ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 March 2017

അളവ് പാത്രം

നാഴി

വ്യാപ്തം അളക്കുന്നതിന് മുൻ‌കാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി. ഏകകം എന്നതിനു പുറമേ, ഒരു നാഴി അളക്കുന്നതിനുപയോഗിക്കുന്ന പാത്രത്തേയും നാഴി എന്നുതന്നെയാണ് വിളിക്കുന്നത്. ഇത് ഏകദേശം 312 മി.ലിറ്റർ വരും.

4 നാഴി = 1 ഇടങ്ങഴി

ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. മുളങ്കുഴൽ, മരം, പിച്ചള, ഓട് ഇതര ലോഹങ്ങൾ എന്നിവയിൽ ഏതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. മുളനാഴിയായിരുന്നു ആദ്യരൂപം. മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയിൽ അളന്നാണ് ചോറിന് അരിയിട്ടിരുന്നത്. പാൽ അളക്കുന്നതിനും കഷായത്തിനും മറ്റും വെള്ളം അളന്നൊഴിക്കുന്നതിനും നാഴി ഉപയോഗിച്ചിരുന്നു.

അഷ്ടമംഗല്യത്തിൽ ഉൾപ്പെടുന്ന ഒന്നാണ് നിറനാഴി. നാഴിയിൽ അരിനിറച്ച് പൂജയ്ക്കായി ഒരുക്കുന്നതാണ് നിറനാഴി. പറയിലും ഇടനാഴിയിലും നെല്ലു നിറച്ചുവയ്ക്കുന്നതുപോലെ ഒരു ചടങ്ങാണിത്. ഗണപതിക്കുവേണ്ടിയാണ് പൊതുവേ നിറനാഴി ഒരുക്കുക.

ഉരി

പഴയകാലത്ത് നിലനിന്നിരുന്ന ഒരു അളവ്. ധാന്യങ്ങൾ അളക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. നാഴിയുടെ പകുതിയാണ് ഉരി.അരക്കുപ്പി ദ്രാവകത്തിനും ഉരി എന്നു പറയും.രണ്ട് ഒഴക്ക് അല്ലെങ്കിൽ ആഴക്ക് ഉരി. നാലു നാഴി ഒരു സേർ

No comments:

Post a Comment