ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 March 2017

ബ്രഹ്മരക്ഷസ്

ബ്രഹ്മരക്ഷസ്

തിന്മ ജീവിതം നയിച്ച് അസ്വാഭാവികമരണത്തിലകപ്പെട്ട പണ്ഡിത ബ്രാഹ്മണന്റെ ആത്മാവാണ് ബ്രഹ്മരക്ഷസ്. ഈ ശക്തരായ ആത്മാക്കൾ രക്ഷനേടാതിരിക്കാനും, ലോകത്തിൽ പൈശാചിക പ്രവർത്തികൾ ചെയ്യാതിരിക്കാനുമായാണ് ക്ഷേത്രങ്ങൾ. ചില ക്ഷേത്രങ്ങളിൽ ബ്രഹ്മരക്ഷസുകൾക്കായി പ്രത്യേക ആരാധനാസ്ഥലം ഉണ്ട്.

ആണോ പെണ്ണോ ആയ ഒരു ബ്രാഹ്മണ ആത്മാവാണ് ബ്രഹ്മരക്ഷസ് .ബ്രഹ്മ എന്നത് ബ്രാഹ്മിണിനെയും, രക്ഷസ് എന്നത് ഭൂതത്തെയും സൂചിപ്പിക്കുന്നു. അതിനാൽ ഈ വാക്ക് ബ്രാഹ്മിനും രക്ഷസും കൂടിച്ചേർന്നതാണ്.

ബ്രഹ്മരക്ഷസുകൾക്ക് വേദങ്ങളിലും പുരാണങ്ങളിലും അഗാധ ജ്ഞാനം ഉണ്ടായിരിക്കുകയും അതുപോലെ തന്നെ പിശാചിന്റേതായ ശല്യം ചെയ്യലും, പേടിപ്പിക്കലും, മനുഷ്യനെ ഭക്ഷിക്കുകയും വരെ ചെയ്യാം .

വളരെ ശക്തരായ ആത്മാക്കൾ

ബ്രഹ്മരക്ഷസിനു ധാരാളം അധികാരം ഉണ്ട്. അവരെ പ്രീതിപ്പെടുത്തുന്നവരുടെ മേൽ ധാരാളം സമ്പത്തും, അഭിവൃദ്ധിയും വർഷിക്കും. അവയെ വെറുക്കുന്നവരെ മരണപ്പെടുത്തുകയും ചെയ്യും. അവർക്ക് അവരുടെ പഴയ ജീവിതത്തെപ്പറ്റി പൂർണമായും അറിവുള്ളതുകൊണ്ട് പഴയ ജന്മത്തിലെ ശത്രുക്കളോട് പ്രതികാരം ചെയ്യുകയും ചെയ്യും. ഈ ഭൂമിയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ അവർക്ക് രക്ഷ നൽകാൻ കഴിവുള്ളൂ

ബ്രഹ്മരക്ഷസിനെപ്പറ്റിയുള്ള രസകരമായ കഥ

എ ഡി 7 ആം നൂറ്റാണ്ടിൽ മയൂർഭട്ട എന്ന പ്രശസ്ത സംസ്‌കൃത കവി ബീഹാറിലെ ഔറംഗബാദ് എന്ന സ്ഥലത്തെ ഒരു ആല്മരച്ചോട്ടിലിരുന്നു. സൂര്യ സാധക രചിക്കുകയായിരുന്നു. (സൂര്യദേവനെ പ്രശംസിച്ചുകൊണ്ടുള്ള നൂറു സൂക്തങ്ങൾ ). ഒരു ബ്രാഹ്മണ രക്ഷസ് വൃക്ഷത്തിൽ നിന്നും അദ്ദേഹമെഴുതിയ സൂക്തങ്ങൾ ഉച്ചത്തിൽ ആവർത്തിച്ചു പറഞ്ഞു അദ്ദേഹത്തെ ശല്യപ്പെടുത്തി.

ബ്രഹ്മരക്ഷസിനെ തോല്പിക്കാനായി മയൂർഭട്ട സൂക്തങ്ങൾ മൂക്കിലൂടെ ഉച്ചരിക്കാൻ തുടങ്ങി. ബ്രഹ്മരക്ഷസിനു മൂക്കില്ലാത്തതിനാൽ മയൂർഭട്ട ചൊല്ലുന്നതുപോലെ ചെയ്യാൻ കഴിഞ്ഞില്ല. പരാജിതനായി ബ്രഹ്മരക്ഷസ് മരം വിട്ടുപോകുകയും മയൂർഭട്ട സമാധാനത്തിൽ സൂര്യ സാധക പൂർത്തിയാക്കുകയും ചെയ്തു.

എന്തുകൊണ്ട് ബ്രഹ്മരക്ഷസിനെ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നു

പല ക്ഷേത്ര നിർമ്മാണ സ്ഥലത്തും പേടിപ്പിക്കുന്ന ഒരു ബ്രഹ്മരക്ഷസ് ഉണ്ടാകും. ക്ഷേത്രത്തിന്റെ പുനഃനിർമ്മാണവും, മറ്റു പ്രവർത്തനങ്ങളും അവർ തടസ്സപ്പെടുത്താം. അതിനാൽ ചില സ്ഥലങ്ങളിൽ ക്ഷേത്ര പുനർനിർമ്മാണം തുടങ്ങുന്നതിനുമുൻപ്, ഒരു പ്രത്യേക ക്ഷേത്രം അവർക്കായി നിർമ്മിച്ച് ദിവസവും വിളക്കു തെളിച്ചു ആരാധിക്കും. ക്ഷേത്ര നിർമ്മാണത്തെ അവർ തടസ്സപ്പെടുത്താതിരിക്കാനായാണ് ഇത് ചെയ്യുന്നത്.

ബ്രഹ്മരക്ഷസിന്റെ ക്ഷേത്ര ചരിത്രം

കേരളത്തിലെ തിരുനക്കര ശിവ ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസിനായി പ്രത്യേക ക്ഷേത്രം ഉണ്ട്. ഇതിന്റെ ചരിത്രം വളരെ രസകരമാണ്. അവിടത്തെ രാജാവിന് മൂസ് എന്ന സുഹൃത്തു ഉണ്ടായിരുന്നു. മൂസ് വളരെ സുന്ദരനായിരുന്നു. ആ സൗന്ദര്യത്തിൽ രാജ്ഞി ആകർഷകയായി അദ്ദേഹവുമായി പ്രണയത്തിലായി.

ഇതിൽ കുപിതനായ രാജാവ് മൂസിനെ വധിക്കാൻ ഉത്തരവിട്ടു. എന്നാൽ ഭടന്മാർ വേറൊരു പുരോഹിതനെ അബദ്ധത്തിൽ വധിച്ചു. എന്നാൽ പുരോഹിതന്റെ ഭാര്യ ബ്രഹ്മരക്ഷസായി എല്ലാവരെയും ഉപദ്രവിക്കാൻ തുടങ്ങി. അവളെ പ്രണീപ്പിക്കാനായി രാജാവ് മറ്റൊരു ക്ഷേത്രം നിർമ്മിച്ചു. അതിനാൽ വളരെക്കാലത്തോളം സ്ത്രീകൾ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാറില്ലായിരുന്നു.

 

No comments:

Post a Comment