ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 March 2017

ക്ഷേത്രസങ്കല്പത്തിന് ആധാരം 2

🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം

                      ഭാഗം 2

ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിക്കുന്ന ഈശ്വര സങ്കൽപ്പത്തെയാണ് ക്ഷേത്രജ്ഞൻ എന്ന് പറയുന്നത്. പുരുഷൻ എന്നു പറയുന്നതും അത് തന്നെ ഈ പ്രപഞ്ചത്തിലെ സകലതും ക്ഷേത്രമാണ് അതിനകത്തുള്ള ചൈതന്യം ക്ഷേത്രജ്ഞനും എന്നാൽ ക്ഷേത്രം നിർമ്മിച്ച് നിത്യ ചടങ്ങുകൾ വിധിക്കപ്പെട്ട കർമ്മങ്ങളോടെ അനുഷ്ഠിക്കുന്നവൻ ക്ഷേത്രേശൻ.

ക്ഷേത്ര നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തുകയും ഏറ്റെടുത്ത് എല്ലാ ക്രിയകളും ചെയ്യാൻ യോഗ്യതയും ചുമതലയും ഉള്ള വ്യക്തിയാണ് ആചാര്യൻ. ആചാര്യൻ, തന്ത്രി, ഗുരു എന്നീ പേരുകളിൽ അറിയപ്പെടുന്നു. അദ്ദേഹം ദേവന്റെ ആരാധകനും, പുരോഹിതനും, ഭക്തനും ദാസന്യം പ്രതിനിധിയും എല്ലാം ആകുന്നു. അതാത് സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നത് തന്ത്രിയുടെ നിർദ്ദേശത്താലും നേതൃത്വത്തിലും ആണ്.

ഉത്തമനായ ഒരു തന്ത്രിയുടെ ലക്ഷണങ്ങൾ എന്തെല്ലാം ആയിരിക്കണം?

1  ഉന്നതകുലത്തിൽ ജനിച്ചവനാകണം.

2. സംസ്കരണ ക്രിയകൾ എല്ലാം വിധിയാംവണ്ണം ചെയ്തിട്ടുണ്ടായിരിക്കണം

3 വേദശാസ്താദി വിഷയങ്ങൾ അർത്ഥ ബോധത്തോട് കൂടി പഠിച്ചിട്ടുണ്ടായിരിക്കണം

4 മന്ത്രങ്ങൾ ഉപദേശ രൂപേണ ഗുരു കാരണവന്മാരിൽ നിന്ന് ഗ്രഹിച്ചിട്ടുള്ളവൻ ആയിരിക്കണം.

5 താന്ത്രിക കർമ്മങ്ങളിൽ താൽപ്പര്യവും വിശ്വാസവും ഉള്ളവനാകണം

6  തപശ്ശക്തി ഉള്ളവനും ഈശ്വരബോധം തികഞ്ഞവനും ആയിരിക്കണം.

താന്ത്രികമായ ആരാധനാ സമ്പ്രദായത്തിൽ  ചന്ദനം, പുഷ്പം ജലം   ധൂപം ദീപം എന്നിവയാണ് ആരാധനോപാധികൾ. സ്വർണ്ണവും വിശിഷ്ട രത്നങ്ങളും കൊണ്ട് ഉണ്ടാക്കുന്ന അലങ്കാരങ്ങൾ സകള ഭാവത്തിലുള്ള ദേവൻ / ദേവി  ഇഷ്ടപ്പെടുന്നു. സകള ഭാവത്തിലുള്ള ഈശ്വരചൈതന്യം പ്രാർത്ഥിക്കുന്നവർക്ക് അഭീഷ്ടങ്ങളെ നൽകുന്നു. എന്നാൽ ദ്വേഷിക്കുന്നവരേയും പരിഹസിക്കുന്നവരേയും ശിക്ഷിക്കുന്നില്ല. പകരം കർമ്മത്തിന് അനുസരിച്ച സ്വഭാവ ഫലം അവരെ  പിടികൂടുന്നു. ശിക്ഷിക്കുന്ന അല്ലെങ്കിൽ കോപിക്കുന്ന ഈശ്വര സങ്കൽപ്പം ഭാരതീയ സനാതന ധർമ്മത്തിൽ ഇല്ല. ഏത് കർമ്മത്തിനും ഒരു ഫലം ഉണ്ടായിരിക്കും. അതായത് ഒരു ദുരന്തം അനുഭവിക്കുകയാണെങ്കിൽ അതിനൊരു കാരണവും ഉണ്ടായിരിക്കും അതാണ് ദുഷ്കർമ്മം അതിന്റെ ഫലം കിട്ടുന്നു. ഈശ്വരൻ ഒന്നും ചെയ്യുന്നില്ല  എന്നാൽ സത്ത് ചെയ്താൽ സകള മൂർത്തി പെട്ടെന്ന്  പ്രസാദിക്കുന്നു. അതാണ് ക്ഷേത്രസങ്കല്പത്തിന് ആധാരം

No comments:

Post a Comment