ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 March 2017

മഹാഗണപതിം മനസാ സ്മരാമി

മഹാഗണപതിം മനസാ സ്മരാമി

മഹാഗണപതിം മനസാ സ്മരാമി
വസിഷ്ഠ വാമദേവാദി വന്ദിത

മഹാദേവ സുതം ഗുരുഗുഹ നുതം
മാരകോടി പ്രകാശം ശാന്തം
മഹാകാവ്യ നാടകാദി പ്രിയം
മൂഷിക വാഹന മോദക പ്രിയം

അർത്ഥം :

മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു 

ആരെയാണോ സൂര്യവംശത്തിന്റെ ഗുരുവായ വസിഷ്ഠമഹർഷിയും , സൂര്യവംശത്തിന്റെ പുരോഹിതനും  പുരാതന ഋഷിയായ വാമദേവനും, മറ്റ് മുനിമാരും വന്ദിച്ചിരുന്നത്. ( 3 ജന്മങ്ങളിൽ ആയി പുരാണങ്ങളിൽ പരാമർശ്ശമുള്ള  ബ്രഹ്മപുത്രൻ ആണ്  വസിഷ്ഠൻ, ഋഗ്വേദത്തിലെ 4 ആം മണ്ഡലം ചിട്ടപ്പെടുത്തിയത്  വാമദേവൻ )
...ആ  മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു

മഹാദേവന്റെ പുത്രനും, സഹോദരൻ സുബ്രഹ്മണ്യൻറെ   പ്രശംസയ്ക്ക് പാത്രവും (ഗുരുഗുഹ എന്നത് ദീക്ഷിതരുടെ മുദ്ര കൂടിയാണ് ) കോടി കാമദേവന്മാരുടെ പ്രഭയോടെയും, അതീവ ശാന്തനായും, മഹാകാവ്യങ്ങളിലും, നാടകാദി കലകളിലും സംപ്രീതനും, മൂഷികൻ വാഹനമായുള്ളവനും, മോദകം അത്യധികം ഇഷ്ടപ്പെടുന്നവനുമായ 
...ആ  മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു

No comments:

Post a Comment