക്ഷരൂപം
ഹംസധ്വനി - രാഗം
ഭൂഷിത - അലങ്കരിയ്ക്കുക
ഹേരംഭ - ശാന്തതയുടെ സംരക്ഷകൻ

ശ്രീപരമേശ്വരനേയും സുബ്രഹ്മണ്യനേയും സന്തോഷിപ്പിയ്ക്കുന്ന ദർശ്ശിത രൂപത്തൊടെ....

ശാന്തശീലനായ, ഹംസധ്വനി രാഗത്താൽ അലങ്കരിയ്ക്കപ്പെടുന്ന.....
വാതാപിയിലെ ശ്രീമഹാഗണപതിയെ ഞാൻ ഭജിയ്ക്കുന്നു.

No comments:

Post a Comment